ഫലസ്തീന് ജനത കടുത്ത നിരാശയിലാണ്. രക്ഷകരും സഹായികളുമാകേണ്ടവര് ശത്രുവുമായി കൈകോര്‍ക്കുന്നത് ആശങ്കയോടെയാണ് അവര്‍ കാണുന്നത്. മിത്രങ്ങള്‍ കൈവിട്ടുപോകുമ്പോള്‍ ഫലസ്തീനികള്‍ ലോകത്ത് ഒറ്റപ്പെടുകയാണ്. അവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനോ ദുരിതങ്ങള്‍ കാണാനോ ആരുമില്ലാത്ത അവസ്ഥ. ഓരോ ദിവസവും ഇസ്രാഈല്‍...
കഴിഞ്ഞ ഫെബ്രുവരിയില്‍ 53 പേരുടെ മരണത്തിനിടയാക്കിയ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് സി.പി.എം അഖിലേന്ത്യാസെക്രട്ടറി സീതാറാംയെച്ചൂരിയെയും സ്വരാജ്അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവിനെയും കേസില്‍ കുടുക്കാനുള്ള ഡല്‍ഹി പൊലീസിന്റെ നീക്കം കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഗൂഢാലോചനയുടെ ഫലമാണ്
കോവിഡ്-19 മഹാമാരി നാടിനെയാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്ത്തിയിരിക്കവെ നമുക്കിടയില്‍ ഏറ്റവുമധികം പ്രയാസപ്പെടുന്നത് മാരക രോഗത്തിനടിമപ്പെട്ടവരാണ്. അര്‍ബുദം, വൃക്ക, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം തുടങ്ങിയവ ബാധിച്ചവരുടെ കാര്യം ഈ അവസരത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. കോവിഡ് ബാധിച്ച് മരണപ്പെടുന്നവരിലധികംപേരും...
‘കേന്ദ്ര ഏജന്‍സിയുടെ ചോദ്യംചെയ്യലിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ മന്ത്രി കെ.ടി ജലീലിന് മനസ്സില്ല. കേന്ദ്ര മന്ത്രിയും മാധ്യമങ്ങളും നുണ പറയുമ്പോള്‍ ചില ചെറിയ നുണയൊക്കെ മന്ത്രി പറഞ്ഞെന്നുവരും. നിങ്ങള്‍ വേണെങ്കില്പോയി കേസ് കൊടുത്തോളൂ. പറയാന്‍ മനസ്സില്ല!’ സ്വര്‍ണക്കടത്തുകേസില്‍...
അധികാരം കൈയാളുന്നവര്‍ വിശാല ഹൃദയരും നിഷ്പക്ഷ മനസ്കരവും സംയമനം പാലിക്കുന്നവരുമായിരിക്കണം
കഴിഞ്ഞ രണ്ട് ലോക്സഭാതിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ബീഹാര്‍ നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി 23 നേതാക്കള്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഉപയോഗിച്ചത്. രഹസ്യമാക്കിവെച്ച കത്തിന്റെ വിശദാംശങ്ങള്‍ ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് നേതൃത്വത്തിന് ഇടപെടേണ്ടിവന്നത്.
ജനങ്ങളുടെ സമ്പത്ത് അവരിലേക്കുതന്നെ തുല്യമായി വീതിച്ചുനല്‍കുകയാണ് ആധുനിക ക്ഷേമ രാഷ്ട്രത്തിന്റെ കാഴ്ചപ്പാട്
മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് കേസുകളില്‍ പ്രതിക്കൂട്ടിലായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) 12 മണിക്കൂറാണ് ചോദ്യംചെയ്തത്. വരുംദിവസങ്ങളില്‍ ചോദ്യംചെയ്യല്‍ തുടരുമെന്നും വൈകാതെ അറസ്റ്റുണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ട്. സിനിമക്കാരും രാഷ്ട്രീയക്കാരും സ്വര്‍ണക്കടത്തുകാരും...
രാജ്യത്താകമാനം നടപ്പാക്കിയ ലോക്ഡൗണ്‍ സംസ്ഥാനത്തും ബാധകമാക്കിയെങ്കിലും അത് പിന്‍വലിച്ചതോടെ കോവിഡ് രോഗികളുടെ എണ്ണവും മരണത്തോതും കൂടുന്നതാണ് നാലു മാസമായുള്ള അനുഭവം
മേയില്‍ ഇന്ത്യയുടെ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് അതിക്രമിച്ചുകയറിയ ചൈനീസ് സേന വീണ്ടും അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുഷൂലില്‍ ആഗസ്ത് 29ന് കടന്നുകയറ്റത്തിന് ചൈന നടത്തിയ രണ്ടാംനീക്കം വലിയ ഭീതിയാണ് മേഖലയിലുളവാക്കിയിരിക്കുന്നത്. നയതന്ത്രതല ചര്‍ച്ചകളിലൂടെ പ്രശ്നത്തിന്...