FORCED – Chandrika Daily https://www.chandrikadaily.com Thu, 14 Mar 2024 17:04:19 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg FORCED – Chandrika Daily https://www.chandrikadaily.com 32 32 വിദ്യാര്‍ത്ഥികളുടെ ഹിജാബ് അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സ്ഥാനത്തുനിന്ന് മാറ്റി, നടപടി https://www.chandrikadaily.com/students-were-forced-to-remove-their-hijab-the-school-principal-was-removed-from-his-post-action.html https://www.chandrikadaily.com/students-were-forced-to-remove-their-hijab-the-school-principal-was-removed-from-his-post-action.html#respond Thu, 14 Mar 2024 17:04:19 +0000 https://www.chandrikadaily.com/?p=292925 പരീക്ഷയ്ക്ക് മുമ്പ് മുസ്‌ലിം സമുദായത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികളുടെ ഹിജാബ് അഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ സ്ഥാനത്ത് നിന്നുമാറ്റിയതായി റിപ്പോര്‍ട്ട്. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് പരീക്ഷാ സെന്റര്‍ സൂപ്പര്‍വൈസറായാണ് സ്ഥാനമാറ്റം. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം.

ഉത്തരങ്ങള്‍ കയ്യില്‍ എഴുതി സ്‌കൂളിലെത്തിയെ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് ബറൂച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്വാതി റാവുള്‍ പ്രതികരിച്ചു.

തുടര്‍ന്ന് പരീക്ഷ നടക്കുന്ന കേന്ദ്രത്തിലെ അഡ്മിനിസ്‌ട്രേറ്റര്‍ ഹിജാബ് ധരിച്ച എല്ലാ വിദ്യാര്‍ത്ഥികളോടും പരീക്ഷയ്ക്ക് മുമ്പ് അവ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് സ്വാതി റാവുള്‍ പറഞ്ഞു. സാധാരണയായി എല്ലാ വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് മുമ്പ് ഹിജാബ് നീക്കം ചെയ്യാറുണ്ടെന്ന് റാവുള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ പരീക്ഷയ്ക്ക് ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ച് പ്രത്യേക നിയമങ്ങളൊന്നുമില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ ഏത് വസ്ത്രവും ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ജി.എസ്.എച്ച്.എസ്.ഇ.ബി പരീക്ഷാ ഡയറക്ടര്‍ എം.കെ. റാവല്‍ പറഞ്ഞു. കോപ്പിയടി തടയുന്നതിനായി വിദ്യാര്‍ത്ഥികളുടെ മത വികാരം വ്രണപ്പെടുത്തുന്നതും ചൂഷണം ചെയ്യുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്ന് റാവല്‍ വ്യക്തമാക്കി.

]]>
https://www.chandrikadaily.com/students-were-forced-to-remove-their-hijab-the-school-principal-was-removed-from-his-post-action.html/feed 0
സൈനിക സേവനത്തിന് നിര്‍ബന്ധിച്ചാല്‍ രാജ്യം വിടും; ഇസ്രാഈലിന് മുന്നറിയിപ്പുമായി ജൂത പുരോഹിതന്‍ https://www.chandrikadaily.com/if-he-is-forced-to-serve-in-the-military-he-will-leave-the-country-jewish-priest-warns-israel.html https://www.chandrikadaily.com/if-he-is-forced-to-serve-in-the-military-he-will-leave-the-country-jewish-priest-warns-israel.html#respond Sun, 10 Mar 2024 08:31:15 +0000 https://www.chandrikadaily.com/?p=292529 സൈനിക സേവനത്തിന് നിര്‍ബന്ധിതരാക്കിയാല്‍ കൂട്ടത്തോടെ രാജ്യം വിടുമെന്ന് ഇസ്രാഈലിന് മുന്നറിയിപ്പ് നല്‍കി മുതിര്‍ന്ന ജൂത പുരോഹിതന്‍. ചീഫ് സെഫാര്‍ഡിക് റബ്ബി യിത്സാക്ക് യോസെഫ് ആണ് ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയത്.

ജൂതരെ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചാല്‍ എല്ലാവരും കൂട്ടത്തോടെ രാജ്യം വിടുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളോട് യുദ്ധത്തില്‍ ചേരാന്‍ നിര്‍ദേശിക്കുന്ന ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതിന് ഇടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

‘ഞങ്ങള്‍ കൂട്ടത്തോടെ രാജ്യം വിടും. യുദ്ധത്തില്‍ ചേരാന്‍ സൈന്യത്തിന് ഞങ്ങളെ നിര്‍ബന്ധിക്കാനാകില്ല. എന്നാല്‍ സര്‍ക്കാര്‍ ഇതിന് കൂട്ട് നില്‍ക്കുകയാണ് ചെയ്യുന്നത്. മതപഠന സ്ഥാപനങ്ങളുടെ പിന്തുണ ഇല്ലാതെ യുദ്ധത്തില്‍ വിജയിക്കാന്‍ സൈന്യത്തിന് സാധിക്കില്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം’, റബ്ബി യിത്സാക്ക് യോസെഫ് പറഞ്ഞു.

അന്തരിച്ച ഷാസ് പാര്‍ട്ടി ആത്മീയ നേതാവ് ഒവാഡിയ യോസഫിന്റെ മകനാണ് റബ്ബി യിത്സാക്ക്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഖ്യത്തിന്റെ ഭാഗമായ ഇവര്‍ക്ക് സര്‍ക്കാരില്‍ വലിയ സ്വാധീനമുണ്ട്. യുദ്ധത്തിനായി സൈനികരെ ആവശ്യമുണ്ടെന്നും അതിനാല്‍ മതപഠന സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സൈനിക സേവനത്തിന് തയ്യാറാകണെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് മുമ്പും ഇവര്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് ഇരകളായിട്ടുണ്ട്.

