Jerusalem – Chandrika Daily https://www.chandrikadaily.com Mon, 05 Feb 2024 06:58:58 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg Jerusalem – Chandrika Daily https://www.chandrikadaily.com 32 32 ജെറുസലേമില്‍ ക്രിസ്ത്യന്‍ പുരോഹിതനെ തുപ്പി ഇസ്രാഈലികള്‍; 17കാരനടക്കം പിടിയില്‍ https://www.chandrikadaily.com/israelis-spit-on-christian-priest-in-jerusalem-a-17-year-old-was-also-arrested.html https://www.chandrikadaily.com/israelis-spit-on-christian-priest-in-jerusalem-a-17-year-old-was-also-arrested.html#respond Mon, 05 Feb 2024 06:58:58 +0000 https://www.chandrikadaily.com/?p=289616 ക്രിസ്ത്യന്‍ പുരോഹിതനെ തുപ്പിയതിന് പതിനേഴുകാരനുള്‍പ്പെടെ 2് ഇസ്രാഈലികള്‍ അറസ്റ്റില്‍. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ജെറുസലേമിലെ ഓള്‍ഡ് സിറ്റിയില്‍ നിന്നുള്ള പുരോഹിതന്‍ നിക്കോഡെമസ് ഷ്‌നാബെലിനെ രണ്ട് പേര്‍ തുപ്പുന്നതും ചീത്ത വിളിക്കുന്നതും കാണാം. പ്രാഥമിക അന്വേഷണത്തിന് ശേഷം 2 പേരെയും മോചിപ്പിക്കുകയും വീട്ടുതടങ്കലില്‍ വെച്ചതായും ഇസ്രഈല്‍ ദിനപത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.ജെറുസലേമില്‍ ക്രിസ്ത്യന്‍ ആരാധകര്‍ക്ക് നേരെ തുപ്പുന്ന സംഭവം ക്രമാതീതമായി വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022 അവസാനത്തില്‍ നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്നാണ് ഇസ്രാഈലിലും ഫലസ്തീനിലും ആക്രമണം വര്‍ധിച്ചതെന്ന് ക്രിസ്ത്യാനികള്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെ മോശം പെരുമാറ്റമെന്ന് ഇസ്രാഈലിലെ ജര്‍മന്‍ അംബാസിഡര്‍ എക്സില്‍ വിമര്‍ശിച്ചു. ഇസ്രാഈല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തി.

അതേസമയം ക്രിസ്ത്യാനികളെ തുപ്പുന്നത് ഒരു പ്രാചീന ജൂത പാരമ്പര്യമാണെന്നും അത്തരം സംഭവങ്ങളില്‍ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും കഴിഞ്ഞ വര്‍ഷം ഇസ്രാഈല്‍ ദേശീയ സുരക്ഷാ മന്ത്രിയായ ഇതാമര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞിരുന്നു. അധിനിവേശ ഫലസ്തീനില്‍ ലോകത്തെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ സമൂഹം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു. 2007ല്‍ ഇസ്രഈല്‍ ഫലസ്തീന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് 3,000 ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇത് 1000 ആയി കൂപ്പുകുത്തിയിരുന്നു.

 

 

 

]]>
https://www.chandrikadaily.com/israelis-spit-on-christian-priest-in-jerusalem-a-17-year-old-was-also-arrested.html/feed 0
വെസ്റ്റ് ബാങ്ക്; യുഎസ് അംബാസിഡര്‍ക്കെതിരെ അന്തര്‍ദേശീയ കോടതിയെ സമീപിക്കുമെന്ന് ഫലസ്തീന്‍ https://www.chandrikadaily.com/us-envoy-says-israel-has-right-to-annex-west-bank-land.html https://www.chandrikadaily.com/us-envoy-says-israel-has-right-to-annex-west-bank-land.html#respond Sun, 09 Jun 2019 14:19:38 +0000 http://www.chandrikadaily.com/?p=129650
വെസ്റ്റ്ബാങ്കിന്റ മേഖലയെ ചൊല്ലിയുള്ള അവകാശതര്‍ക്കത്തില്‍ അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയെ സമീപിക്കാന്‍ ഫലസ്തീന്‍ തയാറെടുക്കുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കിനെ കുറിച്ച് യു.എസ് അംബാസിഡര്‍ ഡേവിഡ് ഫ്രീഡ്മാന്‍ വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് നട
പടി.

The Israeli settlement of Givat Zeev, near the West Bank city of Ramallah, in April. 

വെസ്റ്റ്ബാങ്കിന്റ ചില ഭാഗങ്ങളില്‍ ഇസ്രാഈലിന് അവകാശമുണ്ടെന്നായിരുന്നു യു.എസ് അംബാസിഡര്‍ ഡേവിഡ് ഫ്രീഡ്‌മെന്റെ പരാമര്‍ശം. മേഖലയില്‍ സമാധാനം കൊണ്ടുവരാനായുള്ള ശ്രമങ്ങള്‍ക്കിടെയാണ് യു.എസ് അംബാസിഡറുടെ പരാമര്‍ശം.
അതേസമയം ഫ്രീഡ്മാനെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും ഫലസ്തീന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ‘ഫ്രീഡ്മാന്റെ പ്രസ്ഥാവന ദേശത്തെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ്. അധിവിവേശത്തിന്റെയും കോളനിവത്കരണത്തിന്റെയും രീതിയാണിതെന്നും യുഎസ് ഭരണകൂടത്തിന്റെ നയമാണ് പ്രസ്ഥാവനയിലൂടെ വെളിവാകുന്നതെന്നും ഫലസ്തീന്‍ വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇസ്രായേലിന്റെ കയ്യേറ്റ നടപടികള്‍ക്ക് ആക്കം കൂട്ടുന്നതാണ് അമേരിക്കയുടെ നിലപാടെന്ന് ഫലസ്തീന്‍ പ്രതികരിച്ചു.

