ലതികയുടെ എഫ്ബി പോസ്റ്റാണ് കൂടുതലായി ഷെയർ ചെയ്യപ്പെട്ടത്. തെരഞ്ഞെടുപ്പു കാലത്ത് വർഗീയ ചേരിതിരിവുണ്ടാക്കാനാണ് ശ്രമിച്ചതെന്നും കെ കെ രമ ആരോപിച്ചു.
വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തതിന്റെ പേരിൽ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് കെ.കെ ലതിക ഫേസ്ബുക്ക് ലോക്ക് ചെയ്തത്.
വിഷയം ശക്തമായി മുന്നോട്ട് വെച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ് യുഡിഎഫും.
ഈ വിഷയത്തിൽ കാസിമിന്റെ നിരപരാധിത്വം നിയമപരമായി തെളിയിക്കപ്പെട്ടതിലുള്ള സന്തോഷം കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് നേതൃത്വം അറിയിക്കുന്നു.