ഇസ്രാഈലിലെ തീവ്ര ഓര്‍ത്തഡോക്സ് ജൂത വിഭാഗമായ ഹരേദി യുവാക്കള്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് എതിരാണെങ്കിലും 1200 പേര്‍ സൈന്യത്തില്‍ ചേരാന്‍ തയ്യാറായിട്ടുണ്ട്. ഇത്തരത്തില്‍ സൈനിക സേവനത്തിന് നിര്‍ബന്ധിതരായ 66,000 യുവാക്കളെ കഴിഞ്ഞ വര്‍ഷം ഇളവുകള്‍ നല്‍കി വെറുതെ വിട്ടതായി ഐ.ഡി.എഫിന്റെ പേഴ്സണല്‍ ഡയറക്ടറേറ്റ് അറിയിച്ചിരുന്നു.

 

]]>
https://www.chandrikadaily.com/if-he-is-forced-to-serve-in-the-military-he-will-leave-the-country-jewish-priest-warns-israel.html/feed 0
മുസ്‌ലിംകള്‍ക്കെതിരെ അക്രമം തുടര്‍ന്ന് ഹിന്ദുത്വവാദികള്‍; മഹാരാഷ്ട്രയില്‍ മുസ്‌ലിം യുവാക്കളോട് ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു; നിരസിച്ചതോടെ കൂട്ടമായി മര്‍ദിച്ചു https://www.chandrikadaily.com/violence-against-muslims-followed-by-hindutvadis-in-maharashtra-muslim-youth-were-forced-to-call-jaishream-when-he-refused-he-was-beaten-up.html https://www.chandrikadaily.com/violence-against-muslims-followed-by-hindutvadis-in-maharashtra-muslim-youth-were-forced-to-call-jaishream-when-he-refused-he-was-beaten-up.html#respond Wed, 14 Feb 2024 13:29:46 +0000 https://www.chandrikadaily.com/?p=290390 മഹാരാഷ്ട്രയിൽ രണ്ടിടങ്ങളിലായി ഹിന്ദുത്വവാദികളുടെ ആക്രമണത്തിൽ മുസ്ലിം യുവാക്കൾക്ക് പരിക്ക്. പ്രഭാനി ശിവജി കോളേജ് പോളിടെക്നിക് വിദ്യാർഥി ഇർഫാൻ പത്താൻ(19), പഴ വ്യാപാരിയായ സയ്യദ് മുദഷീർ (18) എന്നിവർക്കാണ് പരിക്കേറ്റത്.

രാജ​ഗോപാലാചാരി ​പാർക്കിൽ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഇർഫാനെ സംഘം ആക്രമിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതിരിക്കെ ഇർഫാനരികിലേക്ക് ഓടിയെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘം യുവാവിനെ മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ആദ്യം സംഘം തന്റെ മുഖത്തടിച്ചെന്നും പിന്നാലെ ചവിട്ടുകയും മർദിക്കുകയുമായിരുന്നുവെന്ന് ഇർഫാൻ പറയുന്നു. മർദനത്തിനിടെ തന്നെ ജയ്ശ്രീറാം വിളിക്കാൻ സംഘം നിർബന്ധിച്ചെന്നും ഇത് നിരസിച്ചതോടെ മർദനം രൂക്ഷമായെന്നും ഇർഫാൻ കൂട്ടിച്ചേർത്തു.

ഇർഫാന്റെ സുഹൃത്തുക്കളായ മറ്റ് രണ്ട് പേരും പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനും ഇടപെട്ടതോടെയാണ് സംഘം മടങ്ങിയത്. സംഭവത്തിന് പിന്നാലെ ഭയന്ന താൻ പരാതി നൽകാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും ഇർഫാൻ പറയുന്നു. മർദിച്ചവരുടെ മുഖം ഓർമയില്ലെന്നും പാർക്കിലേക്ക് നടക്കുന്നതിനിടെ തന്റെ അയൽവാസിയായ അനികേത് എന്ന യുവാവ് തന്റെ പേരുൾപ്പെടെയുള്ള വിവരങ്ങൾ തിരക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇർഫാനെ ആക്രമിച്ചതിന് പിന്നാലെ സ്ഥലം വിട്ട സംഘം തന്നെയാണ് പഴക്കച്ചവടക്കാരനായ സയ്യദ് എന്ന യുവാവിനെയും മർദിച്ചത്. വഴിയരികിൽ കച്ചവടം നടത്തുകയായിരുന്ന യുവാവിനരികിലേക്ക് പാഞ്ഞെത്തിയ സംഘം യുവാവിന്റെ വണ്ടി മറിച്ചിടുകയും ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മർദിക്കുകയുമായിരുന്നു. സംഘത്തിന്റെ ആക്രമണത്തിൽ 23,000 രൂപയുടെ നഷ്ടമുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. വസ്മത് റോഡ് പ്രദേശത്ത് വ്യാപാരം നടത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സയ്യദ് കൂട്ടിച്ചേർത്തു.

]]>
https://www.chandrikadaily.com/violence-against-muslims-followed-by-hindutvadis-in-maharashtra-muslim-youth-were-forced-to-call-jaishream-when-he-refused-he-was-beaten-up.html/feed 0