കേസില്‍ സിപിഐ മുൻ നേതാവ് എന്‍ ഭാസുരാംഗന് ഒന്നാം പ്രതിയും മകന് അഖില്‍ ജിത്ത് രണ്ടാം പ്രതിയുമാണ്
ഇന്നലെ രാവിലെ 10 മണിടോടെയാണ് എറണാകുളം ജയിലില്‍വച്ച് ഭാസുരാംഗന്റെ ആരോഗ്യനില മോശമായെന്ന് പറയുന്നത്
ഇഡിയുടെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്.
10 മണിക്കൂര്‍ ആണ് കൊച്ചി ഇ ഡി ഓഫീസില്‍ ഭാസുരാംഗനെയും മകന് അഖില്‍ ജിത്തിനെയും ചോദ്യം ചെയ്തത്.
കഴിഞ്ഞ തവണ ഇ.ഡി റെയ്ഡിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് എന്‍ ഭാസുരാംഗനെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കോടികളുടെ വെട്ടിപ്പ് നടന്ന കണ്ടല ബാങ്കില്‍ ഭാസുരാംഗന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കണ്ടെത്താനാണ് ഇഡിയുടെ ശ്രമം.
മകന് അഖില്‍ജിത്തിന്റെ ആഢംബര കാറും പിടിച്ചെടുത്തു.
കണ്ടല സഹകരണ ബാങ്കിലെ ജീവനക്കാര്‍ക്കൊപ്പമിരുത്തിയാണ് അഖില്‍ജിത്തിനെ ചോദ്യം ചെയ്യുന്നത്.
ഇടപാടുകള്‍ ഡിലീറ്റ് ചെയ്യാറുണ്ടെന്ന് സോഫ്റ്റ്വെയര് സപ്പോര്‍ട്ട് എഞ്ചിനീയര്‍മാര്‍ സമ്മതിച്ചിട്ടുണ്ടെന്നും സഹകരണവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.