]]>
https://www.chandrikadaily.com/us-envoy-says-israel-has-right-to-annex-west-bank-land.html/feed 0
ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാവുന്നു; സൈനത്തിന്റെ വെടിവെപ്പേ മൂന്ന് മരണം https://www.chandrikadaily.com/palestinians-killed-in-separate-events-in-gaza-and-east-jerusalem.html https://www.chandrikadaily.com/palestinians-killed-in-separate-events-in-gaza-and-east-jerusalem.html#respond Thu, 20 Sep 2018 08:14:55 +0000 http://www.chandrikadaily.com/?p=103953 ജറൂസലം: ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാവുന്നു.ഗസ്സയിലും അധിനിവേശ കിഴക്കന്‍ ജറൂസലമിലും വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് ഫലസ്തീനികളെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. വടക്കന്‍ ഗസ്സയില്‍ ഇസ്രാഈല്‍ ചെക്ക്‌പോയിന്റിന് സമീപം തടിച്ചുകൂടിയ ആയിരക്കണക്കിന് ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം വെടിവെക്കുകയായിരുന്നു. ഇതില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും മുപ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുഹമ്മദ് അബു നാജി(34)യും അഹ്മദ് മുഹമ്മദ് ഉമറു(20)മാണ് കൊല്ലപ്പെട്ടത്.

ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള യു.എന്‍ ഏജന്‍സിക്ക് അമേരിക്ക നല്‍കിയിരുന്ന ഫണ്ട് റദ്ദാക്കിയതിനെതിരെയും 12 വര്‍ഷമായി തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം.മാര്‍ച്ച് 30ന് തുടങ്ങിയ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ റാലികളുടെ തുടര്‍ച്ചയായി ഇപ്പോഴും ഗസ്സയില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുന്നുണ്ട്.
കിഴക്കന്‍ ജറൂസലമില്‍ ഇസ്രാഈല്‍ പൗരനെ കുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഒരു ഫലസ്തീന്‍ യുവാവിനെ സൈനികര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. ഖലന്ദിയ അഭയാര്‍ത്ഥി ക്യാമ്പില്‍നിന്നുള്ള 26കാരന്‍ മുഹമ്മദ് യൂസുഫ് അലയാനാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ മാധ്യമങ്ങള്‍ അറിയിച്ചു.

അലയാന്റെ കൈയില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. അലയാനും ഒരു ഇസ്രാഈല്‍കാരനും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ സൈനികര്‍ ഇടപെടുകയായിരുന്നു. ശേഷം പോകാന്‍ ശ്രമിച്ച യുവാവിനുനേരെ ഇസ്രാഈല്‍ സൈനികര്‍ വെടിവെക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അലയാനെ ആസ്പത്രിയില്‍ എത്തിക്കാനുള്ള ഫലസ്തീനികളുടെ ശ്രമം പൊലീസ് തടഞ്ഞു. മൃതദേഹം ഇപ്പോഴും ഇസ്രാഈല്‍ സേനയുടെ കൈവശമാണ്.

 

]]>
https://www.chandrikadaily.com/palestinians-killed-in-separate-events-in-gaza-and-east-jerusalem.html/feed 0
ജൂതരാഷ്ട്ര പ്രഖ്യാപനം: ഇസ്രാഈലില്‍ ജനരോഷം https://www.chandrikadaily.com/tens-of-thousands-protest-in-tel-aviv-against-nation-state-law.html https://www.chandrikadaily.com/tens-of-thousands-protest-in-tel-aviv-against-nation-state-law.html#respond Sun, 12 Aug 2018 15:56:59 +0000 http://www.chandrikadaily.com/?p=98642 ടെല്‍അവീവ്: വിവാദമായ ജൂതരാഷ്ട്ര നിയമത്തിനെതിരെ ഇസ്രാഈല്‍ നഗരമായ ടെല്‍അവീവില്‍ വീണ്ടും പ്രതിഷേധം അലയടിച്ചു. ഇസ്രാഈലിനെ സമ്പൂര്‍ണ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചതിനെതിരെ നടന്ന റാലിയില്‍ ജൂതരും അറബികളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുത്തു.

18 ലക്ഷം ഫലസ്തീനികളെയും മറ്റു ന്യൂനപക്ഷങ്ങളെയും ഒറ്റപ്പെടുത്തി രണ്ടാംകിട പൗരന്മാരായി കാണുന്ന നിയമം പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ആദ്യമായാണ് ഇസ്രാഈലില്‍ ഫലസ്തീനികളും ജൂതരും ഒന്നിച്ച് ഒരുകാര്യത്തിനുവേണ്ടി പോരാടുന്നത്. ജനാധിപത്യത്തിലും സമത്വത്തിലും വിശ്വാസിക്കുന്ന എല്ലാവര്‍ക്കും ഈ നിമിഷം വളരെയേറെ പ്രധാനമാണ്. നിയമത്തിനു കീഴില്‍ എല്ലാ പൗരന്മാരെയും തുല്യരായി കാണുന്ന അവസ്ഥ ഉണ്ടാകണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ഇസ്രാഈലില്‍ എല്ലാവര്‍ക്കുമുള്ളതുപോലെ ജൂതര്‍ക്കും ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ടെന്നിരിക്കെ എന്തിനാണ് അവര്‍ക്ക് മാത്രമായി ഒരു നിയമമെന്ന് ഡാന്‍ മീരി എന്ന പ്രതിഷേധക്കാരന്‍ ചോദിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം കഴിഞ്ഞ മാസമാണ് ഇസ്രാഈലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചത്.

ഹീബ്രുവിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച നിയമം അറബിയെ തരംതാഴ്ത്തിയിരുന്നു. നേരത്തെ ഹീബ്രുവും അറബിയും ഔദ്യോഗിക ഭാഷകളായിരുന്നു. പുതിയ നിയമം അറബി ഭാഷക്കും വംശജര്‍ക്കും എതിരെയുള്ളതാണെന്ന് ഉമര്‍ സുല്‍ത്താന്‍ എന്ന ഫലസ്തീന്‍ വംശജന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞയാഴ്ച ഡ്രൂസ് ന്യൂനപക്ഷ വിഭാഗം ടെല്‍അവീവില്‍ നടത്തിയ റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നിരുന്നു. ടെല്‍അവീവിന്റെ ഹൃദയഭാഗത്ത് ഉയര്‍ന്നിരിക്കുന്നത് പി.എല്‍.എ പതാകകളാണെന്ന് ആരോപിച്ച് നെതന്യാഹുവും പ്രക്ഷോഭത്തെ വിമര്‍ശിച്ചു. ഇസ്രാഈല്‍ രാഷ്ട്രത്തിലും പതാകയിലും ദേശീയ ഗാനത്തിലും തങ്ങള്‍ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/tens-of-thousands-protest-in-tel-aviv-against-nation-state-law.html/feed 0
മെസിയുടെ തീരുമാനം ഇസ്രാഈലിനുള്ള മറുപടി https://www.chandrikadaily.com/chandrika-editorial-about-argentina-call-off-friendly-match-against-israel.html https://www.chandrikadaily.com/chandrika-editorial-about-argentina-call-off-friendly-match-against-israel.html#respond Wed, 06 Jun 2018 17:35:28 +0000 http://www.chandrikadaily.com/?p=88837 ലോകം കാല്‍പ്പന്ത് മാമാങ്കത്തിനായി കാത്തിരിക്കുകയാണ്. 21-ാമത് ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം റഷ്യയില്‍ ആരംഭിക്കാന്‍ കേവലം ഒരാഴ്ച്ച മാത്രമാണ് ബാക്കി. ആഗോള കായിക മാമാങ്കത്തിന്റെ ആരവങ്ങള്‍ക്കിടയിലും അര്‍ജന്റീന ജറുസലേമില്‍ ഇസ്രാഈലുമായി സൗഹൃദ ഫുട്‌ബോള്‍ മല്‍സരം കളിക്കുന്ന കാര്യത്തിലെ വേദനയും ആശങ്കയും ലോകത്തിനുണ്ടായിരുന്നു.

ലയണല്‍ മെസിയെ പോലെ ലോകം അറിയപ്പെടുന്ന ഒരു താരം ഈസ്രാഈലിനെ പോലെ നരനായാട്ട് നടത്തുന്ന രാജ്യത്തിനൊപ്പം കളിക്കുക എന്നത് ഫലസ്തീനികള്‍ക്ക് മാത്രമായിരുന്നില്ല വേദന-ലോകം ഒന്നടങ്കം അതിനെ എതിര്‍ത്തിരുന്നു. ഇപ്പോഴിതാ ലോകത്തിന്റെ പ്രതിഷേധം മനസ്സിലാക്കി അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കളിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയിരിക്കുന്നു. അത്തരത്തിലൊരു തീരുമാനത്തിലേക്ക് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അധികാരികളെ നിര്‍ബന്ധിച്ചതാവട്ടെ ടീമിലെ പ്രമുഖനായ ലയണല്‍ മെസിയും. മല്‍സരം ഉപേക്ഷിച്ചതിന് പിറകെ ഉയരുന്നത് ആശ്വാസ നിശ്വാസങ്ങളാണ്.

