കൊച്ചി: നാവിക സേന ഗ്ലൈഡര്‍ വീണ് പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരും മരിച്ചു. നാവിക സേന ഔദ്യോഗികമായി ഉദ്യോഗസ്ഥരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സുനില്‍ കുമാര്‍ (29) , രാജീവ് ത്സാ (39) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ്...
ഡോക്ടറുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം നടക്കും. ഡോ അനൂപിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്ന് പൊലീസ് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് കിളികൊല്ലൂര്‍ പൊലീസിന് കമ്മീഷ്ണര്‍ നിര്‍ദ്ദേശം നല്കി.
മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിലെത്തി മുതിര്‍ന്ന നേതാക്കളുടെ മുമ്പില്‍ ഇയാള്‍ കഴിഞ്ഞ ദിവസമെത്തി വെളിപ്പെടുത്തല്‍ നടത്തുകയായിരുന്നു. സിഐടിയു നേതാവുമായി തെറ്റിയതോടെയാണ് യുവാവ് ക്വട്ടേഷനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഒരുവര്‍ഷംമുമ്പ് ഇയാളെ പഴയ മൂന്നാറില്‍നടന്ന തട്ടിപ്പുകേസില്‍ മൂന്നാര്‍...
കഴിഞ്ഞ 23ന് അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കാലിന്റെ വളവ് മാറ്റാന്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ 7 വയസ്സുകാരി ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ച സംഭവമുണ്ടായിരുന്നു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കള്‍ പൊലീസിനു പരാതി...
ശുചിമുറിയുടെ ചുമരില്‍ രക്തം കൊണ്ട് 'സോറി' എന്നെഴുതിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കിളികൊല്ലൂര്‍ പൊലീസ് കേസെടുത്തു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് നടക്കും.
ഇടുക്കി: കല്ലാര്‍ ഡാമില്‍ മീന്‍ പിടിക്കാനെത്തിയ യുവാവിനെ കാണാതായി. നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശിയെയാണ് കാണാതായത്. മീന്‍ പിടിക്കാനെത്തിയ രണ്ടു പേര് വെള്ളത്തില്‍ കാല് വഴുതി വീഴുകയായിരുന്നു. ഒരാള്‍ രക്ഷപെട്ടു. ഫയര്‍ഫോഴ്സ് എത്തി തെരച്ചില്‍ ആരംഭിച്ചു.
അപസ്മാരത്തെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍ ശക്തന്‍സ്റ്റാന്റില്‍ നിന്ന് കഴിഞ്ഞദിവസമാണ് കഞ്ചാവുമായി ഇയാള്‍ പിടിയിലാവുന്നത്.
അതേസമയം, വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി യുവതിയുടെ ഭര്‍ത്താവ് രംഗത്തെത്തി. സുപ്രഭാതം പത്രത്തിന്റെ ലേഖകന്‍ കൂടിയായ ഷരീഫ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും വികാരാധീതനായി. കഴിഞ്ഞ 14 മണിക്കൂറിനുള്ളില്‍ അവര്‍ കടന്നുപോയ വേദനകളെ കുറിച്ച് പലരുടേയും ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചു....
കയര്‍ മുറിച്ചു താഴെയിറക്കുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നതായി വീട്ടുകാര്‍ പൊലീസിന് മൊഴി നല്കി. അമ്മയും സഹോദരനും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
വളരെ ഉള്‍പ്രദേശമായത് കൊണ്ട് രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാണെന്നാണ് വിവരം. ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പുതന്നെ ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം.