isis – Chandrika Daily https://www.chandrikadaily.com Sat, 22 Aug 2020 05:42:52 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg isis – Chandrika Daily https://www.chandrikadaily.com 32 32 ഡല്‍ഹിയില്‍ ഐഎസ് തീവ്രവാദി അറസ്റ്റില്‍ https://www.chandrikadaily.com/is-terrorrist-arrested-delhi-news.html https://www.chandrikadaily.com/is-terrorrist-arrested-delhi-news.html#respond Sat, 22 Aug 2020 05:39:20 +0000 https://www.chandrikadaily.com/?p=146834 ന്യൂഡല്‍ഹി: ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനിടെ ഡല്‍ഹിയില്‍ ഐഎസ് തീവ്രവാദി അറസ്റ്റില്‍.അബു യുസുഫ് എന്ന വ്യക്തിയാണ് വെള്ളിയാഴ്ച രാത്രി 11.30ന് പൊലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ഒരു പിസ്റ്റളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഇയാള്‍ ഒറ്റക്ക് ഭീകരാക്രമണത്തിന് പദ്ധതിയിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തി ആക്രമണത്തിന് ആസൂത്രണം നടത്തിയിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും ഡല്‍ഹി ഡിസിപി പ്രമോദ് സിങ് കുശ്വാഹ പറഞ്ഞു. അറസ്റ്റിന് പിന്നാലെ എന്‍എസ്ജി കമാന്‍ഡോകളും ബോംബ് സ്‌ക്വാഡും വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

]]>
https://www.chandrikadaily.com/is-terrorrist-arrested-delhi-news.html/feed 0
ഐഎസ് റിക്രൂട്ട്‌മെന്റ് ; ഓച്ചിറ സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍ https://www.chandrikadaily.com/isis-recrutment-ochira-native-person-in-nia-custody.html https://www.chandrikadaily.com/isis-recrutment-ochira-native-person-in-nia-custody.html#respond Tue, 07 May 2019 17:25:40 +0000 http://www.chandrikadaily.com/?p=126588 ഐ.എസിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ എന്‍ഐഎ പ്രതിചേര്‍ത്ത കൊല്ലം ഓച്ചിറ സ്വദേശി ഫൈസലിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഇയാളോട് നേരിട്ട് ഹാജരാകാന്‍ എന്‍ഐഎ നോട്ടീസ് നല്‍കിയിരുന്നു. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിയ ഇയാളെ എന്‍ഐഎ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫൈസലിന്റെ വീട്ടില്‍ അന്വേഷണ ഏജന്‍സി ഇന്നലെ പരിശോധന നടത്തിയിരുന്നു.നേരത്തെ ഈ കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറില്‍ നിന്നാണ് മുഹമ്മദ് ഫൈസലിന്റെ പങ്കിനെക്കുറിച്ച് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചത്.ഫൈസലിനെ പിന്തുടര്‍ന്ന് എന്‍ഐഎയും ഇന്റലിജന്‍സും കഴിഞ്ഞ നാല് ദിവസമായി ഓച്ചിറയിലുണ്ടായിരുന്നു. പരിശോധനകള്‍ നടത്താന്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് മുഹമ്മദ് ഫൈസലിന്റെ ഐഎസ് ബന്ധത്തെക്കുറിച്ച് വീട്ടുകാര്‍ അറിയുന്നത്. ഈ വീട്ടില്‍ നിന്നും രേഖകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ലെന്നാണ് അറിയുന്നത്.

]]>
https://www.chandrikadaily.com/isis-recrutment-ochira-native-person-in-nia-custody.html/feed 0
കേരളത്തില്‍ ഐഎസ് ആക്രമണത്തിനുളള പദ്ധതി : എന്‍ ഐ എ തമിഴ്‌നാട്ടില്‍ റെയ്ഡ് നടത്തി https://www.chandrikadaily.com/nia-raid-in-tamilnadu.html https://www.chandrikadaily.com/nia-raid-in-tamilnadu.html#respond Thu, 02 May 2019 10:06:20 +0000 http://www.chandrikadaily.com/?p=125870 കേരളത്തില്‍ ഐ എസ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)തമിഴ്‌നാട്ടില്‍ റെയ്ഡ് നടത്തി. കേരളത്തില്‍ നിരവധി പ്രദേശങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഐഎസ് കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കര്‍ മൊഴി നല്‍കിയിരുന്നു. പാലക്കാട് മുതലമട സ്വദേശിയാണ് റിയാസ്. ആക്രമണത്തിനുള്ള സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കാനും റിയാസും സംഘവും നീക്കം നടത്തിയിരുന്നു.റിയാസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണും ഐസ് വീഡിയോകള്‍ അടങ്ങിയ സിഡികളും എന്‍ ഐ എ പിടിച്ചെടുത്തിരുന്നു. റെയ്ഡില്‍ പ്രധാന രേഖകള്‍ കണ്ടെത്തിയെന്നാണ് പ്രാഥമിക വിവരം.

]]>
https://www.chandrikadaily.com/nia-raid-in-tamilnadu.html/feed 0
സിറിയയില്‍ ഐഎസ് ‘ഖിലാഫത്ത്’ അവസാനിച്ചതായി റിപ്പോര്‍ട്ട് https://www.chandrikadaily.com/international-reaction-to-fall-of-isis-last-bastion-in-syria.html https://www.chandrikadaily.com/international-reaction-to-fall-of-isis-last-bastion-in-syria.html#respond Sun, 24 Mar 2019 09:27:14 +0000 http://www.chandrikadaily.com/?p=122155 ദമസ്‌കസ്: സിറിയയില്‍ ഐഎസ് ‘ഖിലാഫത്ത്’ അവസാനിച്ചതായി യുഎസ് പിന്തുണയ്ക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് സേന (എസ്ഡിഎഫ്) വ്യക്തമാക്കി. സിറിയയിലെ ബഗൂസില്‍ ആയിരുന്നു ഐഎസ് ചെറുത്തു നിന്നത്. അവിടെയും മേധാവിത്വം സ്ഥാപിച്ചതായി എസ്ഡിഎഫ് വ്യക്തമാക്കി.

ഐഎസ് പിടിച്ചെടുത്ത 34,000 സ്‌ക്വയര്‍ മൈല്‍ പ്രദേശങ്ങള്‍ സേന പിടിച്ചെടുത്തതായി അവകാശപ്പെട്ടു. ലോകത്തിന് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തിയ ഐഎസിന് നിലനില്‍പ്പ് അപകടത്തിലായതായി എസ്ഡിഎഫ് വ്യക്തമാക്കി. സിറിയയിലെ ഭീഷണി അവസാനിച്ചിരിക്കുകയാണ്.

ഐഎസ് ഭീഷണി അവസാനിച്ചതായി അവകാശപ്പെട്ട് യുഎസും രംഗത്തെത്തി. ഭീകരസംഘടനയായ ഐഎസിന് സിറിയയില്‍ ഒരു സ്ഥലത്ത് പോലും ആധിപത്യമില്ലെന്നും അവരെ 100 ശതമാനം ഇല്ലാതാക്കിയെന്നും വൈറ്റ് ഹൗസ് സ്‌പോക്‌സ് വുമണ്‍ സാറാ സാന്‍ഡേഴ്‌സ്. യുഎസ് ആക്ടിങ് ഡിഫന്‍സ് സെക്രട്ടറി പാട്രിക് ഷാനഹാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചതാണിതെന്നും സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു.

കഴിഞ്ഞ കുറേ ആഴ്ചകളായി ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന് ബാഗൂസില്‍ എസ്ഡിഎഫ് പോരാടി വരികയായിരുന്നു. ഈ മേഖലയിലുള്ള തീവ്രവാദികളെല്ലാം കൊല്ലപ്പെട്ടോ അതോ കീഴടങ്ങിയെന്നോ വ്യക്തമല്ല.സിറിയയിലെ ഐഎസിന്റെ അവസാന കേന്ദ്രമായ ബാഗൂസിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തെന്നും എന്നാലും പല പോക്കറ്റുകളിലും ഐഎസ് ഭീകരര്‍ തുടരുന്നുണ്ടെന്നും എസ്ഡിഎഫ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. നൈജീരിയ, യമന്‍, അഫ്ഗാനിസ്താന്‍, ഫിലിപ്പിന്‍സ് എന്നീ രാജ്യങ്ങളില്‍ ഇപ്പോഴും ഐഎസ് ഭീഷണി നിലനില്‍ക്കുന്നു. സിറിയയിലെ ബഗൂസിലാണ് ഐഎസിനെ രാജ്യത്തിനു നിന്നും പുര്‍ണമായി തുടച്ചു നീക്കാനുള്ള അവസാന പോരാട്ടം നടന്നത്. മാര്‍ച്ച് ആദ്യവാരം മുതലാണ് യുഎസ് പിന്തുണയോടെ കുര്‍ദ് സേനയായ എസ്ഡിഎഫ് പോരാട്ടം ശക്തമാക്കിയത്. ഇതിനിടയില്‍ സിവിലിയന്മാരെ മുന്നില്‍ നിര്‍ത്തി ഐഎസ് ചെറുത്തു നിന്നതോടെ എസ്ഡിഎഫ് സേന പ്രതിരോധത്തിലായി.

സിവിലിയന്മാര്‍ക്ക് രക്ഷപെടാന്‍ പ്രത്യേക ഇടനാഴി ഒരുക്കിയാണ് എസ്ഡിഎഫ് പിന്നീട് തിരിച്ചടിച്ചത്. വ്യോമാക്രമണം രൂക്ഷമായ പ്രദേശത്തു നിന്നും ആയിരങ്ങളാണ് പലായനം ചെയ്തത്.

]]>
https://www.chandrikadaily.com/international-reaction-to-fall-of-isis-last-bastion-in-syria.html/feed 0
സിറിയയിലെ ഐ.എസിന്റെ ഉന്മൂലനം ഉര്‍ദുഗാന്‍ നിര്‍വഹിക്കുമെന്ന് ട്രംപ് https://www.chandrikadaily.com/trump-told-turkeys-erdogan-in-dec-14-call-about-syria-its-all-yours-we-are-done.html https://www.chandrikadaily.com/trump-told-turkeys-erdogan-in-dec-14-call-about-syria-its-all-yours-we-are-done.html#respond Mon, 24 Dec 2018 13:19:29 +0000 http://www.chandrikadaily.com/?p=114645 വാഷിങ്ടണ്‍: സിറിയയില്‍ അവശേഷിക്കുന്ന ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികളെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉന്മൂലനം ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയയുടെ അയല്‍രാജ്യമാണ് തുര്‍ക്കിയെന്നും ഐ.എസിനെ തുടച്ചുനീക്കാന്‍ സാധിക്കുന്ന വ്യക്തിയാണ് ഉര്‍ദുഗാനെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. സിറിയയില്‍നിന്ന് യു.എസ് സേനയെ പിന്‍വലിക്കാന്‍ ഉത്തരവിട്ടതിനുശേഷമാണ് ഉര്‍ദുഗാന്റെ കാര്യക്ഷമതയെ ട്രംപ് പ്രകീര്‍ത്തിച്ചത്. ഐ.എസ് വിഷയവും സിറിയയില്‍നിന്നുള്ള യു.എസ് സൈനിക പിന്മാറ്റവും ഉര്‍ദുഗാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുന്നിനെക്കുറിച്ചും തങ്ങള്‍ സംസാരിച്ചതായി ട്രംപ് വെളിപ്പെടുത്തി. സമീപ കാലത്ത് ചില പ്രശ്‌നങ്ങളുടെ പേരില്‍ ഇടഞ്ഞതിനുശേഷം അമേരിക്കയും തുര്‍ക്കിയും ആദ്യമായാണ് വീണ്ടും അടുക്കുന്നത്.

