അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍. പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് @POTUS എന്നതാണ്
നേരത്തെ ജോ ബൈഡന് വിജയിച്ചു എന്ന് ട്രംപ് സമ്മതിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ജയിച്ചത് താന്‍ തന്നെയാണെന്ന് വീണ്ടും അവകാശ വാദവുമായി ട്രംപ് രംഗത്തെത്തി
കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
വൈറ്റ്ഹൗസിലെ അധികാരക്കൈമാറ്റം സുഗമമായി നടക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്
വൈറ്റ് ഹൗസിലെ ജനറല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷനിലെ അഡ്മിനിസ്ട്രേറ്ററാണ് ഇതു സംബന്ധിച്ച രേഖകളില്‍ ഒപ്പുവയ്ക്കേണ്ടത്.
2017 ഡിസംബറില്‍ ട്രംപ് ഭരണകൂടം ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചിരുന്നു. ടെല്‍ അവീവില്‍ നിന്ന് യുഎസ് എംബസി ഇവിടേക്ക് മാറ്റുകയും ചെയ്തിരുന്നു
മുന്നൂറിലേറെ ഇലക്ടോറല്‍ വോട്ടുകള്‍ നേടി അധികാരത്തിലെത്തുമെന്ന് ബൈഡന് അവകാശപ്പെട്ടു.
ചുവപ്പുകോട്ടയായ ജോര്‍ജിയ 1960 മുതല്‍ മൂന്നു തവണ മാത്രമേ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പം നിന്നിട്ടുള്ളൂ
തിരഞ്ഞെടുപ്പില്‍ വിജയപ്രഖ്യാനത്തിന് ഒരുങ്ങുകയാണ് ജോ ബൈഡന്. ഇന്ന് ബൈഡനും വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസും അനുയായികളെ അഭിസംബോധന ചെയ്യുന്നുണ്ട്.
തെരഞ്ഞെടുപ്പ് തന്നില്‍ നിന്ന് തട്ടിയെടുത്തു എന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇപ്പോഴും ട്രംപ് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.