kabil sibil – Chandrika Daily https://www.chandrikadaily.com Mon, 19 Jun 2023 06:11:41 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg kabil sibil – Chandrika Daily https://www.chandrikadaily.com 32 32 പ്രതിപക്ഷ പാർട്ടികൾ ചെറിയ വിട്ടുവീഴ്ചകൾക്ക് തയ്യാറായാൽ 2024-ൽ യുപിഎ-3 യാഥാർഥ്യമാകുമെന്ന് കപിൽ സിബൽ https://www.chandrikadaily.com/kabilsibelinterview-loksabha2024.html https://www.chandrikadaily.com/kabilsibelinterview-loksabha2024.html#respond Mon, 19 Jun 2023 06:11:41 +0000 https://www.chandrikadaily.com/?p=260050 പ്രതിപക്ഷ പാർട്ടികൾക്ക് പൊതുവായ ലക്ഷ്യവും അത് പ്രതിഫലിപ്പിക്കുന്ന അജണ്ടയും സ്ഥാനാർത്ഥികളെ നിർത്തുമ്പോൾ വിട്ടുവീഴ്ചക്കും തയ്യാറാണെങ്കിൽ 2024-ൽ യുപിഎ-3 സർക്കാർ അധികാരത്തിൽ വരുന്നത് അസാധ്യമല്ലെന്ന് രാജ്യസഭാ എംപിയും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ  ഒരു പൊതു മിനിമം പരിപാടിക്ക് പകരം പ്രതിപക്ഷ പാർട്ടികൾ രാജ്യത്തിനായുള്ള പുതിയ കാഴ്ചപ്പാടിനെ കുറിച്ച് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി, ടിഎംസി നേതാവ് മമത ബാനർജി, എഎപി കൺവീനർ അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജൂൺ 23ന് പട്‌നയിൽ ആതിഥേയത്വം വഹിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ നിർണായക യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതിന് മുന്നോടിയായായാണ് അദ്ദേഹത്തിന്റെ പരാമർശം. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കുന്നതിനുള്ള വഴികൾ യോഗത്തിൽ ആലോചിക്കും.

2024-ലെ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയല്ലെന്നും അദ്ദേഹം ശാശ്വതമാക്കാൻ ശ്രമിക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരെയായിരിക്കണമെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.“രണ്ടോ അതിലധികമോ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾ ഒരേ സീറ്റിൽ മത്സരിക്കുന്ന സംസ്ഥാനങ്ങളിലും മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന സമയത്ത് കൊടുക്കലും വാങ്ങലും ആവശ്യമാണ്. ഈ മൂന്ന് കാര്യങ്ങളും അംഗീകരിച്ചുകഴിഞ്ഞാൽ, യുപിഎ-3 വളരെ സാദ്ധ്യമാണെന്ന് ഞാൻ കരുതുന്നു, ”സിബൽ പിടിഐയോട് പറഞ്ഞു.

പ്രതിപക്ഷ നിരയിൽ കാര്യമായ ഭിന്നതയുണ്ടാകുമ്പോൾ ബിജെപിക്കെതിരെ സംയുക്ത സ്ഥാനാർത്ഥികളെ നിർത്തുന്നത് പ്രായോഗികമായി സാധ്യമാകുമോ എന്ന ചോദ്യത്തിന്, പല സംസ്ഥാനങ്ങളിലും ചില രാഷ്ട്രീയ പാർട്ടികൾ യഥാർത്ഥത്തിൽ ആധിപത്യം പുലർത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.. .

“ഉദാഹരണത്തിന്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങി പല സംസ്ഥാനങ്ങളിലും ബിജെപിയുടെ യഥാർത്ഥ പ്രതിപക്ഷം കോൺഗ്രസാണ്. ഈ സംസ്ഥാനങ്ങളിൽ ഒരു പ്രശ്നവുമില്ല. പശ്ചിമ ബംഗാൾ പോലെ കോൺഗ്രസിതര പ്രതിപക്ഷ സർക്കാരുകൾ ഉള്ള സംസ്ഥാനങ്ങളിൽ തൃണമൂൽ കോൺഗ്രസ് ആണ് പ്രധാന പങ്കാളിയെന്ന് നമുക്കെല്ലാവർക്കും അറിയാം. പശ്ചിമ ബംഗാളിൽ ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകാവുന്ന വളരെ കുറച്ച് മണ്ഡലങ്ങളേ ഉണ്ടാകൂ, ”അദ്ദേഹം പറഞ്ഞു.

അതുപോലെ, തമിഴ്‌നാട്ടിൽ കോൺഗ്രസും ദ്രാവിഡ മുന്നേറ്റ കഴകവും പലതവണ യഥാർത്ഥ സംഘർഷങ്ങളില്ലാതെ ഒരുമിച്ച് പോരാടിയതിനാൽ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും സിബൽ ചൂണ്ടിക്കാട്ടി.

“തെലങ്കാന പോലൊരു സംസ്ഥാനത്ത് ഒരു പ്രശ്നമുണ്ടാകാം. ആന്ധ്രാപ്രദേശിൽ, ജഗന്റെ പാർട്ടി (വൈഎസ്ആർസിപി), കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി (ടിഡിപി) എന്നിവ ഉൾപ്പെടുന്ന ത്രികോണ മത്സരം കാരണം പ്രതിപക്ഷ സഖ്യം ഉണ്ടാകാൻ സാധ്യതയില്ല,” അദ്ദേഹം പറഞ്ഞു.

‘ഗോവയിൽ വീണ്ടും കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരമുണ്ടാകും. ഉത്തർപ്രദേശിൽ യഥാർത്ഥ പ്രതിപക്ഷത്തെ പ്രതിനിധീകരിക്കുന്നത് സമാജ്‌വാദി പാർട്ടിയാണ്. രാഷ്ട്രീയ ലോക്ദളും കോൺഗ്രസും ജൂനിയർ പങ്കാളികളായിരിക്കും. ബിഹാറിൽ കോൺഗ്രസിന് യഥാർത്ഥ സാന്നിധ്യമില്ല. അതുകൊണ്ട് ആ മുന്നണിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് ഞാൻ കരുതുന്നില്ല,” സിബൽ വ്യക്തമാക്കി

 

]]>
https://www.chandrikadaily.com/kabilsibelinterview-loksabha2024.html/feed 0
തന്ത്ര സ്വതന്ത്രന്‍-പ്രതിഛായ https://www.chandrikadaily.com/kabil-sibil-congress.html https://www.chandrikadaily.com/kabil-sibil-congress.html#respond Sun, 29 May 2022 08:05:22 +0000 https://www.chandrikadaily.com/?p=213273 വിവാഹം നിശ്ചയിച്ചിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തുന്നത് മറ്റൊരു വിവാഹപ്പന്തലിലെ വധുവായിട്ടായാലോ. അഡ്വ. കപില്‍ സിബലിന്റെ കാര്യത്തില്‍ ഈ വാരം ഇന്ത്യ കണ്ടത് അതാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞ് രണ്ടുവര്‍ഷം മുമ്പ് 23 നേതാക്കളുടെ കൂട്ടായ്മ രൂപീകരിച്ചവരിലെ (ജി-23) നേതാവാണ് ആരോരുമറിയാതെ (അറിഞ്ഞവര്‍ പറയാതെ) ഒറ്റ രാത്രികൊണ്ട് എതിര്‍പാളയത്തില്‍ ചേക്കേറിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റായി ഗാന്ധി കുടുംബാംഗം വേണ്ടെന്നായിരുന്നു സിബലിന്റെ ആവശ്യങ്ങളിലൊന്ന്. മെയ് 14-16ലെ ചിന്തന്‍ശിബിരത്തില്‍ നിന്ന് വിട്ടുനിന്ന സിബലിനെ 25ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ കൂടെയാണ് ജനം കാണുന്നത്. സ്വതന്ത്രനായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുകയാണ്. അന്നുതന്നെയാണ് ഇദ്ദേഹത്തിന്റെ രാജ്യസഭാംഗത്വം തീരുന്നതും. ‘ഇറങ്ങി, ഇനിയും നേരത്തെ ഇറങ്ങണോ’ എന്ന ചോദ്യം പോലെ മെയ് 16നേ താന്‍ കോണ്‍ഗ്രസ് വിട്ടുവെന്ന് സിബല്‍ പറയുമ്പോള്‍ ഞെട്ടിയത് കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരാണ്.

