15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി കൂടി. ഇരുചക്രവാഹനങ്ങള്‍ക്കും സ്വകാര്യ മുച്ചക്ര വാഹനങ്ങള്‍ക്കും 900 രൂപയായിരുന്നത് 1350 രൂപയായി വര്‍ധിച്ചു. സ്വകാര്യ കാറുകള്‍ക്ക് ഭാരമനുസരിച്ച് 750 കിലോ വരെ 9600 രൂപ 1500 കിലോ വരെ 12,900 രൂപ അതിന് മുകളില് 15,900 രൂപ എന്നിങ്ങനെയാണ് നികുതി.
എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും 5 ശതമാനം നികുതി എന്നത് മാറി. 15 ലക്ഷം വരെ വിലയുള്ളവക്ക് 5 ശതമാനം, 20 ലക്ഷം വരെ 8 ശതമാനം അതിന് മുകളിലുള്ളവക്ക് 10 ശതമാനവും നികുതി കൂടി.
ഇരുചക്ര മുച്ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി 5 ശതമാനമായി തുടരും. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ സീറ്റിനനുസരിച്ചുള്ള നികുതി ഏകീകരണവും പ്രാബല്യത്തിലായി. ഭൂ നികുതിയില് 50 ശതമാനമാണ് വര്‍ധന. ഭൂമിയുടെ അളവനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാണ് നിരക്ക് കൂടുന്നത്.
ഒരു ആറിന് രണ്ടര മുതല് 15 രൂപ വരെ വര്‍ധിക്കും. 23 ഇനം കോടതി ഫീസുകളും വര്‍ധിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില് 3 ശതമാനം വര്‍ധന ഏപ്രിലിലെ ശമ്പളത്തോടൊപ്പം കിട്ടും. ദിവസ വേതന കരാര് ജീവനക്കാരുടെ ശമ്പളവും 5 ശതമാനം വര്‍ധിക്കും.
]]>ഔൺസിന് 2900 ഡോളറിന് മുകളിലാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണം വ്യാപാരം നടത്തുന്നത്. പ്രതീക്ഷിച്ചതിലുമേറെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. ഡോണാൾഡ് ട്രംപിന്റെ വ്യാപാരത്തിന് പ്രതികൂലമാവുന്ന രീതിയിലുള്ള അറിയിപ്പുകൾ തന്നെയാണ് സ്വർണവില വർധനക്കുള്ള പ്രധാന കാരണം.
അതേസമയം, നേട്ടത്തോടെയാണ് ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് വ്യാപാരം ആരംഭിച്ചത്. സെൻസെക്സിൽ 200 പോയിന്റിലേറെ നേട്ടമുണ്ടായപ്പോൾ നിഫ്റ്റി 23,000 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസെർവ്, ടാറ്റ സ്റ്റീൽ എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ.
ടെക് മഹീന്ദ്ര, ശ്രീറാം ഫിനാൻസ്, ഹീറോ മോട്ടോ കോർപ്, ബ്രിട്ടാണിയ ഇൻഡസ്ട്രീസ്, ടൈറ്റാൻ എന്നീ കമ്പനികളാണ് നഷ്ടമുണ്ടാക്കിയത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ 18 ലക്ഷം കോടിയുടെ നഷ്ടം നിക്ഷേപകർക്കുണ്ടായിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ ബി.എസ്. ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 18 ലക്ഷം കോടി കുറഞ്ഞിരുന്നു.
]]>ലോകവിപണിയിൽ കഴിഞ്ഞ ദിവസം സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.9 ശതമാനം വർധനയാണ് ഉണ്ടായത്. ഔൺസിന് 2,897.29 ഡോളറായാണ് വില വർധിച്ചത്. വില 2,845.14 ഡോളർ എന്ന റെക്കോഡ് ഉയരത്തിലെത്തിയതിന് ശേഷം പിന്നീട് നേരിയ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളും ഉയരുകയാണ്. 0.3 ശതമാനത്തിന്റെ വർധനയാണ് സ്വർണത്തിന്റെ ഭാവി വില ഉയർന്നത്.
വ്യാപാര യുദ്ധത്തിന് തുടക്കം കുറിക്കുന്ന രീതിയിലുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികളാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. ട്രംപിന്റെ നീക്കത്തിന് മറുപടിയായി ചൈന ഇന്ന് യു.എസിന് മേൽ അധിക തീരുവ ചുമത്തിയിരുന്നു. ഇത് മൂലം സുരക്ഷിത നിക്ഷേപമായ സ്വർണമാണ് കൂടുതൽ പേരും നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്. ഇത് വിലയെ സ്വാധീനിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസം സ്വർണവില റെക്കോഡിൽ എത്തിയിരുന്നു. ഫെബ്രുവരി ഒന്നിന് പവൻ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടർന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവിൽ നിന്നാണ് പവൻ വില സർവകാല റെക്കോഡിൽ എത്തിയത്.
ജനുവരി ഒന്നിന് ഗ്രാമിന് 7,110 രൂപയും പവന് 56,880 രൂപയുമായിരുന്നു. ജനുവരി 22നാണ് പവൻവില ആദ്യമായി 60,000 കടന്നത്. തുടർന്ന് മൂന്നു ദിവസങ്ങളിലായി ഗ്രാമിന് 45 രൂപ കുറഞ്ഞ ശേഷം വില ഓരോ ദിവസവും റെക്കോഡ് ഭേദിക്കുകയായിരുന്നു. 24ന് പവൻ വില 60,440ലും 29ന് 60,760ലും 30ന് 60,880ലും എത്തി.
]]>മദ്യ കമ്പനികൾക്ക് 10 ശതമാനം വരെ വില വർധനവ് നൽകിയതിനാലാണ് ബെവ്കോ വില കൂട്ടാൻ തീരുമാനിച്ചത്. മൊത്തം 341 ബ്രാൻഡുകളുടെ വില കൂടിയതിനൊപ്പം തന്നെ 107 ബ്രാൻഡുകളുടെ വില കുറയുകയും ചെയ്തിട്ടുണ്ട്.
ജവാൻ മദ്യത്തിന് 10 രൂപയാണ് വർധിച്ചിരിക്കുന്നത്. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ ലഭിക്കാൻ ഇനി 650 രൂപ കൊടുക്കണം. സ്പിരിറ്റ് വില വർധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
മദ്യ കമ്പനികൾക്ക് നൽകുന്ന പണം ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കിയിട്ടുണ്ട്. ജനപ്രിയ ബിയറുകൾക്ക് 20 രൂപ വരെ കൂടി. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിലുണ്ടായിരുന്ന പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വർധിച്ചു.
]]>ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില് സംഭവിക്കുന്ന ചെറിയ ചലനങ്ങള് പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല് ഇന്ത്യയില് വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള് ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
ഈ മാസത്തിന്റെ തുടക്കത്തില് 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് ഉയര്‍ന്ന വിലയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില് സംഭവിക്കുന്ന ചെറിയ ചലനങ്ങള് പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല് ഇന്ത്യയില് വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള് ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
]]>ഇതിന് ശേഷം വിഞാപനം ഇറക്കും. അതേസമയം, സമ്മർ താരിഫ് വേണം എന്ന കെഎസ്‍ഇബി ആവശ്യം അംഗീകരിക്കാൻ ഇടയില്ല. വേനൽ കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കിൽ സമ്മർ തരിഫ് വേണം എന്നാണ് കെഎസ്‍ഇബിയുടെ ആവശ്യം. നിരക്ക് കൂട്ടുന്നതിനോട് സർക്കാരും യോജിച്ചിരുന്നു.
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നിരവധി കാരണങ്ങളാണ് കെഎസ് ഇബി പറയുന്നത്. ആഭ്യന്തര ഉല്‍പ്പാദനത്തിലെ കുറവ്, പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വര്‍ധന, വര്‍ധിച്ചു വരുന്ന പ്രവര്‍ത്തന പരിപാലന ചെലവുകൾ എന്നിങ്ങനെയാണ് നിരക്ക് വര്‍ധനവിനുള്ള കാരണങ്ങളായി പറയുന്നത്.
നവംബര് ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്താനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു. ജനുവരി മുതല് മെയ് വരെ യൂണിറ്റിന് പത്ത് പൈസ സമ്മർ താരിഫ് ഉള്‍പ്പെടെയുള്ള നിരക്ക് വര്‍ധനയാണ് കെഎസ്ഇബിയുടെ ആവശ്യം.
ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണെന്നും. ഇതിനാൽ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണന്ന് മന്ത്രി കെ കൃഷ്ണകുട്ടിയും പറയുന്നു. വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസസിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
]]>ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7105 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ വില കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 1800 രൂപ ഇടിഞ്ഞു. തുടര്‍ന്നാണ് ഇന്ന് വിലകൂടുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില് 59,080 രൂപയായിരുന്നു സ്വര്‍ണവില.
പിന്നീടുള്ള ദിവസങ്ങളില് കുറയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
]]>
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,520 രൂപയായിരുന്നു. 26-ാം തീയതി ശനിയാഴ്ച 58,880 രൂപയായിരുന്നു പവന് വില. ഈ വില ഞായറാഴ്ചയും തുടര്‍ന്നു. എന്നാല്‍, തിങ്കളാഴ്ച വില താഴ്ന്ന് 58,520 രൂപയിലെത്തി.
ഈ മാസത്തിന്റെ തുടക്കത്തില് 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില് എത്തി. എന്നാല് പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് കണ്ടത്. ഇന്നലെ 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കിയാണ് ഇന്ന് വില വീണ്ടും ഉയര്‍ന്നത്.
]]>
സ്വര്‍ണവിലയില്‍ ഉടനെ വലിയ വിലക്കുറവ് പ്രതീക്ഷിക്കാന് വകയില്ല എന്നാണ് വിപണി നിരീക്ഷകര്‍ നല്‍കുന്ന വിവരം. അടുത്ത മാസം വില കൂടാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ പറയുന്നു. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണവില 2500 ഡോളറില്‍ നില്‍ക്കുകയാണ്. 2517 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല് കേന്ദ്ര ബജറ്റില് കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി.
]]>