ഭൂമി ഇടിഞ്ഞു താഴുന്നതിന്റെ വേഗം വര്‍ധിക്കുന്നതായും ഐഎസ്ആര്‍ഒ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജോഷിമഠിലെ പ്രതിസന്ധി നേരിടാന്‍ പദ്ധതികള്‍ തയ്യാറാക്കാന്‍ കേന്ദ്ര ഏജന്‍സികളും വിദഗ്ധരും ഉത്തരാഖണ്ഡിനെ സഹായിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
തപോവന്‍ ഹൈഡ്രോ പവര്‍ പ്രൊജക്ട് അടക്കമുള്ള നിര്‍മാണങ്ങളാണു പ്രശ്നത്തിനു കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.