എറണാകുളം: കേരള തീരം വിട്ട ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ശക്തി പ്രാപിക്കുന്നു. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തില്‍ നിന്നും രൂപം കൊണ്ട ചുഴലിക്കാറ്റ് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നാശം വിതച്ച് ലക്ഷദ്വീപ് ഭാഗത്തേക്ക്...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് ശക്തി പ്രാപിച്ച സാഹചര്യത്തില്‍ തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയുമായുള്ള 12 തീവണ്ടികള്‍ റദ്ദാക്കി. ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസ്(16791) പാലക്കാട്-പുനലൂര്‍ പാലരുവി എക്സ്പ്രസ്(16792) നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍(56310)...
മലയോര മേഖലയില്‍ രാത്രികാല ഗതാഗതത്തിന് നിയന്ത്രണം തെന്മല പരപ്പാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തി കൊല്ലം: ജില്ലയില്‍ പരക്കെ മഴ. കിഴക്കന്‍ മേഖലയില്‍ മഴക്കെടുതിയില്‍ ഒരു മരണം. കനത്ത മഴയില്‍ മരം കടപുഴകി ഓട്ടോറിക്ഷയില്‍...
തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന് കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. വീഡിയോ കോണ്‍ഫറന്‍സിംഗ്...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും ഓഖി ചുഴലിക്കാറ്റ് കനത്ത നാശ നഷ്ടമുണ്ടാക്കുന്നു. വ്യത്യസ്തസംഭവങ്ങളിലായി എഴ് പേരോളം മരിച്ചതായി റിപോര്‍ട്ട്. കന്യാകുമാരിക്കു സമീപം ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റില്‍ കേരളത്തിലേക്ക് അടുക്കുന്തോറും അപകടങ്ങളും...
പൂന്തുറ: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള ജാഗ്രതാ നിര്‍ദേശത്തിനിടെ, തിരുവന്തപുരം ജില്ലയിലെ പൂന്തുറ, വിഴിഞ്ഞം, അടിമലത്തുറ എന്നീ സ്ഥലങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോയവര്‍ നിശ്ചിത സമയം കഴിഞ്ഞും കരയില്‍ തിരിച്ചെത്താത്തത് ആശങ്കയുണ്ടാക്കുന്നു. ഇന്നലെ രാത്രി പൂന്തുറയില്‍...