അര്‍ജുന്റെ ലോറിയില്‍ തടി കെട്ടാന്‍ ഉപയോഗിച്ച കയറിന്റെ ഭാഗമാണ് ഇന്നലെ ആദ്യം കണ്ടെത്തിയത്
ന്നലെ തിരച്ചിലില്‍ കണ്ടെത്തിയ വാഹനത്തിന്റെ ടയറുകളും ക്യാബിന്റെ ഭാഗവും അര്‍ജുന്റെ ലോറിയുടെതല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥീരികരിച്ചിരുന്നു
നാവികസേന അടയാളപ്പെടുത്തിയ സ്ഥലം കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന
ഇന്നലെ രാത്രിയോടെ ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വെളിച്ചക്കുറിനെ തുടര്‍ന്ന് കരയ്ക്ക് അടുപ്പിക്കുകയായിരുന്നു.
ഗോവ തുറമുഖത്ത് നിന്നാണ് ഡ്രഡ്ജർ എത്തിച്ചിരിക്കുന്നത്.
ഇന്ന് വൈകീട്ട് കാര്‍വാര്‍ തുറമുഖത്ത് എത്തുമെന്നാണ് കരുതുന്നത്.
ഗോവയിൽനിന്നു ഡ്രജർ കൊണ്ടു വരാൻ ഉള്ള ചെലവ് പൂർണമായും കർണാടക സർക്കാരാണ് വഹിക്കുന്നത്
ഇത് സംബന്ധിച്ച് അർജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നൽകി.
50 ലക്ഷം രൂപ മുടക്കി എത്തിക്കുന്ന ഡ്രഡ്ജറിന്റെ ചിലവ് പൂർണമായും കർണാടക സർക്കാർ വഹിക്കും