ന്യൂഡല്‍ഹി: പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്ന കേസില്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പിടിയിലായി. ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മാര്‍വയെ ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ പിടികൂടുകയായിരുന്നു. ഡല്‍ഹിയിലെ എയര്‍ഫോഴ്സ് ഹെഡ്ക്വാര്‍ട്ടേഴ്സിലാണ് അരുണ്‍ മാര്‍വ ജോലി ചെയ്തിരുന്നത്....
തൃശൂര്‍: തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റില്‍ നാലുവയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളി അഷറഫ് അലിയുടേയും സഫിയയുടേയും മകന് സെയ്ദുളിനെയാണ് ഇന്നലെ വൈകുന്നേരം ആറുമണിയോടെയോടെ പുലി കടിച്ചു കൊന്നത്....
ബത്തേരി: പെന്ഷന് ലഭിക്കാത്തതുമൂലം വീണ്ടും കെ.എസ്.ആര്.ടി.സി ജീവനക്കാരന് ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേഷ്ബാബുവാണ് ആത്മഹത്യ ചെയ്തത്. തലശ്ശേരി സ്വദേശിയാണ് മരിച്ച നടേഷ് ബാബു. ഇയാളെ ബത്തേരിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ന്യൂഡല്‍ഹി: സ്കൂള്‍ മൂത്രപ്പുരയില്‍ ഒന്‍പതാംക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി. ഈസ്റ്റ് ഡെല്‍ഹിയിലെ ഒരു സ്വകാര്യ സ്കൂളിലാണ് മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ തുഷാര്‍ എന്ന വിദ്യാര്‍ത്ഥിയെ കണ്ടത്. ഇന്നലെയാണ് സംഭവം. ജീവന് ജ്യോതി സീനിയര്‍ ഹര്‍സെക്കന്ററി സ്കൂളിലെ മൂത്രപ്പുരയില്‍...
തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേദലില്‍ ആസ്പത്രിയില്‍. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതയെത്തുടര്‍ന്ന് കേദലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റ സഹായത്തോടെയാണ് കേദല്‍ ആസ്പത്രിയില്‍ തുടരുന്നത്. 2017 ഏപ്രില്‍ 9-നാണ് തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം നടന്നത്....
ലക്നൗ: യുപിയില്‍ കാണാതായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ വയലില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. അംബേദ്കര്‍ നഗറിലാണ് പെണ്‍കുട്ടി അഭിമാന ഹത്യക്കിരയായത്. പിതാവ് ലഖന്‍ സിങ്, സഹോദരന് വികാസ് സിങ് എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വെടിവെച്ച്...
ന്യൂഡല്‍ഹി: സൈനിക പരിശീലനത്തിനിടെ നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹെലികോപ്റ്ററില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന മൂന്ന് സൈനികരാണ് പരിശീലനത്തിനിടെ അപകടത്തില്‍പെട്ടത്. ആര്‍മി ഡേ പരേഡിനു മുമ്പുള്ള റിഹേഴ്സലിനിടെ ബുധനാഴ്ചയാണ് സംഭവം. ഇതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവരികയായിരുന്നു....
എറണാക്കുളം: കൊച്ചിക്ക് സമീപം കുമ്പളത്ത് പ്ലാസ്റ്റിക്ക് വീപ്പക്ക് അകത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. 10 മാസം പഴക്കമുളള മനുഷ്യന്റെ അസ്ഥികൂടം വീപ്പക്കകത്ത് കോണ്‍ഗ്രീറ്റ് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. കായലില്‍ നിന്നും കിട്ടിയ വീപ്പക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം...
കുവൈത്ത് സിറ്റി: ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് കുവൈത്ത് സേനാമേധാവി ലെഫ്.ജനറല്‍ മുഹമ്മദ് അല്‍ഖുദര്‍ രക്ഷപ്പെട്ടു. ബംഗ്ലാദേശിലെ സിലിറ്റ് ഏരിയയില്‍ ലാന്റ് ചെയ്യുന്നതിന് ശ്രമിക്കുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഔദ്യോഗിക സന്ദര്‍ശനത്തിനായി തിങ്കളാഴ്ച്ച...
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് പുതുവത്സരാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു. മറനല്ലൂര്‍ സ്വദേശി അരുണ്‍ ജിത്ത് എന്ന് വിളിക്കുന്ന ടിങ്കു ആണ് മരിച്ചത്. ന്യൂയര്‍ ആഘോഷത്തിനിടയില്‍ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബാലരാമപുരം ശാന്തിപുരം കോളനിയില്‍...