മലപ്പുറം: തിരൂര്‍ മംഗലത്ത് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു. മംഗലം വള്ളത്തോള്‍ എയു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ ഫസ്ന (12) ആണ് മരിച്ചത്. വിദ്യാര്‍ത്ഥികളുടെ കൃഷിപഠനത്തിന്റെ ഭാഗമായി പാടത്തിറങ്ങിയപ്പോഴാണ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണത്.
കണ്ണൂര്‍: പിണറായിയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.കാട്ടിലെപ്പീടികയില്‍ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്്റ്റുമോര്ട്ടത്തിനായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.
ലഖ്നൗ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ചിന്മയാനന്ദിനെതിരെ പീഡന പരാതി നല്കിയ ഉത്തര്‍പ്രദേശിലെ നിയമവിദ്യാര്‍ത്ഥിനിക്കെതിരെ കവര്‍ച്ചക്കുറ്റം ചുമത്തി. കേസില്‍ പെണ്‍കുട്ടിയുടെ മൂന്ന് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു. സഞ്ജയ് സിങ്, സച്ചിന് സെംഗാര്‍, വിക്രം എന്നീ യുവാക്കളാണ്...
ആലപ്പുഴ: നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ കാര്‍ ഇടിച്ച് രണ്ടു പേര് മരിച്ചു. ഹരിപ്പാട് നങ്യാര്‍കുളങ്ങരയിലാണ് സംഭവം. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ 5.40നാണ് അപകടം ഉണ്ടായത്. തിരുപ്പൂര്‍ സ്വദേശികളാണ്...
മഥുര: ഭാര്യയുടെ ശസ്ത്രക്രിയക്ക് പണം നല്കാന് വിസമ്മതിച്ചതിന് മുതലാളിയെ കൊലപ്പെടുത്തി തൊഴിലാളി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. മഥുരയില്‍ സോഡ ഫാക്ടറി നടത്തുന്ന ദിനേഷ് ഗുപ്തയാണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് ഭക്ഷണം കഴിച്ച് വീട്ടില്‍ നിന്ന് പോയ ദിനേഷ്...
കോടഞ്ചേരി: പതങ്കയത്ത് ഒഴുക്കില്‍ പെട്ട് കാണാതായ കൊണ്ടോട്ടി സ്വദേശി ആശിഖിന്റെ മൃതദേഹം കണ്ടെത്തി. പതങ്കയം ജലവൈദ്യുത പദ്ധതിയോട് ചേര്‍ന്നുള്ള പാറക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൈ മാത്രമാണ് പുറത്തേക്ക് കാണാനുള്ളത്. മൃതദേഹം പുറകത്തെടുക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ബുധനാഴ്ച...
കാസര്‍ഗോഡ്: റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചയാള്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. ദേര്‍ഞ്ചാല്‍ സ്വദേശി നവാഫ് ആണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് റോഡില്‍ വീണു. റോഡിലൂടെ ഈ സമയത്ത്...
കല്പറ്റ: വയനാട്ടില്‍ സ്വകാര്യ ലക്ഷ്വറി ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എവണ്‍ ട്രാവല്‍സാണ് അപകടത്തില്‍ പെട്ടത്. കല്‍പ്പറ്റക്കടുത്ത് മടക്കി മലയിലായിരുന്നു അപകടം. പരിക്കേറ്റവരെ കല്പറ്റ ജനറല്‍ ആസ്പത്രിയിലും മറ്റൊരു...
അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ സ്പീക്കറും തെലുങ്ക്ദേശം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ കൊടേല ശിവപ്രസാദ് റാവു അന്തരിച്ചു. വീട്ടിനുള്ളില്‍ ആത്മഹത്യാശ്രമം നടത്തിയ ശിവപ്രസാദ് റാവുവിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നും...
മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ചിറയില്‍ ചുങ്കത്ത് ഇമ്പിച്ചിക്കോയ തങ്ങളെയാണ് (35) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹിറ സ്ട്രീറ്റില്‍ മസ്ജിദ് ഇബ്നു ഖയ്യും പള്ളിക്ക് സമീപം രക്തം വാര്‍ന്ന...