ഇരുരാജ്യങ്ങളും നാറ്റോ അംഗങ്ങളാണ്. ട്രംപുമായുള്ള ഫോണ്‍ സംഭാഷണം ക്രിയാത്മകമായിരുന്നുവെന്ന് ഉര്‍ദുഗാനും വ്യക്തമാക്കി. വ്യാപാര ബന്ധങ്ങള്‍, സിറിയ തുടങ്ങിയ വിഷയങ്ങളില്‍ പരസ്പരം സഹകരം ശക്തമാക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി യു.എസ് സൈനിക വക്താവ് പറഞ്ഞു. ട്രംപിന്റെ അപ്രതീക്ഷിത തീരുമാനിത്തില്‍ പ്രതിഷേധിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവെച്ചിരുന്നു. നയപരമായ കാര്യങ്ങളില്‍ പ്രസിഡന്റുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്ന് മാറ്റിസ് വെളിപ്പെടുത്തിയിട്ടുണ്ട്.

2014ലാണ് യു.എസ് സേന സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്. ശേഷം ഐ.എസ് വിരുദ്ധ നീക്കത്തിന്റെ ഭാഗമായി സൈന്യത്തെ അയക്കുകയും ചെയ്തു. സിറിയയില്‍ കുര്‍ദിഷ് വിഘടനവാദികളുമായി യുദ്ധം ചെയ്യുന്ന തുര്‍ക്കിക്ക് ട്രംപിന്റെ പിന്തുണ ശക്തിപകരും. ഐ.എസുമായി പോരാടുന്ന കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്(എസ്.ഡി.എഫ്) അമേരിക്കയുടെ പിന്തുണയുണ്ടായിരുന്നു. സൈനിക പിന്മാറ്റത്തോടെ എസ്.ഡി.എഫ് ഒറ്റപ്പെടും.

]]>
https://www.chandrikadaily.com/trump-told-turkeys-erdogan-in-dec-14-call-about-syria-its-all-yours-we-are-done.html/feed 0
വലിയ വിഭാഗം മനുഷ്യരെ മാറ്റിനിര്‍ത്തുന്നത് ഐസിസിനെ സൃഷ്ടിക്കുന്നതിനു തുല്യം: രാഹുല്‍ ഗാന്ധി https://www.chandrikadaily.com/citing-isis-rahul-gandhi-says-exclusion-of-people-leads-to-insurgency.html https://www.chandrikadaily.com/citing-isis-rahul-gandhi-says-exclusion-of-people-leads-to-insurgency.html#respond Thu, 23 Aug 2018 07:17:34 +0000 http://www.chandrikadaily.com/?p=99898 ഹാംബര്‍ഗ്: വികസന പ്രക്രിയയില്‍ നിന്ന് വലിയ വിഭാഗം ജനങ്ങളെ മാറ്റിനിര്‍ത്തുന്നത് ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള വിഘടനവാദ സംഘങ്ങളുടെ രൂപീകരണത്തിന് കാരണമാകുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  ജര്‍മനിയിലെ ഹാംബര്‍ഗിലെ ബുസേറിയസ് സമ്മര്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ ആദിവാസികളേയും ദളിത് വിഭാഗത്തേയും ന്യൂനപക്ഷങ്ങളേയും വികസന പ്രക്രിയയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അത് അപകടകരമായ സാഹചര്യമാണെന്നും 21-ാം നൂറ്റാണ്ടില്‍ ജനങ്ങള്‍ക്ക് ഒരു കാഴ്ചപ്പാട് നല്‍കാന്‍ സാധച്ചില്ലെങ്കില്‍ മറ്റാരെങ്കിലും അത് നല്‍കിയെന്ന് വരുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ബി.ജെ.പി സര്‍ക്കാറിന്റെ വിവേചന നിലപാടിനെതിരെ തുറന്നടിച്ച് രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ വികസനപ്രക്രിയയില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ ഒരു വിഭാഗത്തെ ഒഴിവാക്കുന്ന മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാഹുല്‍ രൂക്ഷമായാണ് പ്രതികരിച്ചത്. സമൂഹത്തിലെ ഉയര്‍ന്ന തലത്തിലുള്ളവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ രാജ്യത്തെ ഗോത്രസമൂഹവും പാവപ്പെട്ട കര്‍ഷകരും താഴ്ന്ന ജാതികളിലുള്ളവരും അനുഭവിക്കേണ്ടെന്ന നിലപാടാണ് ബി.ജെ.പി സര്‍ക്കാരിന്റെതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതു മനസിലാക്കാന്‍ കൂട്ടാക്കുന്നില്ല. പ്രശ്നങ്ങള്‍ അംഗീകരിച്ച് അതിനുള്ള പരിഹാരം കാണുകയാണു വേണ്ടത്. നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കിയതിലെ പ്രശ്‌നങ്ങളുമാണ് ഇന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കിയതിലെ പാളിച്ചകളും മൂലം രാജ്യത്തെ ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നു. ജനങ്ങള്‍ ഇതില്‍ ആശങ്കയിലാണ്. ഇതേത്തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത തൊഴിലില്ലായ്മയില്‍ നിന്നുള്ള രോഷമാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഇടയാക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

]]>
https://www.chandrikadaily.com/citing-isis-rahul-gandhi-says-exclusion-of-people-leads-to-insurgency.html/feed 0
12 ഐ.എസ് തീവ്രവാദികളെ ഇറാഖ് തൂക്കിലേറ്റും https://www.chandrikadaily.com/isis-terrorists.html https://www.chandrikadaily.com/isis-terrorists.html#respond Fri, 29 Jun 2018 17:37:39 +0000 http://www.chandrikadaily.com/?p=92402  

ബാഗ്ദാദ്: ഇറാഖിലെ തടവറയില്‍ കഴിയുന്ന തീവ്രവാദികളെ തൂക്കിലേറ്റാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഇവരുടെ കോടതി നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും ശിക്ഷ വിധിക്കാനും പ്രധാനമന്ത്രി ഹൈദര്‍ ആബാദി നിര്‍ദേശം നല്‍കി. ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥനെ തട്ടികൊണ്ടു പോകുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് 12 പേരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. ഇവരുടെ ശിക്ഷാ വിധികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും അബാദി നിര്‍ദേശം നല്‍കി.
തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ശിക്ഷ ഉടന്‍ നടപ്പാക്കാനുള്ള നീക്കം. അവസാന വിധി ന്യായം പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഭരണകൂട വക്താവ് അറിയിച്ചു. തൂക്കിലേറ്റുന്നവരുടെ വിശദ വിവരങ്ങള്‍ ഭരണകൂടം പുറത്തു വിട്ടിട്ടില്ല. തടവില്‍ കഴിയുന്ന തീവ്രവാദികളെ വിട്ടുകിട്ടാനായാണ് സുരക്ഷാ സൈനികരെ തട്ടികൊണ്ടു പോയത്. ഇവരെ ക്രൂരമായി അക്രമിച്ച ശേഷം കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്രവാദികള്‍ പിടിയിലായി. സൈനികരെ തട്ടിയെടുത്ത ശേഷം ഇവരുടെ വീഡിയോകള്‍ തീവ്രവാദികള്‍ ഓണ്‍ലൈനില്‍ കൂടി പ്രചരിപ്പിച്ചിരുന്നു. പിടിയിലായ തീവ്രവാദികളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടാണ് സൈനികരെ തട്ടികൊണ്ടു പോയത്. എന്നാല്‍, ഭരണകൂടം വഴങ്ങിയില്ല. തീവ്രവാദികളുടെ വാദം പൊള്ളയാണെന്ന് സൈനിക വക്താവ് പറഞ്ഞു. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം കൊന്നൊടുക്കിയതായും തടവില്‍ കഴിയുന്നവരെ വിട്ടുകിട്ടണമെന്ന ആവശ്യത്തിന് ന്യായമില്ലെന്നും സൈനിക വക്താവ് അറിയിച്ചു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ഐഎസിന്റെ തനതു ശൈലിയാണെന്ന് ഭരണകൂട വക്താക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സൈനികരുടെ മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും വിലപേശല്‍ മാത്രമാണ് തീവ്രവാദികള്‍ നടത്തിയതെന്നും വക്താവ് പറഞ്ഞു. ഡിസംബറില്‍ രാജ്യം തീവ്രവാദികളില്‍ നിന്നു മുക്തമായതായി അബാദി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ തീവ്രവാദത്തിനെതിരെ ശക്തമായ നടപടികളാണ് ഭരണകൂടം നടത്തുന്നത്.
പത്തിലധികം പേരെ ഇറാഖില്‍ തൂക്കിലേറ്റുന്നത് രാജ്യത്തെ ആദ്യസംഭവമല്ല. 2017 ഡിസംബറില്‍ 38 ഐഎസ് ഭീകരരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ തൂക്കിലേറ്റിയത്. തെക്കന്‍ ഇറാഖിലെ നസ്‌റിയ നഗരത്തില്‍ തടവില്‍ കഴിഞ്ഞവരായിരുന്നു ഇവര്‍. ഒരേ ദിവസമാണ് 38 പേരുടെയും ശിക്ഷ നടപ്പാക്കിയത്.
ഇറാഖില്‍ നൂറുകണക്കിന് പേരാണ് തടവില്‍ കഴിയുന്നത്. ഇവരില്‍ ഏറെപേരും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നവരാണ്. 700 വിദേശ വനിതകള്‍ ഇറാഖില്‍ വിചാരണ തടവുകാരായി കഴിയുന്നതായാണ് രേഖകള്‍. ഇതില്‍ ഒരാളെ കഴിഞ്ഞ ജനുവരിയില്‍ തൂക്കിലേറ്റിയിരുന്നു. വിചാരണ നടത്തുന്നതില്‍ ഇറാഖ് ഏറെ പിന്നിലാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഗവേഷക ബില്‍ക്കിസ് വില്ലെ വ്യക്തമാക്കി.
ഇതിനിടെ ഒരു വിഭാഗം തീവ്രവാദികള്‍ സിറിയന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നതായും ഇറാഖിന് നേരെ ആക്രമണം നടത്തുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ പതുങ്ങിയിരുന്ന് ആക്രമണവും ബോംബ് വര്‍ഷവും നടത്തുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ തലസ്ഥാന നഗരമായ ബാഗ്ദാദില്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത സംഘത്തെ സൈന്യം പിടികൂടി.

