ഹാത്രാസില്‍ നടന്നത് ജാതിക്കൊലയാണ്. ഇത് ചര്‍ച്ച ചെയ്യാന്‍ കെജരിവാളിനും മടിയുണ്ട് എന്നതാണ് അദ്ദേഹത്തെ പ്രസ്താവന തെളിയിക്കുന്നത്.
സര്‍വസന്നാഹങ്ങളുമൊരുക്കി ബിജെപി സര്‍ക്കാര്‍ ഹാത്രാസില്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നതെന്താണ്?
രാഷ്ട്രീയ പ്രവര്‍ത്തര്‍ക്ക് പുറമെ അഭിഭാഷകരേയും മാധ്യമപ്രവര്‍ത്തകരേയും വിലക്കുന്ന നിലയില്‍ പെണ്‍കുട്ടിയുടെ വീടിലേക്കുള്ള റോഡുകള്‍ അടച്ച നിലയായിരുന്നു അവിടെ. എന്നാല്‍ വീടിന് പിറകുവശത്തെ വയലിലൂടെ നടന്നുവന്നാണ് എ.ബി.പി ന്യൂസിലെ മാധ്യമപ്രവര്‍ത്തകയായ പ്രതിമ മിശ്ര ഉന്നത ഉദ്യോഗസ്ഥരെ ഞെട്ടിച്ചത്.
ക്രൂരമായി ആക്രമിക്കപ്പെട്ടതും കൊല ചെയ്യപ്പെട്ടതും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അര്‍ദ്ധരാത്രിയില്‍ മൃതദേഹം രഹസ്യമായി സംസ്കരിച്ചതുമായ ഉത്തര്‍പ്രദേശിലെ 19 കാരിയായ മകളുടെ കുടുംബത്തെ കാണാനാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം പോകുന്നത്.
ഹാത്രസ് കൂട്ടബലാത്സംഗ കൊലപാതക കേസുമായി ബന്ധപ്പെട്ട് സംഭവിച്ച വീഴ്ചയില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് വീട്ടില്‍ ബന്ദികളാക്കി വെച്ചിരിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ചെന്ന് പറഞ്ഞപ്പോഴാണ് തങ്ങളുടെ മകളുടെ മൃതദേഹം ദഹിപ്പിച്ച വിവരം ബന്ധുക്കള്‍ അറിഞ്ഞത്.
അവള്‍ക്ക് നീതി ലഭിക്കുംവരെ നമ്മള് നിശബ്ദരാകില്ല. പെണ്‍കുട്ടിയുടെ കുടുംബം നിസ്സഹായരാണ്. സര്‍ക്കാര്‍ എല്ലാവരെയും സഹായിക്കില്ല. സര്‍ക്കാരിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തേണ്ടിവരും. ഹിന്ദു ആചാര പ്രകാരം പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കുകപോലും ചെയ്തില്ലെന്നും പ്രിയങ്ക പറഞ്ഞു.
ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നടത്തിയ യാത്ര യുപി പൊലീസ് തടഞ്ഞ സമയത്തുണ്ടായ പ്രതിഷേധത്തിനിടെയാണ് പൊലീസ് വസ്ത്രം വലിച്ചുകീറയതെന്ന് അമൃത പറഞ്ഞു
പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും ബീജം കണ്ടെത്താനായിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗം നടന്നുവെന്ന് പറയാന്‍ കഴിയില്ലെന്നുമാണ് ഇന്നലെ പോലീസ് പറഞ്ഞത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പോലീസ് വ്യക്തമാക്കിയിരിക്കെ പെണ്‍കുട്ടിയുടെ മൊഴിതന്നെ പുറത്തായത് യോഗി സര്‍ക്കാറിന് വലിയ തിരിച്ചടിയാണ്.
ഹാത്രസില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൃതദേഹം ബലംപ്രയോഗിച്ച് അടക്കം ചെയ്ത പൊലീസ് പിന്നീട് ബലാത്സംഗം നിഷേധിച്ചു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും പോലീസ് അനുവദിക്കുന്നില്ല. കുടുംബത്തെ ഭീഷണിപ്പെടുത്തുന്നു, അവരുടെ ഫോണുകള്‍ കണ്ടുകെട്ടുന്നു....