ഗുജറാത്ത് വംശഹത്യക്ക് സമാനമായി മണിപ്പൂരില്‍ നടക്കുന്ന കൊടും കൃത്യങ്ങള്‍ രാജ്യത്തിന്റെ മാനം കവരുമ്പോഴും ഭരണകൂടങ്ങള്‍ വീണവായിക്കുകയാണെന്ന് വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാടും ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സുവും ആരോപിച്ചു.
ഏക സിവില്‍കോഡ് എന്ന ആശയത്തില്‍ നിന്ന് തന്നെ ഗവണ്മെന്റ് പിന്മാറണമെന്ന് പാര്‍ലിമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ മുസ്ലിംലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു
ഉമ്മൻ ചാണ്ടിയുടെ വിയോഗം: മുസ്ലിംലീഗ് ഇന്നത്തെ പൊതുപരിപാടികൾ മാറ്റിവെച്ചു കോഴിക്കോട്: മുൻ മുഖ്യമന്ത്രിയും കേരളത്തിന്റെ ജനകീയ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തോടുള്ള ആദര സൂചകമായി പാർട്ടിയുടെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി മുസ്ലിംലീഗ്...
ന്യൂനപക്ഷ രാഷ്ട്രീയം ഏറെ വെല്ലുവിളികള്‍ നേരിടുന്ന പുതിയ കാലത്ത് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണ്.
എല്ലാ മത, ജാതി വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് മണിപ്പൂരിലെ ഇംഫാലില്‍ നടന്ന സമാധാന റാലിയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മുസ്ലിംലീഗ് എം.പിമാരും പങ്കെടുത്തു.
മൂന്നാമത്തെ അലോട്മെന്റ് കഴിഞ്ഞിട്ടും മലബാറിലെ ആറു ജില്ലകളിലും 43,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭ്യമായിട്ടില്ല.
മുസ്ലിംലീഗ് സംഘത്തെ സ്നേഹാദരവുകളോടെ അവര്‍ സ്വീകരിച്ചു.
പാണക്കാട് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞതുപോലെ കോണ്‍ഗ്രസ് ഇല്ലാതെ ഇതിനെ നേരിടാന്‍ പറ്റില്ലെന്ന് പറഞ്ഞത് ശരിയാണ്.
സി.പി.എമ്മിന്റെ ഏകസിവില്‍കോഡ് സംബന്ധിച്ച സെമിനാറില്‍ പങ്കെടുക്കില്ലെന്ന മുസ്്ലിം ലീഗ്തീരുമാനത്തില് അസ്വാഭാവികതയില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലന്. ലീഗ് യു.ഡി.എഫിന്റെ ഭാഗമാണ്. കോണ്‍ഗ്രസിനോടൊപ്പമാണ് അവര്‍. കോണ്‍ഗ്രസ് തീരുമാനമെടുക്കാത്തതുകൊണ്ടാണ് ലീഗിനെ ക്ഷണിച്ചതെന്നും അവരെടുത്ത തീരുമാനത്തില്‍ വിഷമമില്ലെന്നും ബാലന് പറഞ്ഞു.
മണിപ്പൂരിലെ അരക്ഷിതാവസ്ഥയില്‍ ലീഗിന്റെ ഉത്കണ്ഠ അറിയിച്ച് പാര്‍ട്ടി നേതാക്കള്‍ പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ അവിടെ സന്ദര്‍ശിക്കുമെന്നും തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.