തങ്ങള്‍ക്കിഷ്ടമില്ലാത്തതൊക്കെ നിരോധിക്കുകയോ വിലക്കേര്‍പ്പെടുത്തുകയോ ചെയ്യുക എന്ന ഫാസിസ്റ്റ് രീതിതന്നെയാണ് ഡോക്യുമെന്ററിയെ നേരിടാന്‍ തിരഞ്ഞെടുത്തത്. പക്ഷേ എത്ര മൂടിവെച്ചാലും സത്യം ഒരു നാള് പുറത്തുവരിക തന്നെചെയ്യുമെന്നാണ് ഈ സംഭവവും ഓര്‍മപ്പെടുത്തുന്നത്.
മോദിയുമായി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍ നല്ല ബന്ധമുണ്ടെന്നും അദാനിയുമായി അടുത്ത ബന്ധമാണെന്നും പറയുന്ന തോമസ് മാഷില്‍നിന്നും പിണറായിക്കും സി.പി.എമ്മിനും വേറെയും ഉണ്ട് പ്രതീക്ഷിക്കാന്‍.
ബ്രിജ് ഭൂഷണും പരിശീലകരും താരങ്ങളെ മാനസികമായും ലൈംഗികമായും നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അസോസിയേഷന് അധ്യക്ഷന്‍ വധഭീഷണിവരെ മുഴക്കുകയുണ്ടായെന്നും സമരത്തിന് നേതൃത്വം നല്കുന്ന വിനേഷ് ഫോഗട്ട് വെളിപ്പെടുത്തുന്നു.
മയക്കുമരുന്ന് മുതല്‍ സ്ത്രീപീഡനം വരെയുള്ള നിരവധി കേസുകളില്‍ ഭരണപക്ഷക്കാര്‍ പ്രത്യേകിച്ച് സി.പി.എം പ്രവര്‍ത്തകരും നേതാക്കളും പ്രതികളാകുന്ന അവസ്ഥയാണ്. ഇവരെ സംരക്ഷിക്കാനാണ് ഭരണം പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്
പാവപ്പെട്ടവരുടെ പാര്‍ട്ടിയെന്ന് സ്വയം അവകാശപ്പെടുന്ന സി.പി.എം മന്ത്രിസഭയിലെ ഒരംഗത്തിന്റെ അഹങ്കാരത്തോടെയുള്ള വാക്കുകള്‍ പ്രബുദ്ധ കേരളത്തെ ഞെട്ടിക്കുക മാത്രമല്ല ചെയ്തത്. മന്ത്രിയുടെ വാക്കുകളുടെ പൊരുള്‍ ഉള്‍ക്കൊണ്ട് കേരള ജനത മന്ത്രിയെയും സര്‍ക്കാറിനെയും ഒരു പാഠം പഠിപ്പിക്കുകകൂടി ചെയ്തിരിക്കുകയാണ്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെപോലും തള്ളിപറയാതെ വിദ്യാര്‍ഥി വിരുദ്ധമായും കച്ചവട സഹായകരവുമായി ഇ.പി ജയരാജന് നടത്തിയ പ്രസ്താവനക്കെതിരെ സംഗതി എന്തായാലും സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടന രംഗത്തെത്തിയിട്ടുണ്ട്. കാര്യമൊന്നുമില്ല. ചേട്ടന് ബാവ കണ്ണുരുട്ടിയാല്‍ റാന്‍ മൂളാനുള്ള സ്വാതന്ത്ര്യം മാത്രമേ...
സങ്കുചിത ചിന്താഗതികളോടെ ഇംഗ്ലീഷ് വിരുദ്ധ സമീപനവും വിദ്യാഭ്യാസരംഗത്തെ പൂര്‍ണമായും വര്‍ഗീയവത്കരിക്കാനുള്ള നീക്കവും വിദേശ സര്‍വകലാശാലകളുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവും ഇവിടെയുള്ള നിലനില്‍പ്പും എത്രമാത്രം വിജയിക്കുമെന്നത്് കണ്ട്തന്നെ അറിയേണ്ടിയിരിക്കുന്നു.
ജോഷിമഠിലെ പ്രതിസന്ധി നേരിടാന്‍ പദ്ധതികള്‍ തയ്യാറാക്കാന്‍ കേന്ദ്ര ഏജന്‍സികളും വിദഗ്ധരും ഉത്തരാഖണ്ഡിനെ സഹായിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
സര്‍ക്കാരിന്റെ ദൈനംദിന ചിലവുകള്‍ക്കുപോലും പണമില്ലാതിരിക്കെയാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ സംസ്ഥാന യുവജന കമ്മിഷന് ചെയര്‍പഴ്സണ്‍ ചിന്ത ജെറോമിന്റെ ഒരു വര്‍ഷത്തെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്ധിപ്പിച്ചുനല്കിയത്.
പുതിയ ലോകവും ആ വലിയ വ്യക്തിയെ സ്നേഹിക്കുന്നു. ഫുട്ബോള്‍ ചരിത്രം പരിശോധിച്ചാലറിയാം ആദ്യ സൂപ്പര്‍ താരമെന്നത് പെലെയാണെന്ന്. എല്ലാവര്ക്കും പ്രിയങ്കരനായി അദ്ദേഹം മാറിയത് വ്യക്തിഗത മികവില്‍ തന്നെയായിരുന്നു.