മക്ക: വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല്‍ഹംദ വന്നിഅ്മത്ത ലക വല്‍മുല്‍ക്, ലാ ശരീകലക്…. വിശുദ്ധ നഗരിയിലേക്കുള്ള വഴികളും ഹജ്ജിന്റെ കര്‍മഭൂമിയും തല്‍ബിയ്യത്തിന്റെ മന്ത്രങ്ങളാല്‍ മുഖരിതമണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള ഇരുപത് ലക്ഷത്തിലധികം വരുന്ന തീര്‍ഥാടകര്‍ ഇന്നലെ മിനയില്‍ രാപാര്‍ത്ത ശേഷം ഇന്ന് പുലര്‍ച്ചെ മുതല്‍ അറഫയിലേക്ക് നീങ്ങി തുടങ്ങി. ളുഹറിന് മുമ്പായി മുഴുവന് ഹാജിമാരും അറഫ മൈതാനിയിലെത്തിച്ചേരും. അറഫയിലെ മസ്ജിദുന്നമിറയില് ളുഹര് നമസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടക്കും. തുടര്‍ന്ന് ളുഹര്‍, അസര് നമസ്‌കാരങ്ങള് രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നിസ്‌കരിക്കും. പാപമോചന പ്രാര്‍ഥനകളും ദിക്റുകള്‍ ഉരുവിട്ടും ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര് അറഫയില് കഴിച്ചുകൂട്ടും. പിന്നീട് മുസ്ദലിഫയിലെത്തി രാപാര്‍ക്കും.
മുസദ്ലിഫയില്‍ എത്തിയ ശേഷമാണ് ഹാജിമാര് മഗ്രിബ്, ഇശാ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുക. നാളെ രാവിലെ മിനയിലെത്തി ജംറത്തുല് അഖ്ബയില് പിശാചിനെ കല്ലെറിയല് ചടങ്ങ് നിര്‍വഹിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില് നിശ്ചയിക്കപ്പെട്ട സമയത്ത് മൂന്ന് ജംറകളിലും കല്ലേറ് നടത്തി ഹാജിമാര് മിനയില് നിന്ന് മടങ്ങും. ആദ്യ കല്ലെറിയല്‍ കര്‍മത്തിന് ശേഷം സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് മസ്ജിദുല് ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്യും നിര്‍വഹിക്കുകയും ചെയ്യും. ചില ഹാജിമാര് കല്ലേറ് മുഴുവന്‍ പൂര്‍ത്തിയാക്കിയാണ് ത്വവാഫും സഅ്യും നിര്‍വഹിക്കുക.
]]>മക്ക: സംസം നവീകരണത്തിനായി മസ്ജിദുല് ഹറാമിലെ മത്വാഫില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. ഇന്ന് മുതല് മത്വാഫിന്റെ എല്ലാ ഭാഗങ്ങളും ത്വവാഫിന് തുറന്നു കൊടുക്കുമെന്ന് ഇരുഹറം കാര്യമേധാവിയും മസ്ജിദുല് ഹറാം ഇമാമുമായ ഡോ.അബ്ദുറഹ്മാന് അല് സുദൈസ് അറിയിച്ചു. മത്വാഫില് സ്ഥാപിച്ച സുരക്ഷ ബാരിക്കേഡുകള് ഇന്നലെ നീക്കം ചെയ്തിട്ടുണ്ട്. മത്വാഫ് പൂര്‍ണമായും തുറക്കുന്നതോടെ മണിക്കൂറില് ഒരു ലക്ഷത്തി ഏഴായിരം പേര്‍ക്ക് ത്വവാഫ് നിര്‍വഹിക്കാന്‍ സാധിക്കും.
ഇഹ്റാം വേഷത്തില്‍ അല്ലാത്തവര്‍ക്ക് മത്വാഫില്‍ പ്രവേശിക്കുന്നതിന് ഏര്‍പെടുത്തിയ നിയന്ത്രണവും ഇന്ന് മുതല് ഒഴിവാക്കിയിട്ടുണ്ട്. ഹറം വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മത്വാഫ് വിപുലീകരണം നേരത്തെ പൂര്‍ത്തിയായതാണ്. കഅബയില്‍ നിന്നും 21 മീറ്റര് കിഴക്കുള്ള സംസം കിണര് മത്വാഫിനകത്താണ്. ആവശ്യഘട്ടങ്ങളില്‍ കാഴ്ചക്കാര്‍ക്ക് തുറന്ന് കൊടുക്കാന് കഴിയുന്ന രീതിയിലാണ് സംസം കിണറിന്റെ ഇപ്പോഴത്തെ നവീകരണം നടത്തിയിട്ടുള്ളത്.
അതേസമയം അഗ്‌നിബാധ നിയന്ത്രണ വിധേയമാണെന്ന് മക്കയിലുള്ള സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് വക്താവ് മേജര് നയിഫ് അല് ഷരീഫ് അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്നും മുന്‍കരുതലെന്ന നിലയിലാണ് ആളുകളെ ഒഴിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിടത്തിലെ എട്ടാം നിലയിലെ എയര്‍ കണ്ടീഷനില്‍നിന്നു തീ പടര്‍ന്നതാണ് അപകടമുണ്ടായത്.
കഴിഞ്ഞ വര്‍ഷം മക്ക കവാടത്തില് വെച്ച് 574 െ്രെഡവര്‍മാരെ ജവാസാത്ത് ശിക്ഷിച്ചിരുന്നു. ഇതേ വര്‍ഷം അനുമതി പത്രമില്ലാതെ പ്രവേശനം വിലക്കിയതിന്റെ തുടക്കത്തില് തന്നെ അനധികൃതമായി കടക്കാന് ശ്രമിച്ച 1,64,000 പേരെ മടക്കി അയക്കുകയും 34,742 വാഹനങ്ങള് പിടികൂടുകയും ചെയ്തിരുന്നു.
ജിദ്ദയില്‍നിന്നും മറ്റു പ്രദേശങ്ങളില് നിന്നും സ്വന്തം വാഹനങ്ങളില് ഹജ്ജിനത്തെിയ ബന്ധുക്കളെ കാണാന് മക്കയിലേക്ക് പുറപ്പെട്ട നിരവധി പേരെ ചെക്ക്‌പോയിന്റില് തടഞ്ഞുവെച്ച് വിരലടയാളം രേഖപ്പെടുത്തി മടക്കി അയക്കുകയും ചെയ്തിരുന്നു. ഇങ്ങനെ വിരലടയാളം രേഖപ്പെടുത്തുന്നവര്‍ക്ക് ഇഖാമ പുതുക്കുമ്പോഴും മറ്റും നിയമക്കുരുക്കില് കുരുങ്ങിയ സംഭവവും ഉണ്ടായിട്ടുണ്ട്. അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന് ശ്രമിക്കരുതെന്ന എസ്.എം.എസ് സന്ദേശം ഹജ്ജ്, ആഭ്യന്തര മന്ത്രാലയങ്ങള് അയക്കുന്നുമുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് ബന്ധുക്കളെയും മറ്റും കാണാന് മക്കയിലേക്ക് തിരിക്കുന്ന നിരവധി പേരാണ് സുരക്ഷ പരിശോധനയില് അന്ന് കുടുങ്ങിയത്.
ദുല്ഹജ്ജ് എട്ട്, ഒമ്പത് ദിവസങ്ങളില് മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലേക്കുള്ള അനധികൃത പ്രവേശം തടയാന് മക്കയുടെ അതിര്‍ത്ഥികളിലും ഉള്‍പ്രദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കും. അനുമതി പത്രമില്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നത് കര്‍ശനമായും തടയും. അനധികൃതമായി പ്രവേശിക്കുന്നവരെ സഹായിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നടപടികള് നേരിടേണ്ടി വരും. പുണ്യസ്ഥലങ്ങളിലേക്കുള്ള പോക്കുവരവുകള് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സംഘമുണ്ടാകും.
]]>