നിലമ്പൂര്‍ : ദുരന്തഭൂമിയായ കവളപ്പാറ സന്ദര്‍ശിക്കാതെ ക്യാമ്പിലെത്തി മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ പരക്കെ പ്രതിഷേധം. പോത്തുകല്ല് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗവും പ്രഹസനമായി. ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഒരുമിനുട്ടുകൊണ്ട് സ്വാഗതം...
വയനാട്: ശക്തമായ മഴയെത്തുടര്‍ന്ന് വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 88,854 പേരെ മാറ്റിപാര്‍പ്പിച്ചതായി ജില്ലാ കലക്ടര്‍ എ.ആര് അജയകുമാര്‍ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് അപകട സാധ്യതയുള്ള മേഖലകളില്‍ നിന്നും ഇത്രയും...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 14) അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, ഇടുക്കി...
പ്രളയാനന്തരം പ്രദേശിക തലങ്ങളില്‍ നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ നെഹ്റു യുവകേന്ദ്രയുടെ മുഴുവന്‍ ക്ലബുകളും സജീവമായി പങ്കെടുക്കണമെന്ന് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ അഭ്യര്‍ത്ഥിച്ചു. ചെളി വന്നടിഞ്ഞ വീടുകളിലെ ചളിനീക്കാനും, പൊതുസ്ഥലങ്ങളുടെ ശുചീകരണത്തിനും മുന്‍ഗണന നല്‍കണം....
മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 87 ആയി. ഉരുള്‍പ്പൊട്ടലില്‍ വന്‍ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ കവളപ്പാറയില്‍ നിന്നും ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയില്‍ മാത്രം 20 പേരുടെ മരണം സ്ഥിരീകരിച്ചു....
ആലപ്പുഴ: ജില്ലയിലെ ആറു താലൂക്കുകളിലുമായി മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി 97 ദുരിതാശ്വാസ ക്യാമ്പുകളാണ് രാവിലെ 11നുള്ള റിപ്പോര്‍ട്ട് പ്രകാരം തുറന്നിട്ടുള്ളത്. 17034 ആളുകളാണ് ഈ ക്യാമ്പുകളിലുള്ളത്. ആകെ 4874 കുടുംബങ്ങളാണ് ദുരിതബാധിതരായി ക്യാമ്പിലെത്തിയിട്ടുള്ളത്. ഇതില്‍ 6331 പുരുഷന്മാരും...
ആലപ്പുഴ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാരണം സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ആറു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്ട്ടുണ്ട്ആലപ്പുഴ ,എറണാകുളം ഇടുക്കി,മലപ്പുറം,വയനാട്,കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച്...
പുത്തുമല (മേപ്പാടി): വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലില്‍ മരിച്ച ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ മൂന്നുപേരുടെ മൃതദേഹം മേപ്പാടിയിലെ ക്യാംപിലെത്തിച്ചു.. മണ്ണിനടിയില്‍ പെട്ട മൂന്നുപേരെ രക്ഷിച്ചു. നിരവധി പേരെ കാണാതായതായി സംശയമുണ്ട്. എസ്റ്റേറ്റ് പാടി,...
തൊടുപുഴ: സംസ്ഥാനത്തെ വലിയ ഡാമുകള്‍ തുറക്കേണ്ട അവസ്ഥയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ചെറിയ ഡാമുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല. വലിയ ഡാമുകളില്‍ ഇനിയും സംഭരണശേഷിയുണ്ടെന്നും മന്ത്രി പറഞ്ഞു....
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ദിവസം കൂടി സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരും. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥാ...