ഉത്തര മലബാറിന്റെ യാത്രാ സ്വപ്നങ്ങള്‍ക്കു ചിറകേകിയ കണ്ണൂര്‍ വിമാനത്താവളം കിതയ്ക്കുന്നു. സര്‍വീസുകള്‍ നിലച്ചതോടെ വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുകയാണ് കിയാല്‍. വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ കേന്ദ്രം അനുമതി നല്‍കാത്തതാണ് കണ്ണൂരിനെ ആളില്ലാ വിമാനത്താവളമാക്കിയതിന്റെ...
വ്യോമയാന മന്ത്രി, വിവിധ വിമാനക്കമ്പനി പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി കണ്ണൂര്‍ വിമാനത്താവള വികസനത്തിന് വഴിയൊരുക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണവേട്ട. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11.29 കിലോ സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്. ഏകദേശം 4.15 കോടി രൂപയുടെ സ്വര്‍ണ ബിസ്ക്കറ്റുകളാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാല് പേരടങ്ങുന്ന സംഘത്തെ...
കോഴിക്കോട്: മുസ്ലിം ലീഗിന്റെയും മറ്റു പ്രതിപക്ഷ കക്ഷികളുടെയും ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലെയും വിമാനത്താവള ഇന്ധന നികുതി അഞ്ചു ശതമാനമായി ഏകീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ഗുണകരമാവുക പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള...
തിരുവനന്തപുരം: പുതിയ വിമാനത്താവളം എന്ന നിലയിലാണ് കണ്ണൂരിന് പത്ത് വര്‍ഷത്തേക്ക് ഇന്ധന നികുതി ഇളവ് നല്‍കിയതെന്നും കോഴിക്കോട് എയര്‍പോര്‍ട്ടിന് ഈ ഇളവ് നല്കാന് ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. കാലിക്കറ്റിന് ഇളവ് നല്‍കേണ്ട...
മലപ്പുറം: കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമായി അനുവദിച്ച ഇന്ധന നികുതി ഇളവ് കോഴിക്കോട് വിമാനത്താവളത്തിനും അനുവദിക്കണമെന്നാവശ്യപ്പെട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്മാന് കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. കണ്ണൂര്‍ വിമാനത്തവളത്തിന്...
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് സ്വര്‍ണക്കടത്തിനുള്ള ശ്രമം പിടികൂടിയത്. അബുദാബിയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങിയ പിണറായി സ്വദേശി മുഹമ്മദ്...
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 90 ശതമാനം ജോലികളും പൂര്‍ത്തീകരിച്ച കണ്ണൂര്‍ വിമാനത്താവളത്തിന്റെ അവസാനഘട്ട ജോലികള്‍ മന്ദഗതിയിലായതും ഉദ്ഘാടനം വൈകിയതും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമാണെന്ന് എം.എല്‍.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, കെ.എം ഷാജി...
കണ്ണൂര്‍ വിമാനത്താവളത്തിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. ഉദ്ഘാടനവേദിയിലെ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മറുപടി നല്കി. കണ്ണൂര്‍ വിമാനത്താവളത്തിനായി യു.ഡി.എഫ് ചെയ്തതില്‍ കൂടുതലൊന്നും എല്‍ഡിഎഫ് ചെയ്തിട്ടില്ലന്ന്...
കണ്ണൂര്‍: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനം കണ്ണൂരിന്റെ ചിറകടി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം ഉദ്ഘാടനം നിര്‍വഹിച്ചത്. ഒമ്പതരയ്ക്ക് ഡിപ്പാര്‍ച്ചര്‍ ഹാളില്‍...