fake lottery – Chandrika Daily https://www.chandrikadaily.com Sat, 15 Feb 2025 04:07:26 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg fake lottery – Chandrika Daily https://www.chandrikadaily.com 32 32 വ്യാജ ലോട്ടറി ടിക്കറ്റ് നിര്‍മിച്ച് വില്‍പന; പുനലൂരില്‍ സിപിഎം നേതാവ് പിടിയില്‍ https://www.chandrikadaily.com/manufactured-and-sold-fake-lottery-tickets-cpm-leader-arrested-in-punalur.html https://www.chandrikadaily.com/manufactured-and-sold-fake-lottery-tickets-cpm-leader-arrested-in-punalur.html#respond Sat, 15 Feb 2025 04:07:26 +0000 https://www.chandrikadaily.com/?p=329985 പുനലൂരില്‍ വ്യാജ ലോട്ടറി ടിക്കറ്റ് നിര്‍മിച്ച് വില്‍പന നടത്തിയ സിപിഎം നേതാവ് പിടിയില്‍. സംസ്ഥാന സര്‍ക്കാറിന്റെ കഴിഞ്ഞ ക്രിസ്മസ്-പുതുവര്‍ഷ ബംമ്പര്‍ ടിക്കറ്റാണ് സി.പി.എം പുനലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗം വ്യാജമായി നിര്‍മിച്ചത്. സംഭവത്തില്‍ പുനലൂര്‍ റ്റി.ബി ജങ്ഷനില്‍ കുഴിയില്‍ വീട്ടില്‍ ബൈജുഖാനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ഒറിജിനല്‍ ലോട്ടറി ടിക്കറ്റിന്റെ കളര്‍ പ്രിന്റ് എടുത്തായിരുന്നു തട്ടിപ്പ്.

ഏജന്‍സിയില്‍ നിന്ന് 680 ടിക്കറ്റാണ് ബൈജുഖാന്‍ വാങ്ങിയത്. ഇയാളില്‍നിന്ന് വാങ്ങിയ ടിക്കറ്റുകളില്‍ സമ്മാനം അടിച്ചതിനെ തുടര്‍ന്ന് ഉടമകള്‍ അടിമാലി, പാലക്കാട് ഭാഗത്തുള്ള ലോട്ടറി കടകളിലെത്തിച്ച് സമ്മാനം ആവശ്യപ്പെട്ടു. ടിക്കറ്റില്‍ സംശയം തോന്നിയ ഈ കടക്കാര്‍ ടിക്കറ്റിലുണ്ടായിരുന്ന പുനലൂരിലുള്ള ഏന്‍സിയുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളത്തരം വെളിച്ചത്തായത്.പ്രതിയെ പുനലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

]]>
https://www.chandrikadaily.com/manufactured-and-sold-fake-lottery-tickets-cpm-leader-arrested-in-punalur.html/feed 0