കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയന് യോഗത്തില്‍ ഇസ്രാഈലിനെതിരെ ആഞ്ഞടിച്ച കുവൈത്ത് പാര്‍ലമെന്ററി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമിന് കുവൈത്ത് സര്‍ക്കാറിന്റെ ആദരം. കുവൈത്ത് നാഷണല്‍ അസംബ്ലിയില്‍ മന്ത്രിമാരുടെയും എം.പിമാരുടെയും സാന്നിധ്യത്തില്‍...
ജറുസലേം: ഫലസ്തീന് മാധ്യമപ്രവര്‍ത്തകരെ ഇസ്രാഈല്‍ സൈന്യം അറസ്റ്റു ചെയ്തു. ഫലസ്തീന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് മീഡിയയുടെ മാധ്യമപ്രവര്‍ത്തകരായ ഇബ്രാഹിം, അമീര്‍ അല്‍ജാബരി എന്നിവരാണ് അറസ്റ്റിലായതെന്ന് ഖുദ്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അടുത്തിടെ ഇസ്രാഈല്‍ സുരക്ഷാ...
ദമസ്കസ്: പടിഞ്ഞാറന്‍ സിറിയയിലെ സൈനിക കേന്ദ്രത്തില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മസിയാഫ് നഗരത്തിനു സമീപമുള്ള സൈനിക താവളത്തിന് ആക്രമണത്തില്‍ നാശനഷ്ടമുണ്ടായതായും സിറിയന്‍ വാര്‍ത്താ ഏജന്‍സി സന അറിയിച്ചു. മേഖലയുടെ സുരക്ഷക്കും സുസ്ഥിരതക്കും...
കൈക്കുലി വാങ്ങിയെന്ന് ആരോപണമുയര്‍ന്ന ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്രാഈലിലെ പ്രതിപക്ഷ നേതാക്കള്‍ ശക്തമായ പ്രതിഷേധത്തിലേക്കെന്ന് സൂചന. വെള്ളിയാഴ്ചയാണ് നെതന്യാഹുവിനെതിരില്‍ പോലീസ് കുറ്റം ചുമത്തിയിരിക്കുന്നത്. അഴിമതി ആരോപിക്കപ്പെട്ട നെതന്യാഹു രാജിവെക്കണമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യം. എന്നാല്‍ വലതുപക്ഷ...
ജറൂസലേം: ഫലസ്തീനികള്‍ക്കു നേരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം വീണ്ടും രൂക്ഷം. നിരായുധനായ ഫലസ്തീന് ബാലനു നേരെ ഇസ്രാഈല്‍ സൈനികര്‍ വെടിയുതിര്‍ത്തു. 13കാരനായ മുഹമ്മദ് ഖദ്ദൂമിക്കു നേരെയാണ് ആക്രമണമുണ്ടായത്. കുട്ടിക്ക് രണ്ടു കാലുകളും ഇടതു കൈയും നഷ്ടമായി....
ജറൂസലേം: സ്ത്രീകള്‍ക്കു നേരെ അതിക്രമം അഴിച്ചുവിടുന്ന ഇസ്രഈലി സൈന്യം ഫലസ്തീനി കുഞ്ഞുങ്ങള്‍ക്കെതിരെയും ‘ആക്രമണം’ നടത്തുന്നതായി റിപ്പോര്‍ട്ട്. വിവിധ കുറ്റങ്ങള്‍ ചുമത്തി ഫലസ്തീനിലെ കുട്ടികളെ അഴിക്കുള്ളിലാക്കുന്നതാണ് ഇതില്‍ പ്രധാനം. ഈ വര്‍ഷം മാത്രം 331 ഫലസ്തീനി കുട്ടികളെയാണ്...
പാരിസ്: ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ അനധികൃത കയ്യേറ്റവും നിര്‍മാണ പ്രവര്‍ത്തനവും നടത്തുന്ന ഇസ്രാഈലിനെതിരെ ശക്തമായി പ്രതികരിച്ച് ഫ്രാന്‍സ് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. അന്താരാഷ്ട്ര നിയമങ്ങള്‍ എല്ലാവരും ബഹുമാനിക്കണമെന്നും ഇസ്രാഈലികളും ഫലസ്തീനികളും തോളോടു തോള് ചേര്‍ന്ന് ജീവിക്കണമെന്നും ഇസ്രാഈല്‍...
ജറൂസലേം: വെസ്റ്റ്ബാങ്കില്‍ ദേഹപരിശോധനയെന്ന വ്യാജേന ഇസ്രാഈല്‍ സൈനികര്‍ ഫലസ്തീന് യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായി റിപ്പോര്‍ട്ട്. അംനെസ്റ്റി ഇന്റര്‍നാഷണലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഖിതാം സഫീനെന്ന ഫലസ്തീന് യുവതിക്കു നേരെയാണ് ഇസ്രാഈല്‍ സൈനികരുടെ ആക്രമണം. സംഭവത്തെക്കുറിച്ച്...
ജറുസേലം: വിനോദസഞ്ചാരികള്‍ക്ക് സൈനികരാകാന്‍ അവസരമൊരുക്കി ഇസ്രാഈല്‍. ഫലസ്തീനികളെ കൊല്ലാന്‍ അവസരം വേണോ എന്നു ചോദിച്ചുകൊണ്ടാണ് വിനോദസഞ്ചാരികള്‍ക്ക് ഇസ്രാഈല്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ അവസരമൊക്കുന്നത്. തീവ്രവാദവിരുദ്ധ ക്യാമ്പ് എന്ന വ്യാജേനയാണ് ഇസ്രാഈല്‍ ഭരണകൂടം ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടത്. വിനോദസഞ്ചാരികള്‍ക്ക്...
ഗസ്സ: ഗസ്സയെ ലക്ഷ്യമാക്കി വീണ്ടും ഇസ്രാഈല്‍ സൈനികാഭ്യാസത്തിന് തുടക്കമിട്ടതായി റിപ്പോര്‍ട്ട്. ഫലസ്തീന് അതിര്‍ത്തി പങ്കിടുന്ന ഗോലാന്‍ മലനിരകളിലാണ് ഇസ്രാഈല്‍ സേന അഭ്യാസം നടത്തുന്നത്. പ്രദേശത്ത് യുദ്ധസമാന അന്തരീക്ഷം നിലനില്‍ക്കുന്നതായി വാര്ത്താഏജന്സികള് റിപ്പോര്‍ട്ട് ചെയ്തു. 50,931 യൂണിറ്റ്...