ഫുട്‌ബോള്‍ ലോകം ഫലസ്തീനൊപ്പമാണ് എന്നുളള വ്യക്തമായ സൂചനയാണ് മെസിയുടെ തീരുമാനത്തിലുടെ വന്നിരിക്കുന്നത്. ഫലസ്തീനികള്‍ക്കും പശ്ചിമേഷ്യക്കാര്‍ക്കുമെല്ലാം പ്രിയപ്പെട്ട ഫുട്‌ബോളറാണ് മെസി. അദ്ദേഹത്തിന്റെ പോസ്റ്ററുകളും ഫ്‌ളെക്‌സുകളും നമ്മുടെ നാട്ടില്‍ കാണുന്നത് പോലെ രാമല്ലയിലും വെസ്റ്റ് ബാങ്കിലുമെല്ലാം സുലഭമാണ്. മെസിയുടെ പത്താം നമ്പര്‍ ജഴ്‌സിയിട്ട് എത്രയോ ഫലസ്തീനി ബാല്യങ്ങളെ തെരുവോരങ്ങളില്‍ കാണാം. അത്രമാത്രം ഇഷ്ടപ്പെടുന്ന ഒരു താരം ഇസ്രാഈലുമായി കളിക്കാന്‍ വരുന്നു എന്ന വാര്‍ത്ത തുടക്കത്തില്‍ അവര്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഔദ്യോഗികമായി മല്‍സരം സ്ഥീരീകരിക്കപ്പെട്ടു. ജൂണ്‍ ഒമ്പതിന് മല്‍സരം നടക്കുമെന്ന് ഇസ്രാഈല്‍ ഭരണകൂടം തന്നെ വ്യക്തമാക്കി. ഇസ്രാഈലിന്റെ പുതിയ ആസ്ഥാനമായി ജറുസലേം പ്രഖ്യാപിക്കപ്പെട്ടതിന്റെ ആഘോഷമെന്ന നിലയിലും ജൂതന്മാര്‍ മല്‍സരത്തെ വാഴ്ത്തി. ലോകകപ്പിന് റഷ്യയിലെത്തുന്നതിന് മുമ്പ് മെസിയും സംഘവും ജറുസലേമിലെത്തുമെന്നും പ്രചരിപ്പിക്കപ്പെട്ടു. ഇതിനെതിരെ ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിസേഷന്‍ ശക്തമായ ഇടപെടല്‍ നടത്തി. യുനിസെഫിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ മെസി എങ്ങനെ ഇങ്ങനെ ഒരു മല്‍സരത്തില്‍ കളിക്കുമെന്ന ചോദ്യവും ഉയര്‍ന്നു. മെസിയുടെ ജഴ്‌സി കത്തിക്കുമെന്ന ഭീഷണി വന്നു.

നിരപരാധികളായ ഫലസ്തീന്‍ കുട്ടികളെ കൊല്ലുന്നവര്‍ക്കൊപ്പം എനിക്ക് കളിക്കാനാവില്ല എന്നാണ് മെസി ഇതുമായി ബന്ധപ്പെട്ട് സ്വന്തം അധികാരികളോട് പറഞ്ഞത്. പലപ്പോഴും ഫലസ്തീനികള്‍ക്കൊപ്പം നിന്ന് ഐക്യദാര്‍ഢ്യം അറിയിച്ച താരമാണ് അദ്ദേഹം. യുനിസെഫ് ഉള്‍പ്പെടെയുളളവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്ന താരം. അദ്ദേഹത്തിന്റെ ശക്തമായ മുന്നറിയിപ്പില്‍ നിന്നും മല്‍സരം പിന്‍വലിക്കപ്പെട്ടതോടെ ആ താരത്തിന്റെ ജനസമ്മതിയും വര്‍ധിച്ചിരിക്കുന്നു.

ഫുട്‌ബോള്‍ എന്നത് കേവല വിനോദം മാത്രമല്ല-അത് ആഗോളീയമായി ജനതകളെ ഒന്നിപ്പിക്കുന്ന വലിയ വികാരം കൂടിയാണ്. എല്ലാവരും കാല്‍പ്പന്തിനെ ഇഷ്ടപ്പെടുന്നവരാണ്. പെലെയും മറഡോണയും സിദാനും മെസിയും കൃസ്റ്റിയാനോയും നെയ്മറും എല്ലാവര്‍ക്കും വേണ്ടപ്പെട്ടവരായി മാറുന്നത് അവരെല്ലാം ഫുട്‌ബോളര്‍മാരായത് കൊണ്ടാണ്. ഇപ്പോള്‍ ലോകകപ്പ് ആരവത്തില്‍ നാടും നഗരവും അമരുന്നതിന്റെ കാരണവും ഫുട്‌ബോളിന്റെ വിശ്വ മാനവീകതയാണ്. അവിടെയാണ് മെസിയുടെ തീരുമാനം പ്രാധാന്യമര്‍ഹിക്കുന്നത്.

ഇസ്രാഈല്‍ നടത്തുന്ന നരനായാട്ട്് വിശുദ്ധ മാസമായ റമസാനിലും തുടരുകയാണ്. ലോകം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും വെടി നിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. എത്രയോ പിഞ്ചുകുഞ്ഞുങ്ങളും വയോധികരും തോക്കിനിരകളായി. ഇന്നലെയുമുണ്ടായി മൂന്ന് മരണം, ഇത്തരത്തില്‍ ലോകത്തെ തന്നെ വെല്ലുവിളിക്കുന്ന തരത്തില്‍ പെരുമാറുന്ന രാജ്യത്തിനെതിരെ ലോകം ഒന്നിക്കുന്നതിന്റെ വലിയ സൂചനയാണ് അര്‍ജന്റീനയുടെ തീരുമാനം. തീരുമാനത്തില്‍ നിന്നും അവരെ പിന്മാറ്റാന്‍ ശക്തമായ ഇടപെടല്‍ പോലുമുണ്ടായി. അപ്പോഴും മെസിയുടെ തീരുമാനമായിരുന്നു മുഖ്യം. താന്‍ കളിക്കാനുണ്ടാവില്ല എന്ന വ്യക്തമായ മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയത്. ടീമിലെ മറ്റൊരു സീനിയര്‍ താരമായ ഗോണ്‍സാലോ ഹിഗ്വിനും അധികാരികള്‍ക്കെതിരായാണ് സംസാരിച്ചത്. ഇത്തരത്തില്‍ അവിടെ കളിച്ചത് കൊണ്ട് അവര്‍ക്കെന്ത് കാര്യം എന്നായിരുന്നു ടീം കളിക്കില്ല എന്ന കാര്യം ഔദ്യോഗികമായി അറിയിച്ച ഹിഗ്വിന്‍ പറഞ്ഞത്.

ഇസ്രാഈലിനെ ലോകം ഒറ്റപ്പെടുത്തണം. രാജ്യാന്തര നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഒരു ജനതയെ ഉന്മുലനം ചെയ്യാനുള്ള ജൂത ഭരണക്കൂടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരെ ലോക മന: സാക്ഷി ശക്തമായി ഉണരേണ്ടിയിരിക്കുന്നു. അതിന്റെ വലിയ തുടക്കമാവണം ഈ നീക്കം. മെസിയും അര്‍ജന്റീനയും കാല്‍പ്പന്തിലൂടെയാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. കൃസ്റ്റിയാനോ റൊണാള്‍ഡോയെ പോലുളള ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങള്‍ എത്രയോ മുമ്പ് തന്നെ ഇസ്രഈലിനെതിരായ സ്വന്തം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കളിക്കിടെ തനിക്ക് ലഭിച്ച പല സുവര്‍ണ സമ്മാനങ്ങളും ഫലസ്തീനി കുട്ടികള്‍ക്ക് നല്‍കിയ താരമാണ് പോര്‍ച്ചുഗലുകാരനായ കൃസ്റ്റിയാനോ. നെയ്മര്‍ ഉള്‍പ്പെടെയുള്ള ഫുട്‌ബോളര്‍മാര്‍ ഫലസ്തീനിലേക്കുളള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്. ഈ സ്‌നേഹവും കരുതലുമാണ് ഫലസ്തീനികള്‍ക്ക് ആവശ്യം.

]]>
https://www.chandrikadaily.com/chandrika-editorial-about-argentina-call-off-friendly-match-against-israel.html/feed 0
മസ്ജിദുല്‍ അഖ്‌സ ജൂത ആരാധനാലയമായി ചിത്രീകരിക്കുന്ന വ്യാജ സാറ്റലൈറ്റ് ദൃശ്യം: അമേരിക്കന്‍ അംബാസഡറിനെതിരെ പ്രതിഷേധം ശക്തം https://www.chandrikadaily.com/protest-against-freedmans-acceptance-smile-to-temple-mount-instead-of-al-aqsa.html https://www.chandrikadaily.com/protest-against-freedmans-acceptance-smile-to-temple-mount-instead-of-al-aqsa.html#respond Wed, 23 May 2018 17:23:12 +0000 http://www.chandrikadaily.com/?p=86790 ടെല്‍അവീവ്: മസ്ജിദുല്‍ അഖ്‌സയെ മൂന്നാമത്തെ ജൂത ആരാധനാലയമായി ചിത്രീകരിക്കുന്ന വ്യാജ സാറ്റലൈറ്റ് ദൃശ്യത്തോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത ഇസ്രാഈലിലെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ടെല്‍അവീവിന് സമീപം പഠനപ്രശ്‌നങ്ങളുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ആചിയ എന്ന സന്നദ്ധ സംഘടനയുടെ പരിപാടിയിലാണ് ഫ്രീഡ്മാന്‍ ഫോട്ടോക്ക് പോസ് ചെയ്തത്. ജൂത ആരാധനാലയം നിര്‍മിക്കുന്നതിന് മസ്ജിദുല്‍ അഖ്‌സ തകര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഇസ്രാഈലിലെ വലതുപക്ഷ സംഘടനകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് വിവാദ ഫോട്ടോയിലൂടെ ഫ്രീഡ്മാന്‍ ചെയ്തിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. യു.എസ് പ്രസിഡന്റ് റൊണാള്‍ഡ് ട്രംപിന്റെ ഉത്തരവു കിട്ടിയാല്‍ മസ്ജിദുല്‍ അഖ്‌സയും അവര്‍ തകര്‍ക്കുമെന്ന് ഫലസ്തീനികള്‍ ട്വിറ്ററില്‍ കുറ്റപ്പെടുത്തി. ഫ്രീഡ്മാന്റെ ചിത്രം വിവാദമായതില്‍ പരിപാടി ഒരുക്കിയ സന്നദ്ധ സംഘടന മാപ്പു പറഞ്ഞു. സംഘടനയില്‍പെട്ട ഒരാളുടെ വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ് വിവാദ പോസ്റ്ററിന് കാരണമായതെന്ന് ആചിയ പറഞ്ഞു.

ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ പോസ്റ്ററിനെക്കുറിച്ച് ഫ്രീഡ്മാന്‍ ബോധവാനായിരുന്നില്ലെന്ന് ഇസ്രാഈലിലെ യു.എസ് എംബസിയും പ്രസ്താവനയില്‍ വ്യക്തമാക്കി. മസ്ജിദുല്‍ അഖ്‌സയുടെ നിലവിലുള്ള സ്ഥിതിയില്‍ മാറ്റമുണ്ടാകാന്‍ പാടില്ലെന്ന് തന്നെയാണ് അമേരിക്കയുടെ നിലപാടെന്ന് എംബസി പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീനിലെ ഇസ്രാഈല്‍ അധിനിവേശ പ്രവര്‍ത്തനങ്ങളെ ശക്തമായി ന്യായീകരിക്കുന്ന ട്രംപ് ഭരണകൂടത്തിലെ പ്രമുഖനാണ് ഫ്രീഡ്മാന്‍. യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റിയതിനെ വിമര്‍ശിച്ച അമേരിക്കന്‍ മാധ്യമങ്ങളെ ഹമാസ് പക്ഷപാതികളെന്ന് വിളിച്ച് ഫ്രീഡ്മാന്‍ അധിക്ഷേപിച്ചിരുന്നു.

]]>
https://www.chandrikadaily.com/protest-against-freedmans-acceptance-smile-to-temple-mount-instead-of-al-aqsa.html/feed 0
ഫലസ്തീനൊപ്പം ഉറച്ചുനിന്ന് ദക്ഷിണാഫ്രിക്ക; ഇസ്രാഈലിലെ അംബാസഡറെ തിരിച്ചുവിളിച്ചു https://www.chandrikadaily.com/south-africa-recalls-its-ambassador-from-israel.html https://www.chandrikadaily.com/south-africa-recalls-its-ambassador-from-israel.html#respond Wed, 16 May 2018 06:51:10 +0000 http://www.chandrikadaily.com/?p=85288 ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന മനുഷ്യക്കുരുതിയില്‍ പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്ക ഇസ്രാഈലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചു. അമേരിക്കന്‍ എംബസി കിഴക്കന്‍ ജറൂസലമിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ നടത്തുന്ന പ്രക്ഷോഭത്തിനെതിരായ സൈനിക നീക്കത്തെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ ഉറച്ച തീരുമാനം. ഇതുവരെയായി സ്ത്രീകളും കുട്ടികളുമടക്കം അറുപതിലധികം പേരെയാണ് ഇസ്രാഈല്‍ സൈന്യം വെടിവെച്ചു കൊന്നത്.

ഗസ്സയിലെ കൊലപാതക നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ അംബാസഡറെ പിന്‍വലിക്കുമെന്ന് ദക്ഷിണാഫ്രിക്ക തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുകയും ചെയ്തു.

‘ഗസ്സ അതിര്‍ത്തിയില്‍ ഇസ്രാഈലി സായുധ സൈന്യം നടത്തുന്ന ഏറ്റവും പുതിയ അക്രമാസക്ത കൈയേറ്റത്തെ ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റ് സാധ്യമായ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. ഇസ്രാഈലിന്റെ വകതിരിവില്ലാത്തതും ഭീഷണവുമായ ഇസ്രാഈലി ആക്രമണങ്ങള്‍ പരിഗണിച്ച് അംബാസഡര്‍ സിസ എന്‍ഗോംബാനെയെ എത്രയും പെട്ടെന്ന് പിന്‍വലിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നു.’ – ദക്ഷിണാഫ്രിക്കയുടെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് – കോര്‍പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു എന്‍ഗോംബാനെ ഇസ്രാഈലിലേക്ക് മടങ്ങില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കി.

ജറൂസലമില്‍ അമേരിക്കന്‍ എംബസി തുറക്കാനുള്ള പ്രകോപനപരമായ നീക്കത്തില്‍ പ്രതിഷേധിച്ച് സമാധാനപരമായ പ്രതിഷേധ പ്രകടനമാണ് ഫലസ്തീനികള്‍ നടത്തിയതെന്നും ദക്ഷിണാഫ്രിക്ക വ്യക്തമാക്കുന്നു.

ഇസ്രാഈലിന്റെ പുതിയ രക്തരൂഷിതമായ അക്രമങ്ങളെ തുടര്‍ന്ന് ശക്തമായ നടപടി സ്വീകരിക്കുന്ന ആദ്യ രാജ്യമാണ് ദക്ഷിണാഫ്രക്ക. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി തുര്‍ക്കി അമേരിക്കയിലെയും ഇസ്രാഈലിലെയും അംബാസഡര്‍മാരെ തിരിച്ചുവിളിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/south-africa-recalls-its-ambassador-from-israel.html/feed 0
ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടെ ജറുസലേമില്‍ ഇന്ന് അമേരിക്കന്‍ എംബസി തുറക്കും https://www.chandrikadaily.com/u-s-embassy-opens-in-jerusalem-today.html https://www.chandrikadaily.com/u-s-embassy-opens-in-jerusalem-today.html#respond Mon, 14 May 2018 08:37:57 +0000 http://www.chandrikadaily.com/?p=84896 ജറുസലേം: പ്രതിഷേധങ്ങള്‍ക്കിടെ തര്‍ക്കഭൂമിയായ ജറുസലേമില്‍ അമേരിക്കന്‍ എംബസി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന്യമായ ദിവസം തന്നെയാണ് അമേരിക്കയുടെ എംബസി ജറുസലേമില്‍ തുറക്കുന്നത്. ഇന്ന് ഇസ്രായേല്‍ രൂപീകരണത്തിന്റെ എഴുപതാം വാര്‍ഷികദിനമാണ്.

