സൗന്ദര്യം ലഹരിയാണെന്നുപറയുമ്പോഴും ശരീരാകാരത്തിലല്ല, വ്യക്തിയുടെ സംസാരത്തിലും പെരുമാറ്റത്തിലുമാണതെന്ന് പറയാറുണ്ട്. ബോളിവുഡ് നടിയും സിനിമാനിര്‍മാതാവുമായ കങ്കണ റണാവത്തിന്റെ സൗന്ദര്യം ഈയടുത്തകാലത്താണ് നാവടക്കമില്ലാത്തതിനാല് മലവെള്ളം കണക്കെ ചോര്‍ന്നുപോയിരിക്കുന്നത്. ബോളിവുഡ് യുവനടന് സുശാന്ത്സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സിനിമാമേഖലയുമായി...
ജമ്മുകശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചുകൊണ്ടും സ്വാതന്ത്ര്യകാലംമുതല്‍ ആ ജനത അനുഭവിച്ചുവന്നിരുന്ന പ്രത്യേകാവകാശനിയമം റദ്ദാക്കിക്കൊണ്ടും കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ‘ഭിന്നിപ്പിച്ചുഭരിക്കല്‍’ നടപടിയെ പ്രായോഗികതലത്തില്‍ കൂടുതല്‍ ശക്തമായി എതിര്‍ത്ത് പരാജയപ്പെടുത്തുന്നതിനുവേണ്ടി സംസ്ഥാനത്തെ ആറ് രാഷ്ട്രീയ പാര്‍ട്ടികളുടെ...
1964ല്‍ കോണ്‍ഗ്രസ് വിട്ടുപോന്ന കെ.എം ജോര്‍ജിലൂടെ രൂപീകൃതമായ കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പല ഘട്ടങ്ങളില്‍ പലവിധ കാരണങ്ങളാല്‍ പലതായി പിളരേണ്ടിവന്നെങ്കിലും ഇടതുപക്ഷ മുന്നണിക്കെതിരെ കേരളത്തിന്റെ ജനാധിപത്യ ചേരിക്കൊപ്പം അടിയുറച്ചുനിന്ന മഹിതചരിത്രമാണുള്ളത്
മലവെള്ളംകണക്കെ കുതിച്ചൊഴുകിയെത്തുന്ന ആരോപണപ്രവാഹത്തെനോക്കി എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിഞ്ഞിരിക്കുകയാണ് കേരളത്തിലെ സി.പി.എമ്മും സര്‍ക്കാരും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അഴിമതിയില്‍ തുടങ്ങിയ ആരോപണശരങ്ങള്‍ ഇന്ന് പാവപ്പെട്ടവരുടെ സ്വപ്ന പദ്ധതിയായ ലൈഫ്മിഷനിലെ കോഴയിലേക്കും മുഖ്യമന്ത്രിയുടെ അടുത്ത ഉന്നത ഉദ്യോഗസ്ഥന് നടത്തിയ അധാര്‍മിക നടപടികളിലേക്കുമെല്ലാം...
കൂപമണ്ഡൂകത്തോട് സാദൃശ്യമുള്ള അതിസങ്കുചിതകാവിക്കാഷായം ഊരിവെച്ചാകട്ടെ ഏറ്റംകുറഞ്ഞത് അദൈ്വതാചാര്യന്‍ പിറന്നുവീണ കേരളത്തിലെങ്കിലും ജനാധിപത്യ സമൂഹത്തോട് ശ്രീനാരായണ ഭക്തന് സംസാരിക്കേണ്ടത്.
ജനാധിപത്യ മൂല്യങ്ങള്‍ കൈമോശംവരാതെ സൂക്ഷിക്കുകയും ഏകാധിപത്യ പ്രവണതകളോട് മുഖംതിരിക്കുകയും ചെയ്ത പാരമ്പര്യമാണ് കേരളത്തിനുള്ളത്. പക്ഷെ, കേരളത്തിന്റെ ഭരണസംവിധാനത്തെ ഏകാധിപത്യത്തിന്റെ നുകത്തില്‍ കെട്ടാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നത്
ജനാധിപത്യത്തില്‍ പാര്‍ലിമെന്റില്‍ ജുഡീഷ്യറിയും എക്സിക്യൂട്ടിവും കഴിഞ്ഞാല്‍ നാലാമത്തെ തൂണാണ് മാധ്യമങ്ങള്‍. ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ആശയവിനിമയമാണ് ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളാല്‍ നിര്‍വഹിക്കപ്പെടുന്നത്. ജനങ്ങള്‍ക്കെന്നപോലെ അധികാരികള്‍ക്കും മാധ്യമങ്ങള്‍ അതുകൊണ്ട്തന്നെ പരസ്പരമുള്ള നിലനില്‍പ്പിനും സ്വച്ഛതക്കും അനിവാര്യമാണ്....
പ്രശസ്ത നടന് അന്തരിച്ച കലാഭവന്‍ മണിയുടെ സഹോദരന് മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റുള്ള ചാലക്കുടി സ്വദേശി ആര്.എല്‍.വി രാമകൃഷ്്ണനോട് അദ്ദേഹം വിശ്വസിക്കുന്ന പ്രസ്ഥാനവും സര്‍ക്കാരും കാണിച്ച ദലിത് വിരോധം പുരോഗമനകേരളത്തിനേറ്റ മുറിവാണ്
കോവിഡ്-19ന്റെ കാര്യത്തില്‍ ലോകത്തുതന്നെ ഒന്നാംനമ്പര്‍ പ്രതിരോധമാണ് കേരളത്തിലുള്ളതെന്ന് അഭിമാനിച്ചിരുന്ന ഘട്ടത്തില്‍നിന്ന് കടുത്ത തോതിലുള്ള രോഗ വ്യാപനത്തിലേക്ക് കേരളം കടന്നിരിക്കുകയാണിപ്പോള്‍. ഇന്ത്യയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനത്ത് കഴിഞ്ഞ എട്ടു മാസത്തിനിടെ നടന്ന പ്രതിരോധ സംവിധാനങ്ങളെയെല്ലാം...
തീവ്ര ഹിന്ദുത്വ വര്‍ഗീയതയുടെ സ്ഥാപകനാരെന്ന ചോദ്യത്തിന് ഗോവാള്ക്കറുടെയും സവര്‍ക്കറുടെയുമൊക്കെ പേരുകള്‍ പറയാനാകും. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യത്തിന്റെ ആണിക്കല്ലിളക്കിയതാരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ; അതാണ് ലാല്‍കൃഷ്ണ അദ്വാനി