പ്രളയാനന്തരം പ്രദേശിക തലങ്ങളില്‍ നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ നെഹ്റു യുവകേന്ദ്രയുടെ മുഴുവന്‍ ക്ലബുകളും സജീവമായി പങ്കെടുക്കണമെന്ന് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ അഭ്യര്‍ത്ഥിച്ചു. ചെളി വന്നടിഞ്ഞ വീടുകളിലെ ചളിനീക്കാനും, പൊതുസ്ഥലങ്ങളുടെ ശുചീകരണത്തിനും മുന്‍ഗണന നല്‍കണം....
മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 87 ആയി. ഉരുള്‍പ്പൊട്ടലില്‍ വന്‍ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ കവളപ്പാറയില്‍ നിന്നും ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയില്‍ മാത്രം 20 പേരുടെ മരണം സ്ഥിരീകരിച്ചു....
ആലപ്പുഴ: ജില്ലയിലെ ആറു താലൂക്കുകളിലുമായി മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി 97 ദുരിതാശ്വാസ ക്യാമ്പുകളാണ് രാവിലെ 11നുള്ള റിപ്പോര്‍ട്ട് പ്രകാരം തുറന്നിട്ടുള്ളത്. 17034 ആളുകളാണ് ഈ ക്യാമ്പുകളിലുള്ളത്. ആകെ 4874 കുടുംബങ്ങളാണ് ദുരിതബാധിതരായി ക്യാമ്പിലെത്തിയിട്ടുള്ളത്. ഇതില്‍ 6331 പുരുഷന്മാരും...
ആലപ്പുഴ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാരണം സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ആറു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്ട്ടുണ്ട്ആലപ്പുഴ ,എറണാകുളം ഇടുക്കി,മലപ്പുറം,വയനാട്,കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച്...
പുത്തുമല (മേപ്പാടി): വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലില്‍ മരിച്ച ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ മൂന്നുപേരുടെ മൃതദേഹം മേപ്പാടിയിലെ ക്യാംപിലെത്തിച്ചു.. മണ്ണിനടിയില്‍ പെട്ട മൂന്നുപേരെ രക്ഷിച്ചു. നിരവധി പേരെ കാണാതായതായി സംശയമുണ്ട്. എസ്റ്റേറ്റ് പാടി,...
തൊടുപുഴ: സംസ്ഥാനത്തെ വലിയ ഡാമുകള്‍ തുറക്കേണ്ട അവസ്ഥയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ചെറിയ ഡാമുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല. വലിയ ഡാമുകളില്‍ ഇനിയും സംഭരണശേഷിയുണ്ടെന്നും മന്ത്രി പറഞ്ഞു....
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ദിവസം കൂടി സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരും. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥാ...
എറണാകുളം ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് കഴിഞ്ഞ മൂന്നു മണിക്കൂറായി മാറ്റമില്ലാതെ തുടരുന്നു. ഭൂതത്താന്‍കെട്ട്- 30.6m/ആകെ സംഭരണ ശേഷി 34.95 m(ആകെയുള്ള 15 ഷട്ടറുകളും പൂര്‍ണ്ണമായും തുറന്നിരിക്കുന്നു) മലങ്കര 41.49 m/ആകെ സംഭരണ ശേഷി 42.00m (ആകെയുള്ള...
കോഴിക്കോട്: കുറ്റിയാടി വളയന്നൂര്‍ ഒഴുക്കില്‍ പെട്ട രണ്ടു പേരുടെ മൃതദേഹം ലഭിച്ചു. മാക്കൂല്‍ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. വേങ്ങേരി വില്ലേജ്, കണ്ണാടിക്കല്‍ വെള്ളത്തില്‍ വീണ തലയടിച്ച് ഒരാള്‍ മരിച്ചു. വിലങ്ങാട് ഉരുള്‍പൊട്ടലില്‍...
കനത്ത മഴ കാരണം നാളെ (9-08-2019) നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷാ കണ്ട്രോളര് അറിയിച്ചു.