എറണാകുളം: പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളെയാണ് വെടിയേറ്റ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയുടെ വീടിന്റെ ടെറസിലാണ് മൃതദേഹം കിടന്നിരുന്നത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടില്ല. പ്രസാദിന്റെ...
കോട്ടയം നീലിമംഗലത്ത് ട്രെയിന്‍ വന്നപ്പോള്‍ പാലത്തില്‍ നിന്ന് രക്ഷപ്പെടാനായി പുഴയിലേക്ക് ചാടിയ ആള് മരിച്ചു. ഏറ്റുമാനൂര്‍ സ്വദേശി സാബുവാണ് മരിച്ചത്. തിരച്ചിലിനൊടുവിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. സാബുവും സുഹൃത്തുക്കളുമടങ്ങുന്ന നാലംഗ...
പാലക്കാട്: വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങിയ നവവരന് ബൈക്ക് അപകടത്തില്‍ മരിച്ചു. കല്ലടിക്കോട് സ്വദേശി വി.ആര്. രാജീവ് (26) ആണു മരിച്ചത്. ഭാര്യക്ക് മുന്നിലാണ് സൈനികന് കൂടിയായ രാജീവിന്റെ മരണം സംഭവിച്ചത്. ദേശീയപാത...
കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ ബസ് െ്രെഡവര്‍ പിടിയിലായി. ബസ് മലപ്പുറം തേഞ്ഞിപ്പാലം പൊലീസ് പിടിച്ചെടുത്തു. പുലര്‍ച്ചെ രണ്ടിന് സഹയാത്രികരാണ് പ്രതിയെ തടഞ്ഞുവച്ചത്. കണ്ണൂരില്‍ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ്നാട്ടുകാരിയാണ്...
ആലപ്പുഴ: സൗമ്യയെ കൊലപ്പെടുത്തിയ ആലുവ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ അജാസിന്റെ (33) ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പ്രതി അജാസ്. അജാസിന്റെ വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം സാധാരണ...
ഭോപ്പാല്‍: കേന്ദ്രമന്ത്രി പ്രഹ്ലാദ്സിങ്ങ് പട്ടേലിന്റെ മകന് പ്രബല്‍ പട്ടേല്‍ വധശ്രമക്കേസില്‍ അറസ്റ്റില്‍. നരസിംഹപൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച അര്‍ധരാത്രി നടന്ന സംഘര്‍ഷത്തിനെ തുടര്‍ന്നാണ് അറസ്റ്റ്. സംഭവത്തില്‍ പരിക്കേറ്റ ഹോം ഗാര്‍ഡ് ഈശ്വര്‍ റായി ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്രബല്‍...
മലപ്പുറം: എടവണ്ണയില്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലപ്പറ്റ കണ്ണാടിപറമ്പന്‍ മജീദിന്റെ മകന് നിബിന് മുഹമ്മദാണ് മരിച്ചത്. ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തിങ്കളാഴ്ച്ച രാത്രി 8 മണിക്കാണ് നിബിനെ ഒഴുക്കില്‍ പെട്ട് കാണാതായത്....
കൊടുങ്ങല്ലൂര്‍: കവി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ സഹോദരന് ജയചന്ദ്രന്(54) അന്തരിച്ചു. റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ ജയചന്ദ്രന് കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പറവൂരില്‍ റോഡരികില്‍ അവശനിലയില്‍ കിടന്നിരുന്ന ജയചന്ദ്രനെ പൊലീസും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നു ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു....
വയനാട്: വയനാട് ബാവലിയില്‍ വന്യജീവി സങ്കേതത്തില്‍ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വന്യജീവി സങ്കേതത്തിലെ താല്‍ക്കാലിക വാച്ചറായ കെഞ്ചനാ(46)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. കെഞ്ചന്റെ മൃതദേഹം മാനന്തവാടി ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പാലക്കാട്: പാലക്കാട് പേഴുങ്കരയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പേഴുങ്കര ബൈപ്പാസില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. കറുകോട് സ്വദേശി പ്രവീണ്‍, വടക്കന്തര സ്വദേശി ശ്രീനിവാസന് എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.