]]>
https://www.chandrikadaily.com/isis-terrorists.html/feed 0
‘ഐ.എസുമായി ബന്ധമില്ല, ഖുര്‍ആന്‍ പഠിക്കുന്നതിനാണ് യെമനിലെത്തിയതെന്ന് കാസര്‍കോഡ് സ്വദേശി സബാദ് https://www.chandrikadaily.com/kasarkode-native-sabad-about-isis-ralation-news.html https://www.chandrikadaily.com/kasarkode-native-sabad-about-isis-ralation-news.html#respond Fri, 29 Jun 2018 06:09:55 +0000 http://www.chandrikadaily.com/?p=92263 കാസര്‍കോഡ്: യെമനിലെത്തിയത് മതപഠനത്തിന് വേണ്ടിയാണെന്ന് കാസര്‍കോഡുനിന്നും നാടുവിട്ട സബാദ്. യെമനില്‍ മതപഠനത്തിനായി എത്തുന്നവരില്‍ മലയാളികളുണ്ടെന്നും താന്‍ ഖുര്‍ആന്‍ മന:പാഠമാക്കുന്നതിന് വേണ്ടിയാണ് എത്തിയതെന്നും സബാദ് വാട്‌സ് അപ്പിലൂടെ അറിയിച്ചെന്ന് വാര്‍ത്താചാനലായ മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. സബാദിന്റെ വാട്‌സ്അപ്പ് ശബ്ദരേഖയും ചാനല്‍ പുറത്ത് വിടുന്നുണ്ട്.

ഐ.എസുമായി യാതൊരു ബന്ധവുമില്ല. ഖുര്‍ആന്‍ പഠിക്കുകയാണ് ലക്ഷ്യം. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ആവശ്യപ്പെട്ട എല്ലാ രേഖകളും അയച്ചുകൊടുത്തിട്ടുണ്ട്. വീട്ടുകാരുടെ അറിവോടുകൂടിയാണ് യെമനിലേക്ക് പോയതെന്നും സബാദ് പറയുന്നു. യെമനിലെ മതപാഠശാലകളില്‍ നിരവധി മലയാളികള്‍ പഠിക്കുന്നുണ്ട്. പക്ഷേ, അവരുമായി അടുത്ത് പരിചയപ്പെടുന്നതിന് ഇതുവരെ സാധിച്ചിട്ടില്ല. മതപഠനം ലക്ഷ്യമിട്ടാണ് യെമനില്‍ എത്തിയത്. ഐ.എസുമായി ഒരു ബന്ധവും പുലര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ആശയങ്ങള്‍ക്ക് വിരുദ്ധമായാണ് ഐ.എസിന്റെ നിലപാടെന്നും ഇതുമായി ബന്ധമുണ്ടെന്ന പ്രചാരണങ്ങളില്‍ ഏറെ ദു:ഖമുണ്ടെന്നും സബാദ് പറയുന്നു.

പഠനം പൂര്‍ത്തിയാക്കിയ ശേഷം നാട്ടില്‍ തിരിച്ചെത്തും. കാസര്‍കോഡ് അണങ്കൂര്‍ സ്വദേശി അന്‍സാറും കുടുംബവും യെമനിലെത്തിയത് തന്റെ നിര്‍ബന്ധം കൊണ്ടല്ലെന്നും സബാദ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ജില്ലയില്‍ നിന്ന് കാണാതായ പതിനൊന്നുപേരും യെമനില്‍ എത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ യാത്രയെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം വിശദമായി അന്വേഷിച്ചുവരികയാണ്.

]]>
https://www.chandrikadaily.com/kasarkode-native-sabad-about-isis-ralation-news.html/feed 0
സിറിയയില്‍ നിന്ന് ഐഎസ് പിന്‍വാങ്ങുന്നു https://www.chandrikadaily.com/isis-in-syria.html https://www.chandrikadaily.com/isis-in-syria.html#respond Mon, 21 May 2018 15:14:52 +0000 http://www.chandrikadaily.com/?p=86352 ദമസ്‌കസ്: സിറിയന്‍ സൈന്യത്തിന്റെ നടപടിക്ക് പിന്നാലെ ഐഎസ് പിന്‍വാങ്ങുന്നു. ഐഎസ് ശക്തികേന്ദ്രമായ യാര്‍മുകില്‍ നിന്നാണ് തീവ്രവാദികള്‍ പിന്മാറുന്നത്. വെടിനിര്‍ത്തലിനെ തുടര്‍ന്ന് സൈന്യവുമായി ഐഎസ് ഉണ്ടാക്കിയ ധാരണ അനുസരിച്ച് ഇവിടെ നിന്ന് ഐഎസ് തീവ്രവാദികള്‍ ഒഴിഞ്ഞു പോകാന്‍ തുടങ്ങി.
തെക്കന്‍ ദമസ്‌കസ് പ്രാന്തത്തില്‍ സ്ഥിതി ചെയ്യുന്ന യാര്‍മുക് 2015 മുതലാണ് ഐഎസിന്റെ നിയന്ത്രണത്തിലായത്. കഴിഞ്ഞ ദിവസം രാവിലെ ആറ് ബസുകളില്‍ ഐഎസ് തീവ്രവാദികള്‍ ഇവിടം വിട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. ബസുകളില്‍ എത്ര പേര്‍ ഉണ്ടായിരുന്നതായി അറിയില്ല. എന്നാല്‍, ഭൂരിഭാഗം പേരും ഭീകരരുടെ ബന്ധുക്കളാണെന്നും ആയുധധാരികളല്ലെന്നും സിറിയന്‍ ഒബ്‌സര്‍വേറ്ററി പ്രതിനിധികള്‍ പറഞ്ഞു. അവശേഷിക്കുന്നവരെയും ഇവിടെ നിന്നും കൊണ്ടു പോകും.

