ചരിത്രപരമായി തന്നെ സി.പി.എമ്മിന് ആത്യന്തികമായി സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയമോ അതിന്റെ രാഷ്ട്രീയ രൂപമായ ജനസംഘത്തിനോടോ ബി.ജെ.പി.യോടോ തൊട്ടു കൂടായ്മ ഒരു കാലത്തും ഉണ്ടായിരുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയം ഏറ്റവും ശക്തമായ ഘട്ടത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തി ന്റെ സവിശേഷ സാഹചര്യത്തില്‍ മാത്രമാണ് ബി.ജെ.പി. രാഷ്ട്രീയത്തിനെതിരെ സി.പി.എം പാതി മനമോടെയെങ്കിലും നിലകൊണ്ടത്. അതാവട്ടെ കേരള നേതൃത്വത്തെ തള്ളിക്കൊണ്ട് സീതാറാം യെച്ചൂരി ബംഗാള്‍ ഘടകത്തിന്റെ പിന്തുണയോടെ എടുത്ത നിലപാടുമായിരുന്നു. പാര്‍ട്ടി പ ടവലങ്ങ പോലെ താഴെക്കു പതിച്ചിട്ടും ഒരു പാഠവും പഠിക്കാതെ കോണ്‍ഗ്രസാണ് മുഖ്യശത്രുവെന്ന് പറയുന്ന കേരള ഘടകത്തിനൊപ്പമാണ് ഇപ്പോഴത്തെ ദേശീയ ജനറല്‍ സെക്രട്ടറി. കേരളത്തിലെ സി.പി.എമ്മിന്റെ സംഘടിത ശക്തിയും സാമ്പത്തിക ശേഷിയും കൊണ്ട് സുപ്രധാനമായ തീരുമാനങ്ങളില്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തെ എതിര്‍ക്കാനാണ് കേരളത്തിലെ പാര്‍ട്ടി എന്നും ശ്രമിച്ചത്. യെച്ചൂരിയുടേത് അല്ലാത്ത കാലഘട്ടം മുഴുവന്‍ ഏതു ചെകുത്താനെയും കൂട്ടി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്ന ഒറ്റ അജണ്ടയിലാണ് സി.പി.എം. നിലകൊണ്ടിട്ടു ള്ളത്. ഏകീകൃത സിവില്‍ കോഡ് ഉള്‍പ്പടെയുള്ള തീവ്ര ഹിന്ദുത്വ അജണ്ടയ്ക്ക് പോലും സി.പി.എം. അനുകൂലമായിരുന്നു. 1977 ല്‍ ആര്‍.എസ്.എസിനെ നിരോധിച്ചതിനെതിരെ കേരള നിയമസഭയില്‍ ശബ്ദമുയര്‍ത്തിയ പാര്‍ട്ടിയും സി.പി.എമ്മായിരുന്നു. ജനസംഘത്തിനൊപ്പവും പിന്നീട് ബി.ജെ.പി.യുടെയും നേതാക്കന്മാരായ അദ്വാനിയെയും വാജ്‌പേയിയേയും ഉള്‍പ്പടെ കേരളത്തില്‍ കൊണ്ട് വന്നു രാഷ്ട്രീയ അസ്തിത്വം ഉണ്ടാക്കി കൊടുത്തതും പിന്നീട് പലപ്പോഴും സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയതും കോണ്‍ഗ്രസ് സര്‍ക്കാരുകളെ വീഴ്ത്തിയതും എല്ലാം സി.പി.എം. ആ ണ്. അതെ അജണ്ടയിലേക്ക് സി.പി.എം തിരിച്ചു പോകുന്നു എന്നതൊഴിച്ചാല്‍ പുതിയ തീരുമാനത്തില്‍ പുതുമയൊന്നുമില്ല.
തീവ്രവലതു രാഷ്ട്രീയത്തിലൂന്നി ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങളുടെ പ്രതിഷേധങ്ങളെയും പ്രതിരോധത്തെയും അടിച്ചമര്‍ത്തി മാധ്യമങ്ങളെ പോലും വരുതിയിലാക്കി മതരാഷ്ട്ര വാദം എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണകൂടം ഫാസിസ്റ്റ് ഭരണകൂടമല്ലെങ്കില്‍ മറ്റെന്താണ്? ഇനി എങ്ങിനെയാണ് സി.പി.എമ്മിന് ഫാസിസം ദൃശ്യമാവുക. ഇനി ഒരു പക്ഷേ കേരളത്തിലെ മുണ്ടുടുത്ത മോദി ഭരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ലക്ഷണങ്ങള്‍ എല്ലാം ഇവിടെയും ഉണ്ടെന്ന് കണ്ടെത്തിയതാവും സി.പി.എമ്മിനെ ഇത്തരത്തിലുള്ള നീക്കത്തിലേക്ക് നയിച്ചിട്ടുണ്ടാവുക. ഇതാ ഇവിടെ ഫാസിസം വന്നിരിക്കുന്നു എന്ന് പറയാന്‍ നിങ്ങളുടെ കൈയ്യില്‍ തെളിവുണ്ടോ എന്നാണ് എല്ലാ പ്രശ്നങ്ങളുടേയും തീവ്രത മാപ്പിനി കൈവശമുള്ള എ.കെ ബാലന്‍ ചോദിക്കുന്നത്. ശരിയാണ്. ഒരു രാജ്യത്ത് രണ്ട് ഫാസിസ്റ്റ് ഉണ്ടാവില്ലല്ലോ. ആശ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ പോലും കേസ് എടുത്ത് പിണറായി സര്‍ക്കാന്‍ മോദിയേക്കാള്‍ വലിയ ഫാസിസ്റ്റാണെന്ന് തെളിച്ചിരിക്കുന്ന സമയമാണ്. സമരം ചെയ്യാന്‍ മാത്രമല്ല സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതും പിണറായിയുടെ ഭരണത്തില്‍ ക്രിമിനല്‍ കുറ്റമാണ്. അപ്പോള്‍ പിന്നെ ഫാസിസം ഇവിടെ വരാന്‍ സാധ്യതയില്ല.
]]>മൂന്ന് ബുള്‍ഡോസറുകളാണ് വീട് പൊളിക്കാന്‍ ഉപയോഗിച്ചത്. കനത്ത പൊലീസ് സംരക്ഷണത്തിലായിരുന്നു പൊളിക്കല്‍. അതീഖിന്റെ സഹായിയെന്നാരോപിച്ച് സഫര്‍ അഹമ്മദ് എന്നയാളുടെ വീട് ഇന്നലെ തകര്‍ത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ന് സഫ്ദര്‍ അലിക്കെതിരായ നടപടി. അനധികൃതമായി നിര്‍മ്മിച്ചതാണെന്നാണ് പ്രയാഗ്‌രാജ് വികസന അതോറിറ്റി അധികൃതരുടെ വാദം.
]]>രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് പാര്‍ട്ടി പോലും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചാണ് കശ്മീരിന്റെ മണ്ണില്‍ സമാപനത്തിലേക്കെത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നാരംഭിച്ച യാത്ര സഞ്ചരിച്ച വഴികളിലെല്ലാം ആവേശകരമായ സ്വീകരണമാണ് രാഹുലിനും സംഘത്തിനും ലഭിച്ചത്. രാജ്യത്തെ തകര്‍ക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാറിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അവര്‍ ഭാരത് ജോഡോയാത്രക്കൊപ്പം നടന്ന് പ്രകടിപ്പിക്കുകയായിരുന്നു.
സാധാരണക്കാര്‍ മാത്രമല്ല വര്‍ഗീയതയെ എതിര്‍ക്കുന്ന മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും രാജ്യത്തിന്റെ ഐക്യവും പുരോഗതിയും ആഗ്രഹിക്കുന്ന സകല സംഘടനകളും വ്യക്തികളുമെല്ലാം ഈ യാത്രയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നല്‍കിയ പിന്തുണ രാജ്യത്തുടനീളം ജാഥക്ക് ലഭിച്ചുകൊണ്ടേയിരുന്നു.
ശരത് പവാര്‍, ഫാറൂഖ് അബ്ദുല്ല, കമല്‍ഹാസന്‍, റിസര്‍വ് ബാങ്ക് മുന്‍ഗവര്‍ണര്‍ രഘുറാം രാജന്‍, സാമൂഹ്യ പ്രവര്‍ത്തകരായ മേധാ പട്കര്‍, പ്രശാന്ത് ഭൂഷണ്‍ അങ്ങിനെ ആ പട്ടിക നീണ്ടു കിടക്കുകയാണ്. എന്നാല്‍ യാത്ര ആരംഭിച്ചതുമുതല്‍ ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം എന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചത്. കണ്ടെയിനര്‍ യാത്രയെന്ന് ആക്ഷേപിച്ച് ആരംഭിച്ച വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ വരേ ഏറ്റുപിടിച്ച് അവരുടെ ഫാസിസ്റ്റു വിരുദ്ധ പോരാട്ടം എത്രമാത്രം കാപട്യം നിറഞ്ഞതാണെന്ന തെളിയിക്കുകയുണ്ടായി.
യാത്രയെ പിന്തുണക്കാതിരിക്കാനുള്ള കാരണമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ന്യായം പറഞ്ഞത് ബി.ജെ.പിയെ നേരിടുന്നതിനുള്ള പ്രാപ്തി കോണ്‍ഗ്രസിനില്ലെന്നും അവരുടെ പോരാട്ടങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നുമായിരുന്നു. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിന്റെ വിഷയം വന്നപ്പോള്‍ അതേ കോണ്‍ഗ്രസിനെ ഒപ്പംകൂട്ടാന്‍ ഒരു തരത്തിലുള്ള പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളും അവര്‍ക്ക് തടസമായിത്തീര്‍ന്നില്ല. ബംഗാളിലെ പോലെ ത്രിപുരയിലും തുടച്ചുനീക്കപ്പെടുമെന്നുവന്നപ്പോഴാണ് സംയുക്തറാലി നടത്താനും മുന്നണിയായി മത്സരിക്കാനും സീറ്റുകള്‍ വീതംവെക്കാനുമെല്ലാം സി.പി.എം മുന്‍കൈ എടുത്തത്.
എന്നാല്‍ ബംഗാളിലെ കോണ്‍ഗ്രസ് സി.പി.എം സഖ്യത്തിന് അള്ളുവെച്ച കേരളഘടകമാകട്ടേ ഇവിടെ നിശബ്ദമാണ്. അത്രമേല്‍ പരിതാപകരമായ അവസ്ഥയിലാണ് മണിക്‌സര്‍ക്കാറും കൂട്ടരുമെന്നതാണ് അതിനു കാരണം. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നുള്ള ഈ സമീപനം രാജ്യത്താകമാനം സ്വീകരിക്കണം എന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിലെ ഭൂരിഭാഗത്തിനുമുള്ളത്. എന്നാല്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം എക്കാലത്തെയും വലിയ ദൗര്‍ബല്യത്തിലൂടെ കടന്നുപോകുമ്പോള്‍ തല്‍ക്കാലം അവര്‍ക്ക് കേരള ഘടകത്തിന് മുന്നില്‍ അപേക്ഷിക്കാനേ നിര്‍വാഹമുള്ളൂ.
മറുഭാഗത്താവട്ടേ മതേതര വിശ്വാസികളെ വീണ്ടും വീണ്ടും നിരാശപ്പെടുത്തുന്ന രീതിയിലുള്ള സമീപനം പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതെയുള്ള മതേതരസഖ്യം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. അതിന്റെ ഭാഗമായാണ് തെലുങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയില്‍ അദ്ദേഹം ആവേശത്തോടെ പങ്കുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും രാജ്യത്ത് മൂന്നു സംസ്ഥാനങ്ങളില്‍ ഭരണവും നാലു സംസ്ഥാനങ്ങളില്‍ മുഖ്യ പ്രതിപക്ഷത്തിന്റെ റോളും ആ പാര്‍ട്ടിക്കുണ്ട്.
രാജ്യത്താകമാനം വേരുകളുള്ള ഒരു പ്രസ്ഥാനത്തെ പുറത്തുനിര്‍ത്തിക്കൊണ്ടുള്ള ബി.ജെ.പിക്കെതിരായ പൊരാട്ടം അധര വ്യായാമമാണെന്നറിയാത്തവരല്ല കേരളത്തിലെ സി.പി.എം നേതാക്കള്‍. എന്നിട്ടും പക്ഷേ ഈ പൊറാട്ടു നാടകത്തിന് അവര്‍ മുതിരുന്നതിന്റെ പിന്നില്‍ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. അത് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെങ്കിലും ഒന്നോ രണ്ടോ സീറ്റുകള്‍ നേടിയെടുക്കുക എന്നതു മാത്രമാണത്. ഈ നീക്കംവഴി മതേതര വോട്ടുകള്‍ ചിന്നിച്ചിതറിപ്പോവുമെന്നതോ ഫാസിസ്റ്റുകള്‍ കൂടുതല്‍ കരുത്തരാകുമെന്നതോ അവരെ തെല്ലും അലോസരപ്പെടുത്തുന്നില്ല.
]]>
വര്‍ഗീയതക്കെതിരെ സന്ധിയില്ലാസമരത്തിലേര്‍പ്പിട്ടിരിക്കുകയാണ് ഇന്ത്യയിലെ ഇത്തിരിപ്പോന്ന കമ്യൂണിസ്റ്റുകള്‍. അവയെയൊക്കെ നയിക്കുന്നവരാണത്രെ സി.പി.ഐ.എം. എന്നാല്‍ ശത്രുവിനെ കടിച്ചുകീറുന്നതിലല്ല, ഇരയെ നോക്കി കൊഞ്ഞനം കുത്തുന്നതിലാണ് ചില സി.പി.എമ്മുകാര്‍ക്ക് രസമെന്ന് തോന്നുന്നു. മുമ്പും ഇവരത് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കോഴിക്കോട്ടെ മുജാഹിദ് പത്താംസംസ്ഥാനസമ്മേളനത്തിലും സി.പി.എം നേതാക്കള്‍ അത് ചെയ്തു. എത്ര അരിയിട്ടുവാഴിച്ചാലും സംഘപരിവാരത്തിന്റെ തനിനിറം മാറില്ലെന്നാണ് സി.പി.എം എം.പി മുജാഹിദ് വേദിയില്‍ നിന്ന് പറഞ്ഞതെങ്കില്‍ അത് സഹിക്കാം. എന്നാല്‍ ബ്രിട്ടാസിന്റെ തലതൊട്ടപ്പനായ നേതാവ് പറഞ്ഞതാണ് അതിലും ഖേദകരം. ഹിന്ദുത്വപരിവാറുകാര്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്കെതിരെ മഴു ഓങ്ങിനില്‍ക്കുകയാണ്, അതില്‍ തലവെച്ചുകൊടുക്കരുത് എന്നാണ് സാക്ഷാല്‍ സി.പി.എം പി.ബി അംഗം മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്‌ലിംസംഘടനാവേദിയില്‍ ഇരകളെ നോക്കി ഉപദേശിച്ചുകളഞ്ഞത്! ഇതിലധികം സംഘപരിവാരവിരുദ്ധത എവിടെയെങ്കിലും കാണാന്‍ കഴിയുമോ? ഇതിലധികം വര്‍ഗീയവിരുദ്ധപോരാട്ടം സി.പി.എം വേറെ നടത്തിയിട്ടുണ്ടോ. കേരളത്തിലെ എല്ലാവിഭാഗത്തെയും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട അധികാരകേന്ദ്രത്തിലിരിക്കുന്ന ഉന്നതവ്യക്തികൂടിയാണ് ഇരകളെ നോക്കി ഇങ്ങനെ പറയുന്നത്. എപ്പോഴാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍ സംഘപരിവാരത്തിന് മുന്നില്‍ തലകുനിച്ചിട്ടുള്ളതെന്ന്കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു.
മുജാഹിദ് എന്നത് കേരളത്തില്‍ പ്രബലമായ മുസ്‌ലിം വിഭാഗമാണ്. രാജ്യത്തെ ഇരവല്‍കരിക്കപ്പെട്ട മുസ്‌ലിംകളുടെ പരിഛേദങ്ങളിലൊന്ന്. ഇവരുടെ വേദിയില്‍ കയറിനിന്ന് സംഘപരിവാറിനും ഹിന്ദുത്വഫാസിസത്തിനുമെതിരെ ഏതെങ്കിലും ഒരുവാക്ക് സാക്ഷാല്‍ സി.പി.എമ്മുകാരുടെ ഇരട്ടച്ചങ്കന്‍ പറഞ്ഞതായി കേട്ടോ ? ഇല്ലെന്ന് മാത്രമല്ല, മാനഭംഗപ്പെട്ടതിന് സ്ത്രീയെ നോക്കി നീയല്ലേ പ്രകോപിപ്പിച്ചത് എന്നതുപോലെ പറഞ്ഞുകളയുകയാണ് പിണറായി വിജയന്‍ ചെയ്തു
കളഞ്ഞത് !
വര്‍ഗീയഫാസിസത്തിനെതിരായ പോരാട്ടം ഇത്രക്ക് കേമമാണ് എന്നറിയാന്‍ സി.പി.എമ്മിന്റെ വേറെ വല്ല പ്രസംഗവുമുണ്ടോ എന്നറിയാന്‍ കൗതുകമുണ്ട്. ഇവരുടെ നേതാവാണ് മുമ്പ് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുംമുമ്പ് പള്ളിപൊളിച്ച് പ്രശ്‌നത്തിന ്പരിഹാരം കാണണമെന്ന് ഉപദേശിച്ചതെന്നതുകൂടി ഓര്‍ക്കണം. ഒടുവില്‍ മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം രാഷ്ട്രീയലാഭം കൊയ്‌തെടുത്തതും ഇതേ സി.പി.എമ്മും ഇടതുപക്ഷവും.
വര്‍ഗീയവിരുദ്ധതയും ഫാസിസവിരുദ്ധതയും ഒരേ നാണയത്തിന്റെ രണ്ടുവശമാണ്. അതില്‍ ന്യൂനപക്ഷങ്ങളിലെ ചിലര്‍ തീവ്രവാദംകൊണ്ടുനടക്കുന്നുവെന്നും അവര്‍ വര്‍ഗീയവിരുദ്ധപോരാട്ടത്തെ ക്ഷീണിപ്പിക്കുന്നുവെന്നും പിണറായി പറഞ്ഞു. എന്നിട്ടും സാക്ഷാല്‍ വര്‍ഗീയതക്കെതിരായി യാതൊന്നും ഉരിയാടാന്‍ പിണറായി തയ്യാറായില്ല. മറിച്ച് സി.പി.എമ്മും പകുതി മുസ്‌ലിം വിരുദ്ധത കൊണ്ടുനടക്കുന്നവരാണെന്ന് പി.കെ.ബഷീര്‍ എം.എല്‍.എ ബ്രിട്ടാസിന് മറുപടി കൊടുത്തതിനെയാണ് പിണറായി വിജയന്‍ വിമര്‍ശിക്കാന്‍ നോക്കിയത്. അതാകട്ടെ ഏശിയതുമില്ല. പടിഞ്ഞാറന്‍ ബംഗാളില്‍ സി.പി.എം തകര്‍ന്നടിഞ്ഞത് മുസ്‌ലിം വിരുദ്ധത കൊണ്ടാണെന്ന ്ബഷീര്‍ പറഞ്ഞതിനെ വസ്തുതാസഹിതം ഖണ്ഡിക്കാന്‍ പിണറായിക്ക് കഴിഞ്ഞതുമില്ല.
സംഘപരിവാരത്തിന് വോട്ടുചെയ്യുന്ന കേരളത്തിലെ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും സംഘടനകള്‍ക്കുമെതിരെ അവരുടെ വേദികളില്‍ കയറിനിന്ന് ഇതുപോലെ നാല് വാചകം കാച്ചാന്‍ എന്തുകൊണ്ട് പിണറായിക്കും ബ്രിട്ടാസ് സഖാവിനും കഴിയുന്നില്ലെന്നാണ് ജനം ഇപ്പോള്‍ ചോദിക്കുന്നത്. അപ്പോള്‍ ഇരയെ കെട്ടിയിട്ട് തല്ലുന്നതിലാണ്, ശത്രുവിനെതിരെ പ്രതികരിക്കുന്നതിലല്ല ഇവരുടെ താല്‍പര്യം എന്ന് ഉത്തരോത്തരം വ്യക്തമാകുന്നു.
]]>
സര്‍ക്കാരിനെ പിടിച്ചുലയ്ക്കുന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചില മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ ഫെഡറല്‍ പൊലീസ് റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോപം ശക്തമായത്. ജനാധിപത്യ രാജ്യത്ത് നിലനില്‍ക്കുന്ന കര്‍ശനമായ ദേശീയ സുരക്ഷാ നിയമങ്ങള്‍ മൂലം മാധ്യമങ്ങള്‍ക്കു നേരിടുന്ന തടസ്സങ്ങള്‍ തുറന്നുകാട്ടലായാണ് പ്രതിഷേധം ശക്തമാവുന്നത്.
ഇന്ന് ഓസ്‌ട്രേലിയയില്‍ ഇറങ്ങിയ മിക്ക പത്രങ്ങളും ഒന്നാം പേജില്‍ കറുപ്പ് പടര്‍ത്തി പ്രതിഷേധം ഉയര്‍ത്തി. ”സര്‍ക്കാര്‍ നിങ്ങളില്‍ നിന്ന് സത്യങ്ങള്‍ മറച്ചുവയ്ക്കുമ്പോള്‍ അവര്‍ എന്താണ് ഒളിക്കുന്നത് ?” എന്ന ചോദ്യവുമായാണ്, അക്ഷരങ്ങളില്‍ കറുപ്പ് പടര്‍ത്തി പത്രങ്ങള്‍ ഒന്നാം പേജ് പ്രിന്റ് ചെയ്തിരിക്കുന്നത്്. രാജ്യത്തെ ദേശീയ പ്രാദേശിക പത്രങ്ങളായ ദ ഓസ്‌ട്രേലിയന്‍, ദ സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡ്, ഓസ്‌ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂ, ഡയ്‌ലി ടെലിഗ്രാഫ് തുടങ്ങിയ പത്രങ്ങളുടെ പ്രതിഷേധ പേജുകള്‍ സാമൂഹ്യമാധ്യങ്ങളില്‍ വൈറലായി.
രാജ്യത്തെ ന്യൂസ് ചാനലുകളിലും സോഷ്യല്‍ മീഡിയയിലും സര്‍ക്കാരിനെതിരെ ‘റൈറ്റ് ടു നോ’ ക്യാമ്പയിനും ശക്തമാവുകയാണ്.
സര്‍ക്കാറിനെതിരെ റിപ്പോര്‍ട്ടുകള്‍ പുറത്തായതിന് പി്ന്നാലെ, ന്യൂസ് കോര്‍പ്പ് ജേണലിസ്റ്റ് അന്നിക സ്‌മെത്ത്‌റസ്റ്റിന്റെ വീട്ടിലും എബിസിയുടെ ഹെഡ്ക്വാര്‍്ടടേഴ്‌സിലും പൊലീസ് റെയ്ഡ് നടത്തിയത്. മൂന്ന് മാധ്യമപ്രവര്‍ത്തകരാണ് റെയ്ഡിന് ശേഷം ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടത്.
പരഞ്ചോയ് ഗുഹ താക്കൂര്‍ത
വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫാസിസമാണ്. നിങ്ങള്‍ക്കതിനെ ഭൂരിപക്ഷവാദമെന്നോ സ്വേച്ഛാധിപത്യവാദമെന്നോ പേരിട്ടു വിളിക്കാം. ഏത് പേരില്‍ വിളിച്ചാലും അത് ഇന്ത്യന്‍ ശൈലിയിലുള്ള ഫാസിസമാണ്.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെക്കാള്‍ മോദി ഭരണകൂടം എതിര്‍ക്കുന്നത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെയാണ്. അതെന്തുകൊണ്ടായിരിക്കും. നമുക്കറിയാം അടിയന്തിരാവസ്ഥയില്‍ ജുഡീഷ്യറിയും ബ്യൂറോക്രസിയും മാധ്യമങ്ങളുമെല്ലാം കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നുപോകേണ്ടിവന്നത്. എന്നാല്‍ അതിനേക്കാള്‍ മോശമാണ് ഇന്നത്തെ സ്ഥിതിവിശേഷം. അന്നത്തേതില്‍ നിന്നും വ്യത്യസ്തമായി ഇന്ന് ജുഡീഷ്യറിയും ബ്യൂറോക്രസിയും മാധ്യമങ്ങളും മാത്രമല്ല ഇലക്ഷന്‍ കമ്മീഷനും റിസര്‍വ് ബാങ്കും സി.ബി.ഐ യുമെല്ലാം ഒന്നിനുപിറകെ ഒന്നായി ഭരണകൂട ഒത്താശയില്‍ അധികാരം കവര്‍ന്നെടുക്കപ്പെട്ട് സ്വതന്ത്ര അസ്തിത്വം തകര്‍ന്ന് നില്‍ക്കുന്ന അവസ്ഥയിലാണ്. ഫലത്തില്‍ നമ്മുടെ ജനാധിപത്യ സംവിധാനം തന്നെ ദുര്‍ബലമാകുകയാണ്.
അടിയന്തിരാവസ്ഥക്കുശേഷം അധികാരത്തില്‍വന്ന മൊറാര്‍ജി മന്ത്രിസഭയിലെ വാര്‍ത്താവിതരണ മന്ത്രിയായ എല്‍.കെ അദ്വാനി മാധ്യമങ്ങള്‍ അടിയന്തിരാവസ്ഥയില്‍ കീഴടങ്ങിയതിനെ കുറിച്ച് അക്കാലത്ത് ഏറെ ആശ്ചര്യപൂര്‍വം സംസാരിച്ച നേതാവാണ്. ‘കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴഞ്ഞ’ മാധ്യമങ്ങളുടെ നടപടി ഇന്നും ചരിത്രപരം തന്നെയാണ്. കുറച്ചു മാധ്യമങ്ങള്‍ കാട്ടിയ ധീരത ഞാന്‍ മറക്കുന്നില്ല. എന്നാല്‍ അദ്വാനിയുടെ ആ ചോദ്യം ഏറ്റവും കൂടുതല്‍ പ്രസക്തമാകുന്നത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിലാണ്. എന്തുകൊണ്ട് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ നിശബ്ദരാകുന്നു. കേവലം അഡ്വര്‍ടൈസിങ് ഏജന്‍സികളോ സര്‍ക്കാരിന്റെ പി.ആര്‍ ഏജന്‍സികളോ ആയി എന്തുകൊണ്ട് മാധ്യമങ്ങള്‍ തരംതാഴുന്നു. അതിലേക്ക് നമുക്ക് കടന്നുപോകണമെങ്കില്‍ ഈ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ ബഹുകക്ഷി ജനാധിപത്യം പരാജയപ്പെട്ടുവെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. 45 ശതമാനം മാത്രം വോട്ടു കിട്ടിയ മുന്നണിയുടെ നേതാവാണ് അദ്ദേഹം. അതിന്റെ അര്‍ത്ഥം 55 ശതമാനം ഇന്ത്യക്കാര്‍ ഈ സര്‍ക്കാരിന് വോട്ട് ചെയ്തില്ല എന്നുതന്നെയാണ്. എന്നിട്ടും മോദി -ഷാ ധ്വയവും ആര്‍.എസ്.എസും ആഗ്രഹിക്കുന്നത് അമേരിക്കന്‍ മോഡല്‍ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് നമ്മുടെ ജനാധിപത്യത്തെ മാറ്റണമെന്നാണ്. ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനെ രണ്ടു വ്യക്തികളുടെ (മോദി, രാഹുല്‍) പോരാട്ടമായി ചുരുക്കികാട്ടാനാണ് മോദി ആഗ്രഹിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ അത്തരത്തില്‍ ‘വ്യക്തിഗത’മാക്കുന്നതിലൂടെ പ്രതിപക്ഷത്തെ ഒന്നടങ്കം ദുര്‍ബലമാക്കാന്‍ സാധിച്ചു.
ഗാന്ധി ജയന്തിക്ക് മുമ്പ് എന്‍.ആര്‍.സി വിഷയത്തില്‍ അമിത്ഷാ പറഞ്ഞത് ഹിന്ദു, സിഖ്, ജെയിന്‍ വിഭാഗങ്ങള്‍ ഭയപ്പെടേണ്ടതില്ല എന്നാണ്. അപ്പോള്‍ ആരാണ് ഭയപ്പെടേണ്ടത്. മുസ്‌ലിംകള്‍ മാത്രം. ഇന്ത്യന്‍ ജനസംഖ്യയിലെ ഏഴിലൊന്നു വരുന്ന മുസ്‌ലിംകളെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുകയാണ് ഈ നടപടിയിലൂടെ. ഇത് ഫാസിസമാണ്. ഹിറ്റ്‌ലറുടെയോ മുസോളിനിയുടെയോ അല്ല. ഇന്ത്യന്‍ ഫാസിസം. നരേന്ദ്ര മോദിയുടെ ഗുരുവായ ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്‌സ്’എന്ന കൃതിയുടെ ആദ്യ പതിപ്പുകള്‍ പരിശോധിച്ചാല്‍ ഇതിന്റെയെല്ലാം അന്തരാര്‍ത്ഥം മനസ്സിലാകും. ഹിന്ദുക്കളുടെ മൂന്നു ശത്രുക്കളെ ആ ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നുണ്ട്. ആ ശത്രുക്കള്‍ യഥാക്രമം ഇവരാണ്. മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകള്‍. കേരളത്തില്‍ ഈ മൂന്നു കൂട്ടരുമുണ്ട്. ഭാഗ്യത്തിന് ഇന്ത്യയുടെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ സാക്ഷരതാനിരക്ക് ഉയര്‍ന്നതാണ്.
എന്‍.ആര്‍.സിക്കു പിന്നാലെ കശ്മീരില്‍ നടന്നത് മൗലിക അവകാശങ്ങളുടെ ലംഘനമാണ്. ആര്‍ട്ടിക്കിള്‍ 19 ന്റെ നഗ്‌നമായ ലംഘനമാണ് ആ ജനതയുടെമേല്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ചത്. പരസ്പരം ബന്ധപ്പെടാനാകാതെ അവര്‍ ഇന്നും ബുദ്ധിമുട്ടുകയാണ്. എന്നിട്ടും ഭരണകൂടം പറയുന്നത് അവിടെ എല്ലാം നോര്‍മലാണെന്നാണ്. അതാണ് സത്യമെങ്കില്‍ പിന്നെ ആ ജനജീവിതം എന്തുകൊണ്ട് സമാധാനപരം ആകുന്നില്ല. അവര്‍ക്ക് സാധാരണ മനുഷ്യരെപോലെ എന്തുകൊണ്ട് ജീവിക്കാനാകുന്നില്ല. ഇനി നരേന്ദ്ര മോദിയും അമിത് ഷായും വിശ്വസിക്കുന്നത് പോലെ കശ്മീരി ജനത, ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനെ സത്യത്തില്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് അവരുടെ സ്വതന്ത്രമായ സൈ്വര്യ ജീവിതത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
അവരെ മറ്റുള്ളവരെപോലെ ജീവിക്കാന്‍ അനുവദിച്ചുകൂടെ. ഇത്തരത്തിലുള്ള പിടിച്ചടക്കലും പരസ്പര ബന്ധം തകര്‍ക്കുന്ന നടപടികളും കശ്മീരിലെ പ്രശ്‌നങ്ങള്‍ ആത്യന്തികമായി പരിഹരിക്കില്ല എന്നാണ് എന്റെ വിശ്വാസം. മറിച്ച് കശ്മീരിനെ ഒരു ഫലസ്തീന്‍ ആക്കിമാറ്റാനുള്ള നടപടികള്‍ക്ക് ആക്കംകൂട്ടുമെന്നും ഭയപ്പെടുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്റര്‍നെറ്റ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രചാരണ ആയുധമാക്കിമാറ്റാന്‍ തല്‍പരകക്ഷികള്‍ക്ക് സാധിച്ചിട്ടുണ്ട്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ രവീഷ് കുമാര്‍ അഭിപ്രായപ്പെട്ടത് പോലെ ‘വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി’ അരങ്ങുതകര്‍ക്കുകയാണ്. വിദ്യാഭ്യാമില്ലാത്ത വലിയൊരു ജനവിഭാഗത്തെ ഇതെല്ലാം കാര്യമായി സ്വാധീനിക്കുന്നുണ്ട്. അങ്ങനെ വ്യാജ വാര്‍ത്തകളും അര്‍ധ സത്യങ്ങളും വര്‍ത്തയെന്ന ലേബലില്‍ നിര്‍ബാധം പ്രചരിക്കുന്നു. ‘എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല. എന്നാല്‍ എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ’ എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചവ തന്നെ ഏറ്റവും മികച്ച ഉദാഹരണം.
ഇന്ത്യയിലെ ഇന്നത്തെ മാധ്യമങ്ങളുടെ അവസ്ഥ പരിശോധിച്ചാല്‍ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സേവനദാതാവും ഏറ്റവും വലിയ മാധ്യമ ശൃംഖലയുടെ ഉടമയും ഒരാള്‍ തന്നെയാണെന്ന് കണ്ടെത്താം. ചുരുക്കത്തില്‍ റിലയന്‍സ് ജിയോയും മുകേഷ് അംബാനിയുമാണ് നമ്മുടെ കാഴ്ചകളെ, കേള്‍വികളെ, കാഴ്ചപ്പാടുകളെ നിര്‍ണ്ണയിക്കുന്നത്. ആല്‍ഡസ് ഹക്‌സിലിയും ജോര്‍ജ് ഓര്‍വെലും ചൂണ്ടിക്കാട്ടിയ അതേ വിപത്തിലേക്കാണ് മാധ്യമ കുത്തകകള്‍ നമ്മെ കൊണ്ടുപോകുന്നത്. സ്വതന്ത്ര മാധ്യമങ്ങളും സ്വതന്ത്ര ഇന്റര്‍നെറ്റും ഈ പുതിയ ഡാറ്റാ വിപ്ലവകാലത്ത് ഇല്ലാതാകുന്നുണ്ട്. അത്തരത്തില്‍ ഇല്ലാതാകുന്ന പലതിന്റെയും ആകത്തുകയാണ് നമ്മുടെ ജനാധിപത്യം. കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം വീതം തരുമെന്ന് പറഞ്ഞവര്‍ പിന്നീട് പറയുന്നത് പുല്‍വാമയെന്നും ബാലകോട്ടെന്നും ദേശീയതയെന്നുമാണ്. അവസാനം അവര്‍ പറയുന്നത് ഞങ്ങളും നിങ്ങളുമെന്നാണ്. ഇന്ത്യന്‍ ജനതയെ അവര്‍ നിര്‍വചിക്കുകയാണ്. ദേശക്കൂറുള്ളവരെന്നും ദേശവിരുദ്ധരെന്നും. ഇതിനെല്ലാം നാം ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതിനായി ഒരുമിച്ച്‌നിന്ന് പോരാടേണ്ടതുണ്ട്. അന്ധകാരം നീക്കേണ്ടതുണ്ട്.(കൊടുങ്ങല്ലൂരില്‍ നടന്ന ടി.എന്‍ ജോയ് -നജ്മല്‍ ബാബു അനുസ്മരണത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പരഞ്ചോയ് ഗുഹ താക്കൂര്‍ത നടത്തിയ പ്രഭാഷണം)
തയാറാക്കിയത്: പി.കെ അബ്ദുല്‍ റഊഫ്
ഇറക്കുമതി ചെയ്ത തോക്കുകള്‍ക്കുപോവും കസ്റ്റംസ് തീരുവയില്ലെന്നിരിക്കെ പുസ്തകങ്ങള്‍ക്ക് നികുതി ഈടക്കുന്ന ബിജെപി സര്‍ക്കാറിന്റെ പ്രഖ്യാപനത്തിനെതിരെ സമൂഹമാധ്യമങ്ങള്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പ്രാദേശിക പ്രസിദ്ധീകരണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ പ്രഖ്യാപനമെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. ഇതിനായി ബുക്ക് നിര്‍മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കളുടെയും യന്ത്രസാമഗ്രികളുടെയും തീരുവ കുറയ്ക്കുന്നതായും മന്ത്രി പ്രഖ്യാപിച്ചു.
അതേസമയം വിദേശ പുസ്തകങ്ങളുടെ വില കൂട്ടുന്നത് എങ്ങനെയാണ് പ്രാദേശിക പ്രസിദ്ധീകരണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്.
പുസ്തകങ്ങളോടു മുഖംതിരിക്കുന്ന മോദി സര്‍ക്കാറിന്റെ നിലപാടിനെതിരെ ട്വിറ്ററില്‍ രൂക്ഷമായ പ്രതികരണങ്ങളാണ് വരുന്നത്.
പുസ്തകങ്ങളുടെ 5% കസ്റ്റം ഡ്യൂട്ടി വിദ്യാഭ്യാസത്തിനു നേരെയുള്ള നികുതിയാണെന്നാണ് ഒരു വിമര്‍ശനം.
നാസികള്‍ പുസ്തകങ്ങളെ ഭയപ്പെട്ടിരുന്നു എന്ന കാര്യം ആര് ഓര്‍ക്കുന്നു. ഇത് ഫാസിസന്റെ സൂചനകളാണ്. മോദി സര്‍ക്കാര്‍ പുസ്തക വായനയെ നിരുത്സാഹപ്പെടുത്തുകയാണെന്നും വിമര്‍ശനമുയര്‍ന്നു.
ഇറക്കുമതി ചെയ്ത തോക്കുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴുവാക്കുകയും പുസ്തകങ്ങള്‍ക്ക് തീരുവ പ്രഖ്യാപിക്കുകയും ചെയ്ത നിലപാടിനെ വിമര്‍ശിച്ച് ബിജെപിയുടെ ‘ജയ് ശ്രീ റാം’ മുദ്രാവാക്യത്തെ ജയ് ശ്രീ ആം എന്നു തിരുത്തിയാണ് ഗണേഷന്‍ തിവാരിയുടെ ട്വീറ്റ്.
അതേസമയം 1975 ലെ കസ്റ്റംസ് താരിഫ് ആക്റ്റ് അനുസരിച്ച്, ‘അച്ചടിച്ച പുസ്തകങ്ങള്‍, ലഘുലേഖകള്‍, ലഘുലേഖകള്‍, ലഘുലേഖകള്‍, ലഘുലേഖകള്‍, നിഘണ്ടുക്കള്‍, വിജ്ഞാനകോശങ്ങള്‍ എന്നിവക്ക് നിലവില്‍ തന്നെ 10 ശതമാനം കസ്റ്റംസ് തീരുവയുണ്ട്. എന്നാല്‍ പൊതുതാല്‍പര്യത്തിനായി സര്‍ക്കാര്‍ ഇതില്‍ പൂര്‍ണ്ണ ഇളവ് നല്‍കുന്നുണ്ട്. എന്നാല്‍ ഇതിനെ മറികടന്നാണ് ഇപ്പോള്‍ പുതിയ തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തെ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായിരുന്നു ഇന്ത്യ ആ സ്ഥാനം നഷ്ടമായ ഘട്ടത്തിലാണ് രണ്ടാം മോദി സര്‍ക്കാറിനായി ആദ്യ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി പ്രവര്‍ത്തിച്ച നിര്‍മ്മല സീതാരാമന്‍ തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.
സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളിള്‍ക്കാണ് ബജറ്റിലെ പ്രാഥമിക പരിഗണന നല്‍കിയത്. പെട്രോള്‍, ഡീസല്‍, സ്വര്‍ണ്ണം, മൊബൈല്‍ ഫോണ്‍ തുടങ്ങി ഇരുപത്തഞ്ചോളം പ്രധാന വസ്തുക്കള്‍ക്ക് ബജറ്റില്‍ വിലകൂടി.
വില കൂടുന്നവ
പെട്രോള്‍, ഡീസല്‍, സ്വര്‍ണ്ണം, ഡിജിറ്റല്‍ കാമറ, പി.വി.സി ഉല്‍പന്നങ്ങള്‍, ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍, വിനയല്‍ ഫ്‌ലോറിംഗ്, ടൈല്‍സ്
, മാര്‍ബിള്‍, മെറ്റല്‍ ഉല്‍പന്നങ്ങള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, സി.സി.ടി.വി, ഓട്ടോ പാര്‍ട്‌സ്, സിഗരറ്റ്, സിന്തറ്റിക് റബ്ബര്‍, മൊബൈല്‍ ഫോണ്‍, വജ്രം…
വില കുറയുന്നവ
ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്ട്രോണിക് അപ്ലൈന്‍സസ്, ഡയാലിസര്‍ (സ്റ്റര്‍ലൈസ്ഡ്), നാഫ്ത, വൂള്‍ഫൈബര്‍
ബിജെപി അധികാരത്തില്‍ എത്തുകയാണെങ്കില്‍ രാജ്യത്ത് മതംതിരിച്ച് നാടുകടത്തലുണ്ടാകുമെന്ന തുറന്ന പ്രസ്താവനയാണ് അമിത് ഷാ നടത്തിയത്.
ബിജെപി അധികാരത്തില്‍ എത്തുകയാണെങ്കില്‍ ഹിന്ദു, ബുദ്ധ, സിക്ക് മതവിശ്വാസികളെ ഒഴികെ എല്ലാ നുഴഞ്ഞുകയറ്റക്കാരയും ഇന്ത്യയില്‍ നിന്ന് തുരത്തുമെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചത്. രാജ്യത്ത് പൗരത്വാവകാശ നിയമം നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു.
We will ensure implementation of NRC in the entire country. We will remove every single infiltrator from the country, except Buddha, Hindus and Sikhs: Shri @AmitShah #NaMoForNewIndia
— BJP (@BJP4India) April 11, 2019
അമിത് ഷായുടെ വിവാദ വാക്കുകള്‍ ബിജെപിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലും പ്രസിദ്ധീകരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. അമിത് ഷായുടെ മോദിയും രാജ്യത്ത് വെറുപ്പ് പടര്‍ത്തുകയാണെന്നും ന്യൂനപക്ഷങ്ങളെ ഭീക്ഷണിപ്പെടുത്തുന്നത് മതേതര രാജ്യത്തിന് ഭൂഷണമല്ലെന്നുമുള്ള വിമര്‍ശനമാണ് ഉയരുന്നത്.
Unbelievable!
— Dhruv Rathee (@dhruv_rathee) April 11, 2019
Is Amit Shah threatening a mass exodus of all Atheists, Muslims, Christians, Parsis, Jews, Agnostics from India?
This could cause riots among millions of people as NRC is a heavily flawed process of determining who is an "infiltrator" https://t.co/5OAFeSWRSY
Anybody who opposes NRC is basically saying let the Pakistani Hindu girls, Afghan Sikh men, Bangldeshi Buddhist children continue to be raped, killed, futures destroyed. That India the only large Dharmic nation has no responsibility to them despite abandoning them fully in 1947. https://t.co/9M9WIRvgoy
— Harsh Gupta मधुसूदन (@harshmadhusudan) April 11, 2019
Many Sikh Twitter users expressed protest and said they stand with their 'Muslim brothers'.https://t.co/8PJoajeN9v
— The Quint (@TheQuint) April 11, 2019
Kindly don't use Sikhs for your votes….we will be happy if you remove "sikhs" as well from your tweet….muslims are our brothers as much as Hindus or other religions….
— Avtar Singh (@AvtarSi18298015) April 11, 2019
So pls vote wisely , BJP is going to remove everyone except Buddha,Hindus & Sikhs! Vote out this jumla party ! Save our country from the clutches of these goons!https://t.co/3AWV0ijdvz
— Vidya (@Vidyaraj51) April 11, 2019
Only Hindu and Buddhist infiltrators allowed. #NRC pic.twitter.com/un5HV4HgMl
— Arré (@ArreTweets) April 12, 2019
മോദി അമിത്ഷാ വഴി രാജ്യത്ത് ബിജെപി നടത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന പോസ്റ്റ് രാജ്യവ്യാപകമായി ആളുകള്‍ ഇതിനകം ഷെയര്‍ ചെയ്്തു കഴിഞ്ഞു. വാട്‌സാആപ്പ് ഫെയ്‌സ്ബുക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ ഇത് സറ്റാറ്റസ് ആക്കി വെറുപ്പിന്റെ രാഷ്ട്ീയത്തിനെതിരെ വോട്ട് ചെയ്യാനും ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്. അധികാരത്തിലെത്തുകയാണെങ്കില്‍ രാജ്യത്ത് പൗരത്വാവകാശം നടപ്പിലാക്കുമെന്ന് ബിജെപി പ്രകടന പത്രികയിലും വ്യക്തമാക്കിയിട്ടുണ്ട്.
അയ്യപ്പ ഭക്തരെ എരുമേലി പള്ളിയില്‍ ഇനി പേട്ട തുള്ളാന്‍ ഏകദൈവ വിശ്വാസികളായ മുസ്‌ലിംകള്‍ അനുവദിക്കേണ്ട എന്ന സന്ദേശമാണ് എ.കെ ബാലന്റെ പ്രസ്താവനയില്‍ ഒളിഞ്ഞിരിക്കുന്നത്. വിശ്വാസങ്ങളുടെ പേരില്‍ എരുമേലിയില്‍ വിശ്വാസികള്‍ രണ്ട് ചേരിയായി നില്‍ക്കണമെന്നാണോ എ.കെ ബാലന്‍ പറയുന്നതെന്ന് മുനീര്‍ ചോദിച്ചു. മതാടിസ്ഥാനത്തിലാണ് വിഷയങ്ങളെ സമീപിക്കേണ്ടതെങ്കില്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന് ശരീഅത്ത് വിഷയത്തില്‍ ഇടപെടാനുള്ള അവകാശം ഉണ്ടായിരുന്നോ. ശബരിമലയില്‍ നിന്നും മറ്റ് മതസ്ഥരെ അകറ്റുന്ന എ.കെ ബാലന്റെ പ്രസ്താവനയും അയോധ്യയില്‍ നിന്നും മുസ്‌ലിം സമൂഹത്തിലുള്ളവരെ ആട്ടിയോടിക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമവും തമ്മില്‍ എന്താണ് വ്യത്യാസമെന്നും മുനീര്‍ ചോദിച്ചു.
അയ്യപ്പ വിശ്വാസികളുടെ ഇടയില്‍ വാവര് സ്വാമിയുടെ സ്ഥാനം, എരുമേലി പള്ളിയിലെ പേട്ട തുള്ളല്‍, ഇതൊക്കെ സംസ്‌കാരത്തിന്റെ സമന്വയമാണ്. കേരളത്തിന്റെ മാനവികതയുടേയും മതേതരത്വത്തിന്റേയും പ്രതീകമായി ശബരിമല മാറുന്നത് അതുകൊണ്ടാണ്. സാഹോദര്യത്തിലും സാമാധാനത്തിലും കഴിയുന്ന കേരളീയ സമൂഹത്തെ വര്‍ഗീയവും ജാതിയവുമായി കഷ്ണം കഷ്ണമാക്കാനുള്ള ശ്രമം ബാലന്റെ പ്രസ്താവനയിലുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതു തന്നെയാണ് നവോത്ഥാനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു കൂട്ടിയ യോഗത്തിലുമുണ്ടായത്. നവോത്ഥാനത്തിന് ഒരു മതവിഭാഗം മതി, അല്ലെങ്കില്‍ മതത്തിലെ ചില ഘടകങ്ങള്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്.
എ.കെ ബാലന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാത്തതുകൊണ്ടാണ് തെറ്റിദ്ധാരണയെന്നും എല്ലാ സമൂഹത്തിന്റേയും ആരാധനാലയങ്ങള്‍ സംരക്ഷിക്കുകയെന്നത് മുസ്‌ലിംകളുടെ മതപരമായ കടമയാണെന്നും മുനീര്‍ ഓര്‍മിപ്പിച്ചു.
]]>മതേതര നിലപാടുകളും ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ കര്‍ണാടക സംഗീതത്തില്‍ ഒരുക്കുകയും ചെയ്തതിന് പിന്നാലെ ടി.എം കൃഷ്ണയ്ക്ക് നേരെ സംഘപരിവാര്‍ ഭീഷണികളും രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ കര്‍ണാടക സംഗീതത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍ പാട്ടുകള്‍ പാടിയതിന് ടിഎം കൃഷ്ണയ്‌ക്കെതിരെ ഭീഷണിയുയര്‍ന്നിരുന്നു. ഭീഷണിക്ക് പിന്നാലെ എല്ലാ മാസവും ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ കര്‍ണാടക സംഗീതത്തില്‍ തീര്‍ക്കുമെന്ന ടിഎം കൃഷ്ണയുടെ ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെയാണ് പരിപാടി റദ്ദാക്കിയതെന്നാണ് സൂചന. പരിപാടി മാറ്റി വച്ചെങ്കിലും കാരണമെന്താണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടില്ല. പരിപാടി പിന്നീട് നടത്തുമെന്നാണ് ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്.
Considering the vile comments and threats issued by many on social media regarding Karnatik compositions on Jesus, I announce here that I will be releasing one karnatik song every month on Jesus or Allah.
T.M. Krishna #art #religion #jesus #allah #communalism #freedom #music— T M Krishna (@tmkrishna) August 9, 2018
അതേസമയം, സംഗീത നിശ റദ്ദാക്കിയ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച് ടി.എം.കൃഷ്ണ രംഗത്തെത്തി. സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങില്ലെന്ന് കൃഷ്ണ പ്രതികരിച്ചു. ‘ഡല്‍ഹിയില്‍ വേദി തരൂ, ഞാന്‍ വരാം സംഗീത നിശയും അവതരിപ്പിക്കാം. ഏതുതരം ഭീഷണികളെയും തള്ളികളയുന്നു’. എന്നും കൃഷ്ണ വ്യക്തമാക്കി.