എല്ലാറ്റിനെയും അതിജീവിച്ച് മുന്നേറാന്‍ കോണ്‍ഗ്രസ് പ്രാപ്തമാകേണ്ടതുണ്ട്. അതോടൊപ്പം അനാവശ്യ വിലപേശല്‍ നടത്തി മതേതര കക്ഷികള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കി ബി.ജെ.പിയെ ഭരണത്തിലെത്താന്‍ സഹായിച്ച 'യു.പി മോഡല്‍ തന്ത്രങ്ങളില്‍' നിന്നും കോണ്‍ഗ്രസ് പിന്മാറേണ്ടതുണ്ട്. കര്‍ണാടകയില്‍ കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കിയ അതേ...
ചുരുക്കത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഏകാധിപത്യ സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പുനസംഘടനയിലൂടെ വ്യക്തമാകുന്നത്. പാര്‍ലമെന്റിനെ പോലും നോക്കുകുത്തിയാക്കുന്ന ഒരു സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് സ്വാഭാവികം മാത്രമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ...
സി.പി.എമ്മിന്റെ ആട്ടും തുപ്പും സഹിച്ച് ഇനിയും എത്രകാലം മുന്നോട്ടുപോകുമെന്നാണ് അണികള്‍ ചോദിക്കുന്നത്. അവരുടെ ആശങ്കകളെ ഉള്‍ക്കൊള്ളാന്‍ നേതാക്കള്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. അധികാരത്തിന്റെ മത്ത് പിടിച്ച നേതൃത്വമാണ് ഇപ്പോള്‍ സി.പി.ഐക്കുള്ളത്. വിമര്‍ശനത്തിന്റെ ഒറ്റപ്പെട്ട പൊട്ടലും ചീറ്റലുമല്ലാതെ കാലത്തിലേക്ക്...
രാഷ്ട്രീയ നിലപാടില്‍ പലരും അദ്ദേഹത്തോട് വിയോജിക്കുന്നുണ്ടെങ്കിലും ഈ വിടവാങ്ങല്‍ ഇസ്ലാമിക ലോകത്തിന് കനത്ത നഷ്ടമാണ്.
ഒന്നര നൂറ്റാണ്ടുമുമ്പ് ലൂയിപാസ്ചര്‍ വികസിപ്പിച്ചെടുത്ത പേ വിഷ വാക്സിന്‍കൊണ്ട് ലോകം ഇന്നോളം അഹങ്കരിക്കുമ്പോഴാണ് അതേ വാക്സിന് കാരണം സാക്ഷര കേരളത്തില്‍ മനുഷ്യര്‍ മരണം വരിക്കേണ്ടിവരുന്നതെന്നത് ചുരുക്കിപ്പറഞ്ഞാല്‍ അധികാരികളുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദിത്തവും വഷളത്തരവുമാണ്. പേ ബാധിച്ചത് യഥാര്‍ഥത്തില്‍...
കേരളത്തിന്റെ ഉടമസ്ഥതയിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബേബിഡാം ബലപ്പെടുത്തുന്നതിനായി 15 മരങ്ങള്‍ മുറിച്ചുനീക്കാന്‍ തമിഴ്നാടിന് അനുമതി നല്കിയ കേരള സര്‍ക്കാരിന്റെ നവംബര്‍ അഞ്ചിലെ ഉത്തരവിനുപിന്നിലെ അവ്യക്തതയുടെ നിഴലിന് ദിനംതോറും കനം വര്‍ധിച്ചുവരുകയാണ്.
ഒരു മാസം വൈകിയാണെങ്കിലും കോവിഡ് മഹാമാരികാലത്ത് കാര്യമായ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ നടന്ന കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വിജയികള്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്
ലോകത്ത്് ഏറ്റവുംകൂടുതല്‍ ചെറുപ്പക്കാരുള്ള രാജ്യത്തെ വലിയൊരുസംസ്ഥാനത്ത് ചോരത്തിളപ്പുള്ള രണ്ട് ചെറുപ്പക്കാര്‍ നേതൃത്വംനല്കുന്ന പാര്‍ട്ടികളെ മലര്‍ത്തിയടിക്കുക. അതും കഴിഞ്ഞ 15 വര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്നശേഷം. അതൊരൊന്നൊന്നര നേട്ടംതന്നെ. മാധ്യമങ്ങളുടെയും തിരഞ്ഞെടുപ്പുസര്വേക്കാരുടെയും വിലയിരുത്തലുകളെ തുറന്നുകാട്ടുകകൂടി ചെയ്തു ഈതിരഞ്ഞെടുപ്പില്‍ നിതീഷ്കുമാര്‍ എന്ന...
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളം ഭീതിയോടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഭരണതലത്തില്‍ എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെട്ട സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്ന വസ്തുത ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ചികിത്സയെയും ഇടതുസര്‍ക്കാര്‍...
സംസാരം കുട്ടനാടന്ശൈലിയിലാണെങ്കിലും ലുക്ക് ബുദ്ധിജീവിയുടേതാണ്. വലിയവലിയ കാര്യങ്ങളേപറയൂ. സാമ്പത്തികമാണ് വിഷയമെന്നതിനാല്‍ അല്പം കടുപ്പംകൂടും. ചിരിച്ചുകൊണ്ടാണ് പറച്ചിലെങ്കിലും കൊളുത്തുവലിക്കലുകള് ഇടക്കിടെ പുറത്തുചാടും. ‘ഇതിപ്പോ എന്താചെയ്യാന്‍ പറ്റ്വാ, പ്രതിപക്ഷത്തിന് വല്ല വിവരവുമുണ്ടോ’ എന്നമട്ടിലാകും വിവരണങ്ങള്‍. ജനങ്ങള്‍ക്കിടയില്‍ ഡോക്ടറുടെ മതിപ്പുണ്ടെങ്കിലും...