പ്രമുഖ വ്യക്തിത്വങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനായാണ് ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പോലീസ് ഇത്തരത്തില്‍ ചെയ്യുന്നത്. ഇതില്‍ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നു, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
'ഇത് കണ്ടു ഞൈട്ടലുണ്ടാകുന്നു. അക്രമം പ്രോത്സാഹിപ്പിക്കുകയും നടത്തുകയും ചെയ്തവരെ ഇനി വെറുതെ വിടുമോ? നമ്മുടെ രാജ്യത്തിന് എന്താണ് സംഭവിക്കുന്നത്?' ശശി തരൂര്‍ ചോദിച്ചു. ഇന്നലെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി യച്ചൂരിയെ പ്രതി ചേര്‍ത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ മലക്കം മറിഞ്ഞ് ഡല്‍ഹി പൊലീസ്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യച്ചൂരി അടക്കമുള്ളവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു....
ഷഹീന് ബാഗ് അടക്കമുള്ള പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ആസൂത്രിതമായി കലാപം നടത്തിയത്.
'ജയിലിനു പുറത്ത് നിന്ന് ഇനി പുറം ലോകം കാണാനും , സ്വാതന്ത്ര്യത്തിൻ്റെ ശുദ്ധവായു ശ്വസിക്കാനുമാകുമെന്നോ കരുതിയതല്ല, നിയമപ്പോരാട്ടത്തിൽ സഹായിച്ചതിന് ഒരുപാട് നന്ദി' എന്നായിരുന്നു ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇല്യാസിൻ്റെ പ്രതികരണം.
ജനുവരി 27ന് ബി.ജെ.പി അനുയായികളെ അഭിസംബോധന ചെയ്യവെയാണ് മതവിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ മന്ത്രി പ്രകോപനമായ പ്രസംഗം നടത്തിയിരുന്നത്.
താഹിര്‍ ഹുസൈന് തന്റെ സമുദായത്തെ പ്രകോപിപ്പിച്ച് ഹിന്ദു-മുസ്ലിം ശത്രുതയുണ്ടാക്കിയതാണ് കലാപത്തിലേക്ക് നയിച്ചതെന്ന് ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് പുരുഷോത്തം പത്തക് പറഞ്ഞു.
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പ്രകോപന പ്രസംഗങ്ങള്‍ കൊണ്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ഉത്തേജിപ്പിച്ച ബി.ജെ.പി നേതാക്കള്‍ക്ക് ഡല്‍ഹി പൊലീസിന്റെ ക്ലീന്‍ ചിറ്റ്. കലാപവുമായി ബന്ധപ്പെട്ട് കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ എന്നിവര്‍ക്കെതിരെ കേസ് ചുമത്താന്‍...