]]>
https://www.chandrikadaily.com/isis-in-syria.html/feed 0
ഇറാഖ് തെരഞ്ഞെടുപ്പ്; അബാദിക്ക് തിരിച്ചടി; സദ്‌റിന്റെ സഖ്യത്തിന് അപ്രതീക്ഷിത ലീഡ് https://www.chandrikadaily.com/shiite-cleric-sadr-takes-surprise-lead-in-iraq-parliamentary-election.html https://www.chandrikadaily.com/shiite-cleric-sadr-takes-surprise-lead-in-iraq-parliamentary-election.html#respond Mon, 14 May 2018 07:32:41 +0000 http://www.chandrikadaily.com/?p=84876 ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിക്ക് തിരിച്ചടിയായി പ്രമുഖ ശിയാ നേതാവ് മുഖ്ദതാ അല്‍ സദ്‌റിന്റെ സഖ്യം മുന്നേറുന്നതായി റിപ്പോര്‍ട്ട്. അതേസമയം പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ശക്തി അറിയിച്ച് തൊട്ടടുത്തു തന്നെയുണ്ട്.
അന്തിമ ഫലപ്രഖ്യാപനം ഇന്നു പുറത്തുവരാനിരിക്കെ ഇറാഖിന്റെ വിവിധ പ്രവിശ്യകളില്‍ സദ്‌റിന്റെ സഖ്യത്തിനുണ്ടായ മുന്നേറ്റം വലിയ അട്ടിമറിയായിരിക്കുകയാണ്. 2003-2011 കാലങ്ങളില്‍ അമേരിക്കന്‍ അധിനിവേശ സേനക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയ ശിയാ നേതാവ് സദ്‌റിന്റെ സഖ്യം ശക്തമായ തരംഗം സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളെ തുരത്തിയെ ശേഷം ഇറാഖില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അമേരിക്കയുടെയും ഇറാന്റെയും ഉറ്റസുഹൃത്താണ് നിലവിലെ പ്രധാനമന്ത്രിയായ ഹൈദര്‍ അല്‍ അബാദി. അദ്ദേഹത്തിന്റെ ഭരണത്തെ വിലയിരുത്തുന്ന ഹിതപരിശോധന കൂടിയായാണ് തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. 90 ശതമാനത്തിലേറെ വോട്ടുകളും എണ്ണിക്കഴിഞ്ഞിട്ടുണ്ട്.

അതേസമയം ശിയാ സഖ്യങ്ങളുടെ ബലപരീക്ഷണമാണ് ഇറാഖില്‍ നടക്കുന്നത്. ഈ പാര്‍ട്ടികളെല്ലാം ഇറാനുമായി ഉറ്റബന്ധമുള്ളവരാണ്. ഇറാനുമായി ഇറാഖിനെ കൂടുതല്‍ അടുപ്പിക്കാന്‍ ആഗ്രഹിക്കുന്നത് അബാദിയെക്കാള്‍ മറ്റു ശിയാ നേതാക്കളാണ്. എന്നാല്‍ ഇറാനെ അകറ്റിനിര്‍ത്തി സ്വന്തം നിലപാടുകളിലൂടെ മുന്നോട്ടുപോകുന്ന സദ്‌റിന് യുവാക്കളുടെയും ദുര്‍ബല വിഭാഗങ്ങളുടെയും പിന്തുണുണ്ട്. കമ്യൂണിസ്റ്റുകളെയും മറ്റ് സ്വതന്ത്ര മതേതര പാര്‍ട്ടികളെയും കൂട്ടിയാണ് സദ്ര്‍ സഖ്യമുണ്ടാക്കിയിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് ഇറാഖില്‍ ഐ.എസ് സ്വാധീനമുറപ്പിച്ച ശേഷമാണ് അബാദി അധികാരത്തില്‍ വന്നത്. വീണ്ടും അബാദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയുമായും ഇറാനുമായും സമദൂരം പാലിച്ച് മുന്നോട്ടുപോകാന്‍ അദ്ദേഹം നിര്‍ബന്ധിതനാകും. ഇറാന്‍ ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറിയതും ഉപരോധങ്ങള്‍ ശക്തമാക്കിയതും അദ്ദേഹത്തിന് തിരിച്ചടിയാകും. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സദ്‌റിനുണ്ടായ മുന്നേറ്റം എല്ലാംമാറ്റിമറിച്ചിരിക്കുകയാണ്.

]]>
https://www.chandrikadaily.com/shiite-cleric-sadr-takes-surprise-lead-in-iraq-parliamentary-election.html/feed 0