സഊദിയിലെ ദമ്മാം അല്‍ഹസ്സയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മൂവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍, പാലക്കാട് സ്വദേശി ഫിറോസ് എന്നിവരാണ് മരിച്ചത്. മൂന്നാമത്തെ ആളുടെ വിവരങ്ങള്‍ അറിവായിട്ടില്ല. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രൈയിലറുമായി കൂട്ടിയിടിച്ചാണ് അപകടം.
തൃശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടി ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു.
വിമാനയാത്രക്കിടെ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ച്ച രാത്രി ഇംഗ്ലീഷ് ചാനല്‍ കടലിന്റെ അടിത്തട്ടില്‍ നിന്ന് വിമാനത്തിന്റെ ഭാഗങ്ങളും മൃതദേഹവും കണ്ടെത്തിയിരുന്നു. ഇത് സലായുടെ മൃതദേഹമാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്....
മഞ്ചേശ്വരം: ഉപ്പളയില്‍ വീണ്ടും അധോലോക സംഘത്തിന്റെ വിളയാട്ടം. മൂന്നു കാറുകള്‍ തകര്‍ത്തു. കുമ്പള ബദരിയ നഗറിലെ മുഹമ്മദ് റിയാസിന്റെയും സഹോദരങ്ങളുടെയും കാറുകളാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തകര്‍ത്തത്. കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ സംഘാംഗങ്ങളായ ഉപ്പളയിലെ...
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ(എസ്.ബി.ഐ)യുടെ എറണാകുളം ഓഫീസ് കെട്ടിടത്തിന്റെ പത്താംനിലയില്‍ നിന്നും ചാടി ക്ലര്‍ക്ക് ജീവനൊടുക്കി. വിമുക്തഭടനും കൂടിയായ കോലഞ്ചേരി എന്‍.എസ്. ജയന് (51)ആണ് ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. നാഷണല്‍ കോണ്‍ഫെഡറേഷന്‍...
മുംബൈ: യുവ ടി.വി താരം രാഹുല്ദീക്ഷിത്(28)ജീവനൊടുക്കി. മുംബൈയിലെ ഒഷിവാരയില്‍ സ്വവസതിയില്‍ സീലിംങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ജയ്പൂര്‍ സ്വദേശിയായ രാഹുല്‍ അഭിനയ മോഹവുമായാണ് മുംബൈയില്‍ എത്തിയത്. ജീവനൊടുക്കാനുള്ള കാരണം സംബന്ധിച്ച് വിവരമില്ല. മുംബൈ പൊലീസ് കേസെടുത്തു....
റായ്പൂര്‍: ഛത്തീസ്ഗഢിലെ റായ്പൂരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. റായ്പൂരിലെ അതല് നഗറില്‍ ബുധനാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. മന്നല്‍ കൊസ്രേ, രവി തിവാരി, ഉമ്മര്‍ അലാം എന്നിവരാണ് മരിച്ചത്. സൗരഭ് സാഹുവിനാണ്...
വാഷിംങ്ടണ്‍: അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ലൂസിയാനയിലെ ബാറ്റണ്‍ റോഗിലാണ് വെടിവെപ്പുണ്ടായത്. ആയുധധാരിയായിരുന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. 21-കാരനായ ഡെക്കോട്ട തെറോത് എന്നയാളാണ് വെടിവെച്ചതെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. എന്നാല്‍ ഇയാള്‍ സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞെന്നും ഇയാള്‍ക്കായുള്ള...
ഇടുക്കി: കണ്ണന് ദേവന് കമ്പനിയുടെ എസ്റ്റേറ്റ് വീട്ടില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് വീട്ടമ്മ വെന്തുമരിച്ചു. ചൊക്കനാട് എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ ഗണേഷന്റെ ഭാര്യ ഷണ്‍മുഖവള്ളി(58)യാണ് ഉറക്കത്തില്‍ വെന്തുമരിച്ചത്. രാവിലെ 8 മണിയോടെ ഗണേഷന് കമ്പനിയില്‍ ജോലിക്കായി പോയിരുന്നു....
മുസൂരി: ഷാഹിദ് കപൂറിന്റെ സിനിമാസെറ്റില്‍ ജനറേറ്റര്‍ ഓപ്പറേറ്റര്‍ അപകടത്തില്‍ മരിച്ചു. മുസാഫര്‍ നഗര്‍ സ്വദേശി രാമു(30)ആണ് മരിച്ചത്. മുസൂരിയില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ഷൂട്ടിങ് നടക്കുന്നതിനിടെയായിരുന്നു അപകടം. ജനറേറ്ററിലെ ഇന്ധനം പരിശോധിക്കുന്നതിനിടെ കഴുത്തില്‍ ചുറ്റിയിരുന്ന വസ്ത്രം ജനറേറ്റര്‍...