വര്‍ഷത്തില്‍ ഏകദേശം 39 കോടി മനുഷ്യര്‍ക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളില്‍ രോഗം കൂടുതലായി കണ്ടുവരുന്നു. ഈഡിസ് ജനുസിലെ, ഈജിപ്തി, അല്ബോപിക്ട്സ് എന്നീ ഇനം പെണ് കൊതുകുകള്‍...
കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ മൂന്നാം മുറക്കു തുനിയരുതെന്നു വ്യക്തമായ നിര്‍ദ്ദേശമുള്ളപ്പോഴാണ് ലോക്കപ്പ് മര്‍ദ്ദനവും കസ്റ്റഡി മരണങ്ങളും ഇപ്പോഴും നടക്കുന്നത്. കുറ്റകൃത്യങ്ങളിലേര്പെടുന്നവരെ പുറത്താക്കുമെന്ന് പലവുരു മുഖ്യമന്ത്രിക്കു പറയേണ്ടിവന്നുവെങ്കിലും ഇതുവരെ സര്‍വീസില്‍നിന്ന് പുറത്താക്കിയ ക്രിമിനല്‍ പൊലീസുകാരുടെ എണ്ണം തുലോം കുറവാണ്
സംസ്ഥാനത്ത് വിലക്കയറ്റത്തിന്റെ പിടിയില്‍ അകപ്പെടാത്തതായി ഒന്നും അവശേഷിക്കുന്നില്ല. നിത്യജീവിതവുമായി ബന്ധപ്പെട്ട് അരിയുള്‍പ്പെടെ എല്ലാ സാധനങ്ങള്‍ക്കും പൊള്ളുന്ന വിലയാണ്. അതോടൊപ്പം നിര്‍മാണ സാമഗ്രികളുടെ വിലയും ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. വീട് നിര്‍മാണം ഉള്‍പ്പെടെ തുടങ്ങി വെച്ചതെല്ലാം പാതിവഴിക്ക് സ്തംഭിച്ചിരിക്കുന്നു.
രണ്ട് പതിറ്റാണ്ടോളം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.കരുണാനിധി എന്ന അച്ഛനോളം വളരുകയും തമിഴ് ജനങ്ങള്‍ക്കിടയില്‍ ഒരു തരംഗം സൃഷ്ടിക്കാന്‍ കഴിയുകയും അത് 'സ്റ്റാലിനിസ'മായി വളരുകയും ചെയ്തു.
ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നു മാറ്റുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ കൂട്ടുപിടിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്നം. വിശദമായ ചര്‍ച്ചകള്‍ക്ക് വിഷയീഭവിപ്പിക്കേണ്ട ഒരു തീരുമാനം കൈക്കൊള്ളുമ്പോള്‍ അതില്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ സര്‍ക്കാര്‍ അടച്ചുകളയുന്നു എന്നത് പലതും മറച്ചുവെക്കാനുള്ളതുകൊണ്ടും പലചോദ്യങ്ങള്‍ക്കും ഉത്തരമില്ലാത്തതുകൊണ്ടുമാണ്...
മോദി കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ പല നിലയിലും ഭീഷണി നേരിടുന്നുണ്ട്. ജനാധിപത്യത്തിന്റെ ആണിക്കല്ലെന്ന് പറയാവുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥകളിലൊന്നാണ് ഇന്ത്യയിലേത്.
നാഷണല്‍ ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് കൊലപാതക കാരണങ്ങളില്‍ മൂന്നാം സ്ഥാനമാണ് പ്രണയത്തിനുള്ളത്.
ശ്രീറാമിനെ രക്ഷിക്കാനുള്ള ചരടുവലികള്‍ ഉദ്യോഗസ്ഥരിലും പൊലീസിലും മാത്രമായി ഒതുങ്ങുന്നില്ല. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് പല സന്ദര്‍ഭങ്ങളിലായി തനിനിറം പുറത്തുകാട്ടി. അടിമുടി കരിനിഴലില്‍ നില്ക്കുന്ന ശ്രീറാമിനെ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍...
മത്സരത്തിനിറങ്ങാനുള്ള ശശി തരൂരിന്റെ തീരുമാനം പാര്‍ട്ടിക്ക് നല്കിയ ഉന്മേശം ചെറുതല്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഇത്രയും ശ്രദ്ധേയമാക്കുന്നതിലും കുറ്റമറ്റതാക്കുന്നതിലും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വലിയ പങ്കുണ്ട്. 1072 വോട്ട്, ചുരുങ്ങിയ കാലയളവു കൊണ്ട് കോണ്‍ഗ്രസിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും തരൂരുണ്ടാക്കിയ...
ദയാബായി ആവശ്യപ്പെടുന്നതുപോലെ എയിംസ് സ്ഥാപിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിക്കഴിഞ്ഞു. അപ്പോള്‍ വിദഗ്ധ ചികിത്സയെന്ന കാസര്‍കോടിന്റെ സ്വപ്നം യഥാര്‍ഥ്യമാകാതെ ഇനിയും ഏറെക്കാലം അവശേഷിക്കുമെന്ന് ചുരുക്കം.