അധികാരമേറ്റശേഷം നമ്മുടെ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന അമ്പതാമത്തെ രാജ്യമാണ് ഇസ്രാഈല്‍. അഹിംസയുടെ ആത്മീയസ്രോതസ്സായ ഇന്ത്യാമഹാരാജ്യത്തെ ഒരു പ്രധാനമന്ത്രി ലോക തീവ്രവാദത്തിന്റെ ഈറ്റില്ലമായ ഇസ്രാഈലില്‍ നടത്തിയ സന്ദര്‍ശനത്തെയും സഹകരണത്തെയും എങ്ങനെയാണ് വിശേഷിപ്പിക്കുക. ഇന്നലെ ജി-20 യോഗത്തില്‍ പങ്കെടുക്കാനായി ഹംബര്‍ഗിലെത്തിയ...
ഏകീകൃതനികുതി എന്ന ആശയം പ്രാവര്‍ത്തികമായതോടെ രാജ്യത്താകമാനം ഒരൊറ്റവിപണി സാധ്യമാകുകയും ചരക്കുകടത്ത് സുഗമമാകുകയും ജനങ്ങളുടെമേലുള്ള നികുതിഭാരം കുറയുകവഴി ഒരു പരിധിവരെ വിലകള്‍ കുറയുകയും ചെയ്യുമെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു ചരക്കുസേവനനികുതി (ജി.എസ്.ടി ) കൗണ്‍സില്‍യോഗം വിവിധവസ്തുക്കള്‍ക്കും...
സമീപകാലങ്ങളില്‍ പതിവായ പോലെ ആ ആക്രമണത്തിനുള്ള കാരണവും വളരെ നിസ്സാരമായിരുന്നു. ട്രെയിനിലെ ഒരു സീറ്റിനെ സംബന്ധിച്ച തര്‍ക്കം. ഇരകള്‍ പതിവു പോലെ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവര്‍. ഈദ് ഷോപ്പിങ് കഴിഞ്ഞ് വീട്ടിലേക്ക് ട്രെയിനില്‍ മടങ്ങുകയായിരുന്നു...
രാജ്യത്ത് പതിനേഴുവര്‍ഷം മുമ്പ് നിയമംവഴി സ്ഥാപിതമായ ജുഡീഷ്യല്‍ അധികാരത്തോടെയുള്ള പാരിസ്ഥിതിക നിരീക്ഷണ സംവിധാനമാണ് ദേശീയഹരിത ട്രിബൂണല്‍. ജനങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടു കൊണ്ടുള്ള ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ചുവടുപിടിച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്തുത ട്രിബൂണല്‍. പ്രസ്തുത നിയമത്തിന്റെ ചിറകരിയുകയാണ്...
‘മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടത്. പശുവിന്റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. അക്രമങ്ങള്‍ കര്‍ശനമായി തടഞ്ഞ മഹാത്മാ ഗാന്ധിയുടെ നാടാണിത്. എന്തുകൊണ്ടാണ് ആളുകള്‍ ഇതു മറന്നു പ്രവര്‍ത്തിക്കുന്നത്?’. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷത്തില്‍...
മൂന്നാറില്‍ റവന്യൂഭൂമിയുടെ കയ്യേറ്റം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ സംസ്ഥാന ഭരണമുന്നണിയില്‍ തുടരുന്ന ചക്കളത്തിപ്പോര് രൂക്ഷമായ രീതിയില്‍ ഭരണ തലത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ജൂലൈ ഒന്നിന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഉപയോഗിച്ച് വിളിച്ചുചേര്‍ത്തുവെന്ന് പറയുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍...
കര്‍ഷകരുടെ നിലയ്ക്കാത്ത രോദനം ഇന്ത്യയുടെ ചങ്കു തകര്‍ക്കുകയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ കയറിലും കീടനാശിനിയിലുമൊക്കെ ഇന്ത്യന്‍ കര്‍ഷകരുടെ ജീവിതം പിടഞ്ഞുതീരുന്നു. ഒരു വര്‍ഷം ശരാശരി 12,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് ഔദ്യോഗിക കണക്ക്. 70...
ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു ദലിതനെ നിയോഗിക്കണമെന്ന് ഗാന്ധിജി ആഗ്രഹിച്ചിരുന്നു. സേവാഗ്രാമത്തിലുണ്ടായിരുന്ന ആന്ധ്രയിലെ ദലിത് നേതാവ് ചക്രയ്യ ജീവിച്ചിരുന്നെങ്കില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമായിരുന്നുവെന്ന് ഗാന്ധിജി പറഞ്ഞത് അദ്ദേഹത്തിന്റെ ഓര്മ ദിവസം. ഗാന്ധിജിയുടെ പ്രസ്ഥാനം തുടര്‍ച്ചയായി അധികാരത്തിലുണ്ടായിട്ടും...
ഒന്നരക്കൊല്ലമായി ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ കരമടയ്ക്കാന്‍ കഴിയാതെ കര്ഷകന് വില്ലേജ് ഓഫീസില്‍ ജീവനൊടുക്കിയെന്ന വാര്‍ത്ത വായിച്ച് ഞെട്ടാത്തവരുണ്ടാകില്ല. വര്‍ഷങ്ങളായി അടച്ചുവന്ന കരം പൊടുന്നനെയാണ് റവന്യൂ അധികൃതര്‍ സ്വീകരിക്കാതായത്. തുടര്‍ന്ന് നിരവധി തവണ വില്ലേജോഫീസ് കയറിയിറങ്ങിയിട്ടും നികുതി...
രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് ഭരണകക്ഷിയായ ബി.ജെ.പി നിശ്ചയിച്ചിരിക്കുന്ന രാംനാഥ് കോവിന്ദ് ആ പാര്‍ട്ടിയുടെ അറുപിന്തിരിപ്പന്‍ ആശയഗതികള്‍ക്ക് അനുയോജ്യനായ വ്യക്തിയാണെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. അഭ്യൂഹങ്ങള്‍ക്കിടെ തിങ്കളാഴ്ച ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്റിബോര്‍ഡ് യോഗമാണ് കോവിന്ദിന്റെ പേര്...