ദിക്റുകള്‍, ദുആകള്‍ ദാന ധര്‍മങ്ങള്‍ തുടങ്ങിയവ പിന്നീട് ജീവിതത്തില്‍ ആവശ്യത്തിന് നിറക്കണം. അതോടെ ജീവിതത്തില്‍ ആത്മീയതയുടെ നിറവ് അനുഭവപ്പെട്ടുതുടങ്ങും. അങ്ങനെ റമസാനില്‍ എത്തുമ്പോള്‍ അത് വലിയ ആത്മീയ അനുഭൂതിയായി മാറും.
‘ഹുദാ’ എന്ന പേര് സ്വീകരിച്ച് ഇസ്ലാം ആശ്ലേഷിച്ച അമേരിക്കന്‍ യുവതി അവരെ മതം മാറ്റത്തിന് പ്രേരിപ്പിച്ച ഘടകം വ്യക്തമാക്കി ഇങ്ങനെ പ്രസ്താവിച്ചു: ‘സ്നേഹവും ഒരുമയും വാഴുന്ന ഒരു കുടുംബം വാര്‍ത്തെടുക്കുന്ന വിഷയത്തില്‍ ഇസ്ലാമിന്റെ വ്യക്തമായ താല്പര്യവും...