രാജ്യത്തെ ഏറ്റവും പ്രഗത്ഭ അഭിഭാഷകനാണ് കപില്‍സിബല്‍. തികഞ്ഞ മതേതരവാദിയും നിയമ-ബുദ്ധിജീവിയും കോളമിസ്റ്റും. മതേതരത്വം, ന്യൂനപക്ഷ-മനുഷ്യാവകാശം, ബി.ജെ.പിയിതര സര്‍ക്കാരുകളെ പിരിച്ചുവിടല്‍ തുടങ്ങി ഭരണഘടനയെ ബാധിക്കുന്ന ഏതൊരു കേസ് സുപ്രീംകോടതിയില്‍ വന്നാലും വാര്‍ത്തകള്‍ക്കൊടുവില്‍ വാദിഭാഗത്തായി കപില്‍ സിബല്‍ എന്ന പേരുണ്ടാകും. കോണ്‍ഗ്രസില്‍ അംഗത്വമെടുത്തിട്ട് അര നൂറ്റാണ്ടാകുന്ന വര്‍ഷമാണ് പാര്‍ട്ടിയെ ഉപേക്ഷിക്കുന്നത്. കപില്‍ ഹൈക്കമാന്‍ഡിന് ദീര്‍ഘമായെഴുതിയ കത്ത് കണ്ടെന്നും അത് കാര്യമാത്രപ്രസക്തമാണെന്നും പറഞ്ഞത് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ മുസ്്‌ലിംകളോടൊപ്പം കേരളത്തിലടക്കം വന്നു, പ്രസംഗിച്ചു. പാര്‍ലമെന്റില്‍ മോദിയെയും അമിത്ഷായെയും നോക്കി ‘ഈ കാട്ടില്‍ രണ്ട് മൃഗങ്ങളേ ഉള്ളൂ’ എന്നുവരെ ആക്രോശിച്ചു. പല കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പിയിലേക്ക് പോകുമ്പോള്‍ മരണംവരെയും താന്‍ ബി.ജെ.പിയിലേക്കില്ലെന്ന്‌സിബല്‍ പറയുന്നത് വിശ്വസിക്കപ്പെടുന്നതും അതുകൊണ്ടാണ്.

എസ്.പിയുടെ പിന്തുണ മാത്രമാണുള്ളതെന്നും പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും സിബല്‍ പറയുന്നതോടൊപ്പം 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്തെ പ്രതിപക്ഷകക്ഷികളെ ബി.ജെ.പിക്കെതിരായി അണിനിരത്താന്‍ മുന്‍കയ്യെടുക്കുമെന്നും സിബല്‍ പറയുന്നുണ്ട്. കോണ്‍ഗ്രസിനോട് വിരോധമില്ലെന്നും സിബല്‍ ആണയിടുന്നു. ഇതൊക്കെയാണെങ്കിലും സ്വന്തമായി ഏതെങ്കിലുമൊരു സീറ്റില്‍നിന്ന് മത്സരിച്ച് എം.പിയാകാന്‍ ത്രാണിയില്ലാത്തയാളാണ് സിബലെന്നാണ് എതിരാളികള്‍ പറയുന്നത.് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ടു നേടിയാണ് ഇതുവരെ രാജ്യസഭയിലേക്കെത്തിയത്. രാജ്യസഭാംഗത്വം പോയ പല നേതാക്കളും നേതൃത്വത്തിനെതിരെ വാളെടുക്കുമ്പോള്‍ സിബലും അതേ പാത തിരഞ്ഞെടുത്തതില്‍ അധികാരമോഹം കാണുന്നവരുമുണ്ട്്.

സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സിബലിന്റെ ബാന്ധവത്തിന് കാലപ്പഴക്കമുണ്ട്. വഞ്ചനാകേസില്‍ പാര്‍ട്ടി സ്ഥാപക നേതാക്കളിലൊരാളായ അസംഖാന് ജാമ്യം വാങ്ങിക്കൊടുത്തതിലൂടെയാണ് അവരുമായി സിബല്‍ അടുക്കുന്നത്. 2020ല്‍ ശിക്ഷിക്കപ്പെട്ട ഖാന് മെയ് 19നാണ് ജാമ്യം ലഭിച്ചത്. അമ്മാവന്‍ ശിവപാലുമായുള്ള തര്‍ക്കത്തില്‍ എസ്.പിയുടെ ചിഹ്നമായ സൈക്കിള്‍ നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ നിലനിര്‍ത്തിക്കിട്ടാന്‍ അഖിലേഷിനുവേണ്ടി കോടതിയില്‍ പണിപ്പെട്ടതും സിബലാണ്. ലക്ഷങ്ങളാണ് സിറ്റിംഗ് ഫീയെന്നതിനാല്‍ പാര്‍ട്ടിയംഗമല്ലാത്തതിനാല്‍ ഇനിയും പണം വാങ്ങിത്തന്നെ സിബലിന് എസ്.പിക്കുവേണ്ടി വാദിക്കാം. അമര്‍സിംഗ് മരണപ്പെട്ട ഒഴിവില്‍ പാര്‍ട്ടിയുടെ ഡല്‍ഹിയിലെ മുഖമാകാം, മോദി വിരുദ്ധ പോരാട്ടം തുടരാം.

പഞ്ചാബിലെ ജലന്ധറിലാണ് ജനനമെങ്കിലും 1970കള്‍ മുതല്‍ ഡല്‍ഹിയാണ് തട്ടകം. ഡല്‍ഹി, ഹര്‍വാഡ് സര്‍വകലാശാലകളില്‍ നിന്ന് നിയമ ബിരുദാനന്തര ബിരുദം. ഡോ. മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ 2006ല്‍ ശാസ്ത്രസാങ്കേതിക കാര്യമന്ത്രി. 2014 വരെ മാനവവിഭവശേഷി, വാര്‍ത്താവിനിമയം, നിയമവകുപ്പുകളും കൈകാര്യം ചെയ്തു. അഴിമതി നിരോധന നിയമം, വിദ്യാഭ്യാസ അവകാശ നിയമം, ഐ.ടി നിയമം എന്നിവയുടെ മുഖ്യശില്‍പികളിലൊരാള്‍. 1989ല്‍ അഡീ. സോളിസിറ്റര്‍ ജനറലായി. ഡല്‍ഹി ചാന്ദ്‌നിചൗക്കില്‍നിന്ന് 2004ലും 2009ലും വിജയിച്ചെങ്കിലും 2014ല്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. ബീഹാറില്‍ നിന്ന് 1998ലാണ് ആദ്യമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലെത്തുന്നത്. 2016 മുതല്‍ രാജ്യസഭാംഗം. രണ്ട് കവിതാസമാഹാരങ്ങളുണ്ട്. പ്രായം 73. നൈനയാണ് ഭാര്യ. രണ്ടുമക്കള്‍.

]]>
https://www.chandrikadaily.com/kabil-sibil-congress.html/feed 0
ദീപക് മിശ്ര ചീഫ് ജസ്റ്റിസായ കോടതിയില്‍ ഇനി താന്‍ ഹാജരാവില്ല; കബില്‍ സിബില്‍ https://www.chandrikadaily.com/kapil-sibal-says-will-not-appear-in-court-of-cji-dipak-misra.html https://www.chandrikadaily.com/kapil-sibal-says-will-not-appear-in-court-of-cji-dipak-misra.html#respond Mon, 23 Apr 2018 05:15:35 +0000 http://www.chandrikadaily.com/?p=81687 ന്യൂഡല്‍ഹി: ദീപക് മിശ്ര ചീഫ് ജസ്റ്റിസായ കോടതിയില്‍ ഇനി താന്‍ ഹാജരാവില്ലെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബില്‍. ഇംപീച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്‍മാന്‍ വെങയ്യ നായിഡു തള്ളുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്‌മെന്റനോട്ടീസില്‍ ചിദംബരം ഒപ്പിടാതിരുന്നത് സുപ്രീം കോടതിയില്‍ ചിദംബരത്തിന് തീര്‍ക്കാന്‍ കേസുകള്‍ ഒരുപാടുള്ളതിനാലാണെന്നും അദ്ദേഹത്തോട് ഒപ്പിടാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്യസഭാ ചെയര്‍മാന്‍ വെങയ്യ നായിഡിനുവിന് ഇംപീച്ച്‌മെന്റ് നോട്ടീസ് തീരുമാനമെടുക്കാനാവില്ലെന്നും കബില്‍ സിബില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ദീപക് മിശ്രക്കെതിരായ ഇംപീച്‌മെന്റ് നോട്ടീസ് അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്‍ മതിയായ തെളിവില്ലെന്ന് പറഞ്ഞ് ഉപരാഷ്ട്രപതി തള്ളി.

ഇന്ന് മുതല്‍ ദീപക് മിശ്ര വിരമിക്കുന്നത് വരെ ഞാന്‍ കോടതിയില്‍ ഹാജരാവില്ല. അതെന്റെ ജോലിയുടെ അന്തസിന് ചേര്‍ന്നതല്ല. രാജ്യസഭാ ചെയര്‍മാന്‍ വെങയ്യ നായിഡിനുവിന് ഇംപീച്ച്‌മെന്റ് നോട്ടീസ് തീരുമാനമെടുക്കാനാവില്ല. അദ്ദേഹത്തിന് അതിന്റെ നടപടിക്രമങ്ങള്‍ നിശ്ചയിക്കാന്‍ മാത്രമേ അധികാരമുള്ളൂ. ആവശ്യമായത്രയും അംഗങ്ങളുടെ ഒപ്പുണ്ടെങ്കില്‍ അദ്ദേഹം വിഷയം ജഡ്ജിമാരടങ്ങിയ കമ്മിറ്റിക്ക് വിടണം. അദ്ദഹത്തിനത് തള്ളാന്‍ അധികാരമില്ല. കബില്‍ സിബില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് പ്രതിപക്ഷ നേതാക്കള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്‌മെന്റ് നോട്ടിസ് നല്‍കിയത്. അതേസമയം നോട്ടീസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുതള്ളി. ദീപക് മിശ്രക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ല എന്നും എം.പിമാര്‍ രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തള്ളിയത്. ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയതിനു ശേഷം ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് എം.പിമാര്‍ പൊതു ചര്‍ച്ച ചെയ്‌തെന്നും ഇതു ചട്ടലംഘനമാണെന്നും വെങ്കയ നായിഡു വ്യക്തമാക്കി. അതേസമയം നടപടിക്കെതിരെ കോടതിയെ സമീപി്ക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു. ഇന്നത്തെ സുപ്രീം കോടതി നടപടികള്‍ തുടങ്ങും മുമ്പാണ് ഉപരാഷ്ട്രപതി നോട്ടീസ് തള്ളിയത്

ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്‌മെന്റ നടപടികള്‍ വേഗത്തിലാക്കിയത്. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, എന്‍.സി.പി, സി.പി.ഐ.എം, സി.പി.ഐ, സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി. എന്നീ പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവെച്ചത്.

]]>
https://www.chandrikadaily.com/kapil-sibal-says-will-not-appear-in-court-of-cji-dipak-misra.html/feed 0