സംസ്ഥാനത്ത് അപ്രതീക്ഷിത ലോഡ് ഷെഡ്ഡിങ്. ഇന്ന് രാത്രി 6.45 നും 11 നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ലഭിക്കേണ്ട വൈദ്യുതിയില്‍ ഉണ്ടായ അളവിന്റെ കുറവാണ് നിയന്ത്രണത്തിലേക്ക് നയിച്ചതെന്നാണ് കെ.എസ്.ഇ.ബിയുടെ വെളിപ്പെടുത്തല്‍.
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നിലെത്തുമ്പോള്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ മുന്നിലാണ് രാഷ്ട്രീയക്കാര്‍. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാവരെയും കടത്തിവെട്ടുന്ന ഓഫറുകളാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിക്കുന്നത്. ഡല്‍ഹി നിവാസികള്‍ക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയിരിക്കുകയാണ് അദ്ദേഹം....
വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ 128 കോടി രൂപയുടെ കുടിശ്ശിക തുക അടയ്ക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം. യുപി ഹപുറിലെ ചമ്രി ഗ്രാമവാസിയായ ഷമിമിനാണ് ഭീമമായ തുകയുടെ ബില്‍ നല്കി വൈദ്യുതി ബോര്‍ഡ് ഞെട്ടിച്ചിരിക്കുന്നത്. 128,45,95,444...
മലപ്പുറം: പൊതുജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും നികുതിഭാരം കൊണ്ട് നടുവൊടിഞ്ഞ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് വൈദ്യുത ചാര്‍ജ്ജ് വര്‍ധനവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷോക്കടിപ്പിക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെയും നികുതി അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും ശക്തമായ പ്രക്ഷോഭം...
സംസ്ഥാനത്ത് മഴയില്ലാത്ത അവസ്ഥ തുടര്‍ന്നാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ സംഭരണശേഷിയുടെ പകുതിയില്‍ താഴെ ജലം മാത്രമാണുള്ളതെന്നും ഈ അവസ്ഥ തുടര്‍ന്നാല്‍ ലോഡ്ഷെഡിങ് വേണ്ടിവന്നേക്കുമെന്നുമാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ജൂലൈ രണ്ടാമത്തെ...
കാലവര്‍ഷം ശക്തിപ്രാപിച്ചില്ലെങ്കില്‍ ഇക്കുറി സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് സൂചന. വേനലില്‍ വറ്റിത്തുടങ്ങിയ ഡാമുകളില്‍ കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയില്‍ കാര്യമായ ജലസമൃദ്ധി ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ച മുതല്‍ ചില സ്ഥലങ്ങളില്‍ മഴ പെയ്തു വരികയാണെങ്കിലും പ്രയോജനപ്രദമാകുന്നില്ല....
ഒതുക്കുങ്ങല്‍: മലപ്പുറം ഒതുക്കുങ്ങലില്‍ വീട് വൃത്തിയാക്കുന്നതിനിടെ 12 വയസുകാരന് ഷോക്കേറ്റ് മരിച്ചു. ചക്കരത്തൊടി ഹമീദിന്റെ മകന് സിനാന് ആണ് മരിച്ചത്. വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. സഹോദരന് സല്‍മാനുല്‍ ഫാരിസിനും...
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെളളക്കെട്ടില്‍ മുങ്ങിയ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമ്പോള്‍ വളരെയധികം ശ്രദ്ധയും മുന്‍കരുതലുകളും എടുക്കേണ്ടതാണെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. 1. വീടുകള്‍ വൃത്തിയാക്കി ആവശ്യമായ പരിശോധനകള്‍ക്കുശേഷം മാത്രമേ...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. കെ.എസ്.ഇ.ബി വന്‍ നഷ്ടത്തിലാണ്. 7300 കോടിയുടെ കടബാധ്യത വൈദ്യുതി ബോര്‍ഡിനുണ്ട്. ഇത് മറികടക്കണമെങ്കില്‍ നിരക്ക് വര്‍ദ്ധനയല്ലാതെ മറ്റ് വഴികളില്ല. നിലവില്‍...
ന്യൂഡല്‍ഹി: ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളും സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതായുള്ള മോദി സര്‍ക്കാറിന്റെ അവകാശ വാദവും വെറും തള്ള്. ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചെന്ന് മേനി നടിക്കുമ്പോഴും ഗ്രാമീണ ഭവനങ്ങള്‍ ഇപ്പോഴും കൂരിരുട്ടില്‍ തന്നെയാണെന്നാണ് രേഖകള്‍ പറയുന്നത്. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ...