സംഘര്‍ഷത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലത്തീഫിന്റെ വീടിന് നേരെ കല്ലെറിയുകയും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ക്കുകയും ചെയ്തു.
പാനൂര് കൊലപാതകത്തില് പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ സിപിഎം അക്രമം നടത്തിയിരുന്നു. ഇതില് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുലര്‍ച്ചെ ഓഫീസിന് തീയിട്ടത്. പ്രദേശത്ത് വന് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
]]>സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കള്ളവോട്ട് ചെയ്യാന് ശ്രമിച്ചത് ചോദ്യം ചെയ്തതിനാണ് മന്‍സൂറിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മുതല് പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി. 149-150 എന്നീ രണ്ടുബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്നം.
രാത്രിയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുളള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരുമണിയോടെ മന്‍സൂറിന്റെ മരണം സ്ഥിരീകരിച്ചു.
]]>ഇന്നലെ രാത്രിയാണ് സംഭവം. യുഡിഎഫ് സ്ഥാനാര്‍ത്ഥയുടെ പ്രചാരണ ബോര്‍ഡ് സ്ഥാപിക്കുന്നത് സിപിഎം പ്രവര്‍ത്തകര്‍ തടയുകയും, മര്‍ദിക്കുകയുമായിരുന്നു. ഈ പ്രദേശത്ത് യുഡിഎഫ് പ്രചാരണ ബോര്‍ഡ് സ്ഥാപിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില് പ്രവേശിപ്പിച്ചു.
]]>
ലീഗ് നേതാക്കളുടെ പേരെടുത്ത് പറഞ്ഞായിരുന്നു മുദ്രാവാക്യം. ‘കൊല്ലേണ്ടവരെ കൊല്ലും ഞങ്ങള്. തല്ലേണ്ടവരെ തല്ലും ഞങ്ങള്. കൊടുത്തിട്ടുണ്ടീ പ്രസ്ഥാനം. കൊന്നിട്ടുണ്ടീ പ്രസ്ഥാനം. കയ്യും കൊത്തി, കാലും കൊത്തി, പച്ചക്കൊടിയില് പൊതിഞ്ഞുകെട്ടി, ചോരച്ചെങ്കൊടി നാട്ടും ഞങ്ങള്. മുസ്ലിം ലീഗിന് ചെറ്റകളേ ഞങ്ങള്‍ക്കാരെ കൊല്ലണമെങ്കില്‍ പാണക്കാട്ടില് പോകേണ്ട, ട്രെയ്നിങ്ങൊന്നും കിട്ടേണ്ട. ഓര്‍ത്തുകളിച്ചോ തെമ്മാടികളേ…’, മുദ്രാവാക്യം ഇങ്ങനെ.
തദ്ദേശ തെരഞ്ഞെടുപ്പിനിടെ യുഡിഎഫിന്റെ ബൂത്ത് ഏജന്റുമാരെ കയ്യേറ്റം ചെയ്തെന്ന കേസില് സിപിഎം നേതാക്കളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇവര് ജാമ്യം ലഭിച്ച് പുറത്തുവന്നപ്പോള്‍ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനിടെയായിരുന്നു മുദ്രാവാക്യം. പ്രാദേശിക നേതാവ് ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സിപിഎം ലോക്കല് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളടക്കം സ്വീകരണത്തില് പങ്കെടുത്തിരുന്നു.
ഇതിനെയാണ് സിപിഎം സൈബര് പട സോഷ്യല് മീഡിയയില് ന്യായീകരിക്കുന്നത്. കൊലവിളി മുദ്രാവാക്യം സിപിഎം നയമാണെന്ന് വ്യക്തമാക്കുന്നതാണ് ന്യായീകരണ പോസ്റ്റുകള്. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ടെന്ന് ആര്‍ജ്ജവത്തോടെ വിളിച്ചുപറയുന്ന ചങ്കൂറ്റത്തിന്റെ പേരാണ് സിപിഎം എന്നാണ് ഒരു പ്രവര്‍ത്തകന്റെ കമന്റ്.
]]>വടകര ചോമ്പാല പൊലീസ് സ്റ്റേഷന് പരിസരത്ത് വലിയ ആള്‍ക്കൂട്ടത്തോടെ നടത്താന്‍ ശ്രമിച്ച പുതുവത്സര പരിപാടി പൊലീസ് എത്തി തടഞ്ഞതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള് ആരംഭിച്ചത്. പരിപാടി നടത്താന് അനുവദിക്കില്ലെന്ന് അറിയിച്ച പൊലീസിനെ വെല്ലുവിളിച്ച ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുക്കാന് പൊലീസ് ശ്രമിച്ചെങ്കിലും ഒരു വിഭാഗം പാര്‍ട്ടിക്കാര്‍ ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി. പിറ്റേദിവസം സിപിഎം അനുഭാവിയും നേരത്തെ പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്ന ഹേമന്ദിനെ വീട്ടിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് ഭീഷണി പ്രസംഗമുണ്ടായത്.
ഇതേ യോഗത്തില് സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം ടി.പി ബീനിഷും പൊലിസിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരെ അകാരണമായി മര്‍ദിക്കുന്ന പൊലീസുകാരുടെ ഗതിയറിയാന് ചരിത്രം പരിശോധിച്ചാല് മതിയെന്നാണ് ബിനീഷിന്റെ പ്രസംഗം. അതേസമയം ഔദ്യോഗിക കൃത്യ നിര്‍ഹണം തടസപ്പെടുത്തിയതിന് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തതായി ചോമ്പാല പൊലീസ് അറിയിച്ചു. എന്നാല് ഭീഷണി പ്രസംഗത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ല.
