മുന്നണിയിൽ വിഷയം ഉന്നയിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തതിൽ സിപിഐക്ക് അതൃപ്തിയുണ്ട്.
കേരള കോണ്‍ഗ്രസിന്റെ വലുപ്പം അമിതമായി കണ്ടെന്ന വിമര്‍ശനം ഉയര്‍ത്തി സിപിഐ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
പൂരം അലങ്കോലമായ രാത്രി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്.
എ.ഡി.ജി.പിയെ മാറ്റണമെന്നത് ബിനോയ് വിശ്വത്തിന്റെ നിലപാടാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണത്തെ അദ്ദേഹം തള്ളുകയും ചെയ്തു.
സിദ്ദീഖിന്റെ കാര്യത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. അതിജീവിതമാര്‍ക്ക് നീതി ലഭ്യമാക്കാന്‍ നിയമനടപടികള്‍ ശക്തമാക്കണം. അന്വേഷണസംഘം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.
സുപ്രീംകോടതി ഉത്തരവുകളടക്കം നിരത്തി പ്രതിