ദീര്‍ഘനേരം നിലനില്‍ക്കുന്ന വൈറസുകള്‍ക്ക് അണുബാധയുണ്ടാകുന്നതിനുള്ള ശക്തിയുണ്ടാകുമൊ എന്ന കാര്യത്തില്‍ സംശയമുള്ളതായും അദ്ദേഹം പറഞ്ഞു. വൈറസ് പ്രാഥമികമായി വായുവിലൂടെയാണ് പകരുന്നതെന്നും ഉപരിതലത്തിലൂടെ പകരുന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു
റഷ്യയുടെ ആദ്യ കൊവിഡ് വാക്സിനായ സ്പുട്നിക് V നിന്നും വ്യത്യസ്തമാണ് എപിവാക് കൊറോണയെന്നാണ് ഗവേഷകര്‍ പറയുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 43 പേര്‍ക്കായിരുന്നു വാക്സിന് നല്‍കിയത്.