]]>
പുതുവത്സര ദിനത്തിലാണ് സുബ്രണ്യത്തെ ഇടതുമുന്നണി പ്രവര്‍ത്തകരായ നാല്‍വര്‍ സംഘം വീടുകയറി ആക്രമിച്ചത്. സുബ്രമണ്യത്തിന്റെ ഭാര്യക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില് മാട്ടുപ്പെട്ടി ടോപ്പില് മത്സരിക്കാന്‍ പാര്‍ട്ടി അനുവദിച്ചില്ല. ഇതോടെ ഇയാളും ബന്ധുവായ തങ്കമണിയും കോണ്‍ഗ്രസിലേക്ക് ചേക്കേറുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് ഇടതമുന്നണിപ്രവര്‍ത്തകരുമായി തര്‍ക്കത്തിലേര്‍പ്പെട്ട സുബ്രമണ്യത്തെ വെള്ളിയാഴ്ച വൈകുന്നേരം മദ്യപിച്ചെത്തിയ മുരുകന്, കണ്ണന്, കുമാര്, നടരാജന് എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ മൂന്നാര് ജനറല് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി രാജഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ബോധം തിരികെ ലഭിച്ചിട്ടില്ല. മൂന്നാര് സിഐ സാംജോസിന്റെ നേത്യത്വത്തില് കേസെടുത്ത് അന്വേഷണം നടക്കുകയാണ്. പ്രതികളെല്ലാം തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.
]]>
തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വന് അക്രമമാണ് സിപിഎം ക്രിമിനലുകള് പേരാമ്പ്രയില് അഴിച്ചുവിടുന്നത്. തെരഞ്ഞെടുപ്പ് ദിവസം രാത്രി ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ നിരവധി യുഡിഎഫി പ്രവര്‍ത്തകരെ മര്‍ദിച്ചിരുന്നു.
വിഷയത്തില്‍ സിപിഎം അനുകൂല സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ചവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ യുഡിഎഫ് നേതാക്കളെ പൊലീസ് സ്റ്റേഷന് ആക്രമിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണ് പൊലീസ് ചെയ്തത്.
]]>കണ്ണൂര് പയ്യന്നൂര് എരമം കുറ്റൂരില് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കൈയ്യേറ്റം ചെയ്തു. എരമം കുറ്റൂര് പഞ്ചായത്ത് നാലാം വാര്‍ഡിലെ ബ്ലോക്ക് സ്ഥാനാര്‍ത്ഥി ശ്രീധരന്‍ ആലന്തട്ടയ്ക്കാണ് പരുക്കേറ്റത്. ശ്രീധരനെ കണ്ണൂര് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി സന്ദര്‍ശിച്ചു.
പരിയാരം പഞ്ചായത്തിലെ മാവിച്ചേരിയില് യുഡിഎഫ് ബൂത്ത് ഏജന്റിന് മര്‍ദനമേറ്റു. ഏഴ് വാര്‍ഡിലെ ബൂത്ത് ഏജന്റ് നിസാറാണ് ആക്രമിക്കപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതേ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിദ്ദിഖ് കെപിയുടെ വീടിന് നേരെ കഴിഞ്ഞ ദിവസം രാത്രി ബോംബേറ് നടന്നിരുന്നു. പയ്യന്നൂര് മുനിസിപ്പാലിറ്റി മൂന്നാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കച്ചേരി രമേശനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതിയുണ്ട്. മുഴപ്പിലങ്ങാട് എട്ടാം വാര്‍ഡില്‍ യുഡിഎഫ് ചീഫ് ഏജന്റിനും മര്‍ദനമേറ്റു.
]]>
തോല്‍വി ഭയന്ന് എതിര്‍ പാര്‍ട്ടിക്കാര്‍ തങ്ങളെ ഭയപ്പെടുത്താന് ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില് ചക്കരക്കല് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
തങ്ങള്‍ക്ക് സ്വാധീനമുള്ള ഇടങ്ങളില്‍ പാര്‍ട്ടിക്കെതിരെ മത്സരിക്കുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ആന്തൂര് നഗരസഭയിലടക്കം സിപിഎം എതിരില്ലാതെ ജയിച്ചത് ഇങ്ങനെയാണ്. സിപിഎമ്മിനെതിരെ മത്സരിച്ചാല് സ്വസ്ഥമായി ജീവിക്കാന് അനുവദിക്കില്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.
]]>
സിപിഎം ഓഫീസ് ആക്രമിച്ചു എന്നാരോപിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവത്തര്‍കന്റെ വീട് കയറി ആക്രമിച്ചത്. വീട്ടില് അതിക്രമിച്ച് കയറിയ സിപിഎം പ്രവര്‍ത്തകര്‍ തന്നെ മര്‍ദിച്ചതായി ഷീബ ആരോപിച്ചിരുന്നു.
ഇന്നലെയാണ് ഷീബയ്ക്ക് മര്‍ദനമേറ്റത്. ഇന്ന് രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇവരെ വിഴിഞ്ഞത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. രക്തസ്രവമുണ്ടായതിനെ തുടര്‍ന്ന് പിന്നീട് ഇവരെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില് പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക് കോണ്‍ഗ്രസ് വിഴിഞ്ഞത് പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.
]]>