ലോക രാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്രപരമായി അമേരിക്കക്ക് ഏറെ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് പുതിയനീക്കം. വര്‍ഷങ്ങളായി തുടരുന്ന അമേരിക്കയുടെ വിദേശനയത്തില്‍ മാറ്റംവരുത്തി ഫലസ്തീന് വൈകാരിക ബന്ധമുള്ള ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് പ്രഖ്യാപിച്ചത്. ഇസ്രായേലിനോട് ട്രംപിനുള്ള പ്രതേക താത്പര്യമാണ് ഇത്തരമൊരു വിവാദ നീക്കത്തിനു പിന്നില്‍.

ചടങ്ങില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ട്രംപ് സംസാരിക്കും. ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപും ഭര്‍ത്താവ് ജാറെഡ് ക്രൂഷ്‌നറും ജറുസലേമില്‍ എത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിനിധിയായി ജൂതനായ ക്രൂഷ്‌നറെ ട്രംപ് നിയോഗിച്ചതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് ചടങ്ങുകള്‍.

പതിറ്റാണ്ടുകളായി തര്‍ക്കഭൂമിയായി നിലനില്‍ക്കുന്ന ജറുസലേമില്‍ മറ്റൊരു രാജ്യത്തിന്റെയും എംബസി പ്രവര്‍ത്തിക്കുന്നില്ലെന്നിരിക്കെ ലോകരാഷ്ട്രങ്ങളുടെയും പലസ്തീന്റെയും എതിര്‍പ്പും പ്രതിഷേധവും വകവെക്കാതെയാണ് ട്രംപിന്റെ നീക്കം. തെക്കന്‍ ജറുസലേമിലെ അര്‍നോനയില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. കോണ്‍സുലേറ്റിലേക്കാണ് താത്കാലികമായി എംബസി മാറ്റുന്നത്. ഇസ്രായേലിലെ എണ്ണൂറ്റിയന്‍പതോളം വരുന്ന യു.എസ്. നയതന്ത്ര ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും നിലവില്‍ ടെല്‍ അവീവില്‍ തുടരും.

അമേരിക്കയുടെ എംബസി മാറ്റാനുള്ള നീക്കത്തിനെതിരെ വന്‍ പ്രതിഷേധത്തിനാണ് ഫലസ്തീന്‍ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്് . വിഭജനത്തിന്റെ ദിനമായ നഖ്ബ ഫലസ്തീന്‍ ആചരിക്കുന്ന മേയ് 15ന് മുന്നോടിയായി ഒരു ദിവസം മുന്‍പ് എംബസി ഉദ്ഘാടനം ചെയ്യാനുള്ള നീക്കം സംഘര്‍ഷത്തിന് ഇടയാക്കിയേക്കുമെന്ന് വിലയിരുത്തലുണ്ട്. ഇതിനാല്‍ ജറുസലേമിലും പരിസര പ്രദേശങ്ങളിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

]]>
https://www.chandrikadaily.com/u-s-embassy-opens-in-jerusalem-today.html/feed 0
ജറൂസലമിലെ യു.എസ് എംബസി ഉദ്ഘാടനം: പങ്കെടുക്കുന്നവരുടെ പേരുകള്‍ പുറത്തുവിട്ടു https://www.chandrikadaily.com/jerusalem-to-name-city-square-near-us-embassy-in-trumps-honor.html https://www.chandrikadaily.com/jerusalem-to-name-city-square-near-us-embassy-in-trumps-honor.html#respond Tue, 08 May 2018 16:20:21 +0000 http://www.chandrikadaily.com/?p=84003 വാഷിങ്ടണ്‍: അന്താരാഷ്ട്ര പ്രതിഷേധം വകവെക്കാതെ അടുത്തയാഴ്ച ജറൂസലമില്‍ തുറക്കുന്ന അമേരിക്കന്‍ എംബസിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖരുടെ പേരു വിവരങ്ങള്‍ യു.എസ് ഭരണകൂടം പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചടങ്ങിനെത്തില്ല. പക്ഷെ, ട്രംപിന്റെ മകള്‍ ഇവാന്‍ക, മരുമകന്‍ ജാരെദ് കുഷ്‌നര്‍, യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മിനുച്ചിന്‍, ഇസ്രാഈലിലെ യു.എസ് അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാന്‍, ട്രംപിന്റെ പശ്ചിമേഷ്യന്‍ ദൂതന്‍ ജാസന്‍ ഗ്രീന്‍ബാള്‍ട്ട് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

14നാണ് എംബസിയുടെ ഉദ്ഘാടനം. ജറൂസലമില്‍ നിലവിലുള്ള യു.എസ് കോണ്‍സുലേറ്റാണ് എംബസിയാക്കി മാറ്റിയിരിക്കുന്നത്. ഫലസ്തീന്‍ വിഷയത്തില്‍ പതിറ്റാണ്ടുകളായി അമേരിക്ക സ്വീകരിച്ചിരിക്കുന്ന നിലാപാടിനെ അട്ടിമറിച്ച് 2017 ഡിസംബറിലാണ് ട്രംപ് ഇസ്രാഈല്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിക്കുകയും എംബസി മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. യു.എസ് അംബാസഡറായ ഫ്രീഡ്മാനും ട്രംപിന്റെ പ്രതിനിധി ഗ്രീന്‍ബാള്‍ട്ടും ഇസ്രാഈലുമായി ഏറെ അടുപ്പമുള്ളവരാണ്. ഫലസ്തീനിലെ ഇസ്രാഈല്‍ അധിനിവേശത്തെയും കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങളെയും അവര്‍ പരസ്യമായി ന്യായീകരിച്ചിരുന്നു.

ജറൂസലമിലെ യു.എസ് എംബസി കെട്ടിടത്തിലേക്കുള്ള ദിശാസൂചക ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായ ശേഷമാണ് ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ വൈറ്റ്ഹൗസ് പ്രഖ്യാപിച്ചത്. ലോകത്ത് ഒരു രാജ്യത്തിനും ഇതുവരെ ജറൂസലമില്‍ എംബസിയില്ല. അമേരിക്കക്കു പിന്നാലെ പരാഗ്വെയും ജറൂസലമില്‍ എംബസി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 1967ലെ യുദ്ധത്തില്‍ ഫലസ്തീനില്‍നിന്ന് പിടിച്ചെടുത്ത ജറൂസലമിനെ ഇസ്രാഈലിന്റെ ഭാഗമായി പോലും അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നില്ല.

]]>
https://www.chandrikadaily.com/jerusalem-to-name-city-square-near-us-embassy-in-trumps-honor.html/feed 0
ലോകരാജ്യങ്ങളെ വകവെക്കാതെ അമേരിക്ക; ഇസ്രാഈലിലെ എംബസി ജറൂസലമിലേക്ക് മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നു https://www.chandrikadaily.com/us-embassy-road-signs-appear-in-jerusalem.html https://www.chandrikadaily.com/us-embassy-road-signs-appear-in-jerusalem.html#respond Mon, 07 May 2018 08:48:36 +0000 http://www.chandrikadaily.com/?p=83709 ലോകരാജ്യങ്ങളുടെ കടുത്ത എതിര്‍പ്പ് വകവെക്കാതെ ഇസ്രാഈലിലെ തങ്ങളുടെ എംബസി ഫലസ്തീന്‍ പ്രദേശമായ കിഴക്കന്‍ ജറൂസലമിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി അമേരിക്ക. എംബസി പ്രവര്‍ത്തനമാരംഭിക്കുന്നതു സംബന്ധിച്ചുള്ള റോഡ് സൂചികകള്‍ ജറൂസലമിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അടുത്ത ആഴ്ചയാണ് യു.എസ് എംബസിയുടെ പുതിയ ദൗത്യം ജറൂസലമില്‍ ആരംഭിക്കുന്നത്.

തെക്കന്‍ ജറൂസലേമില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്ന യു.എസ് കോണ്‍സുലേറ്റ് കെട്ടിടത്തിന് സമീപത്താണ് ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങിയത്.ഇംഗ്ലീഷ്, ഹീബ്രു, അറബിക് ഭാഷകളിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മെയ് 14 നാണ് യു.എസ് കോണ്‍സുലേറ്റ് തെല്‍ അവിവില്‍ നിന്നും ജറൂസലേമിലേക്ക് ഔദ്യോഗികമായി മാറുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് യു.എസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് തര്‍ക്കം നിലനില്‍ക്കുന്ന ജറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ചതും യു.എസ് എംബസി ജറുസലമിലേക്ക് മാറ്റുകയാണെന്ന് അറിയിച്ചതും. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജറൂസലം പ്രഖ്യാപനം രാജ്യന്തര പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ട്രംപിന്റെ നടപടിയോട് അതൃപ്തി കാരണം അമേരിക്കന്‍ സ്ഥാനപതിയെ ഫലസ്തീന്‍ തിരിച്ചുവിളിക്കുകയുമുണ്ടായി.

അതേസമയം ട്രംപിന്റെ പ്രഖ്യാപനത്തെ യു.എന്‍ പൊതുസഭ വോട്ടിനിട്ടു തള്ളിയിരുന്നു. യു.എസിനെതിരേ വോട്ടുചെയ്താല്‍ രാജ്യങ്ങള്‍ക്കു നല്‍കുന്ന സഹായധനം റദ്ദാക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി വകവെക്കാതെയാണ് പൊതുസഭ പ്രമേയം പാസാക്കിയത്. ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ നിരവധി ഫലസ്തീന്‍ പൗരന്‍മാരാണു കൊല്ലപ്പെട്ടത്.

]]>
https://www.chandrikadaily.com/us-embassy-road-signs-appear-in-jerusalem.html/feed 0