പെന്‍ഷന്‍ഫണ്ടിലേക്ക് കുടിശിക അടക്കണം.അതായത് ഒരുവര്‍ഷം അടക്കേണ്ടത് ഒരുമാസത്തെ ശരാശരി ശമ്പളം. ശരാശരി തുക മനസ്സിലാക്കിയാല്‍ കാലാകാലങ്ങളിലെ പരിധി അതില്‍നിന്ന് കുറച്ച് പലിശയും ചേര്‍ത്ത സംഖ്യയാണ് കുടിശികയായി അടക്കേണ്ടത്.
പി.എഫ് അതോറിറ്റി ഇത്രയും കാലം ലിങ്ക് പ്രസിദ്ധീകരിക്കാതെ നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
നിലവില്‍ ലഭിക്കുന്ന 1000 രൂപക്ക് പകരം ഇതോടെ 15000 രൂപ വരെ പ്രതിമാസ പെന്ഷന് ലഭിക്കും. ഇതിനായി പക്ഷേ പോരാത്ത തുക പി.എഫിലേക്ക് ജീവനക്കാരും സ്ഥാപനങ്ങളും കെട്ടിവെക്കുകയും വേണം.
ന്യൂഡല്‍ഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കലിന്റെ നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നു. ജീവനക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടി ലളിതമാക്കാന്‍ തീരുമാനമായത്. പണം പിന്‍വലിക്കലിന് അപേക്ഷ നല്‍കുന്നതിന് ഇനി ഒരു ഫോം നല്കിയാല് മതി....