cricket game – Chandrika Daily https://www.chandrikadaily.com Thu, 08 Jun 2023 07:06:44 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg cricket game – Chandrika Daily https://www.chandrikadaily.com 32 32 ക്രിക്കറ്റ് കളിക്കിടെ വാക്കുതര്‍ക്കം; 13 കാരന്‍ പന്ത്രണ്ടുകാരനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി https://www.chandrikadaily.com/argument-during-cricket-game-a-13-year-old-killed-a-12-year-old-by-hitting-him-on-the-head-with-a-bat.html https://www.chandrikadaily.com/argument-during-cricket-game-a-13-year-old-killed-a-12-year-old-by-hitting-him-on-the-head-with-a-bat.html#respond Thu, 08 Jun 2023 07:06:44 +0000 https://www.chandrikadaily.com/?p=258180 ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തിനൊടുവിൽ 13 കാരൻ 12 കാരനെ കൊലപ്പെടുത്തി. ബാറ്റുകൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം.

ജൂൺ മൂന്നിന് ബാഗദ്കിഡ്കി പ്രദേശത്തെ ഒരു ഗ്രൗണ്ടിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു. കളിക്കിടെ 13 കാരനും 12 കാരനും തമ്മിൽ തർക്കമായി. വാക്കേറ്റം രൂക്ഷമായതോടെ കൈയ്യാങ്കളിയായി. ഇതിനിടെ 12 കാരൻ്റെ തലയിൽ പ്രതി ബാറ്റുകൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ് നിലത്തുവീണ കുട്ടിയെ ഉടൻ ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ജൂൺ അഞ്ചിന് മരിക്കുകയായിരുന്നു.

എന്നാൽ ഇരയുടെ കുടുംബം പൊലീസിൽ പരാതി നൽകാതെ മൃതദേഹം സംസ്‌കരിച്ചിരുന്നു. പിന്നീട് കുട്ടിയുടെ അമ്മ പരാതിയുമായി എത്തിയതോടെ മൃതദേഹം പുറത്തെടുത്തതായി സിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. സെക്ഷൻ 302 (കൊലപാതകം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുട്ടിയെ പിടികൂടാനുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

]]>
https://www.chandrikadaily.com/argument-during-cricket-game-a-13-year-old-killed-a-12-year-old-by-hitting-him-on-the-head-with-a-bat.html/feed 0