തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്തമഴക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. ഒക്ടോബര്‍ ഏഴിന് കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ മിക്ക ജില്ലകളിലും അഞ്ച് മുതല്‍ ഏഴു...
സംസ്ഥാനത്ത് സെപ്റ്റംബര്‍ 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതല്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് യെല്ലൊ അലര്‍ട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടിമിന്നലോടെ...
കനത്ത മഴയില്‍ കുളു-മണാലിയില്‍ കുടുങ്ങിയവരില്‍ തമിഴ് നടന് കാര്‍ത്തിയും. ദേവ് എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായാണ് കാര്‍ത്തിയും സംഘവും മണാലിയിലേക്ക് എത്തിയത്. എന്നാല്‍ കനത്ത മഴയില്‍ കാര്‍ത്തിയും സംഘവും കുടുങ്ങുകയായിരുന്നു. മൂന്ന് ദിവസം മുന്‍പാണ്...
കല്‍പ്പറ്റ: പ്രളയം മാറി ദിവസങ്ങള്‍ക്കുള്ളില്‍ വേനല്‍ കടുത്തതോടെ സൂര്യതാപത്തിനുള്ള സാധ്യതയും വര്‍ധിക്കുകയാണ്. സൂര്യാഘാതത്തേക്കാളും കാഠിന്യം കുറഞ്ഞതാണ് സൂര്യാതപമെങ്കിലും പ്രത്യേകം ശ്രദ്ധവേണമെന്ന് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേണുക അറിയിച്ചു. ധാരാളം വെള്ളം കുടിക്കണമെന്നും കൂടുതലുള്ള സമയത്ത്...
കാണ്‍പൂര്‍: ഉത്തര്‍ പ്രദേശില്‍ കനത്ത മഴ തുടരുന്നു. കാണ്‍പൂരില്‍ കഴിഞ്ഞ ദിവസം 14 പേര് മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഗംഗയിലെ ജനനിരപ്പ് വലിയ തോതില്‍ ഉയരുകയും വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഉന്നാവോയില്‍ വീട് തകര്‍ന്ന്...
ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഡല്‍ഹി, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായത്....
ഹൈദരാബാദ്: കൃഷ്ണ ഗോദാവരി നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു തുടങ്ങിയതോടെ ആന്ധ്രാപ്രദേശിന്റെയും തെലുങ്കാനയുടേയും തീരജില്ലകളില്‍ പ്രളയ ഭീഷണി. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെങ്കിലും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക...
കോഴിക്കോട്: കേരളത്തില്‍ ദുരിതം പെയ്തിറങ്ങിയ പെരുമഴയ്ക്കു താല്‍ക്കാലിക വിരാമമാകുമെന്ന് സൂചന. സംസ്ഥാനത്തെ 11 ജില്ലകളില്‍ തുടര്‍മഴയുണ്ടാകുമെങ്കിലും കനത്ത മഴയിലേക്ക് ഇതു മാറില്ലെന്ന സൂചനയാണ് കാലാവസ്ഥാ ഉപഗ്രഹങ്ങളില്‍നിന്നു ലഭ്യമാകുന്ന വിവരം. അതേസമയം ഒറീസ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം...
കോഴിക്കോട്: തിരുവനന്തപുരം, കൊല്ലം, കാസര്‍ക്കോട് ഒഴികെയുള്ള 11 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത തെളിഞ്ഞതോടെ കേരളത്തില്‍ വീണ്ടും ജാഗ്രത നിര്‍ദ്ദേശം. ഒറീസ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം വീണ്ടും കേരളത്തിലേക്ക് നീങ്ങിയതോടെയാണ് കനത്ത മഴയ്ക്ക് സാധ്യത തെളിഞ്ഞത്....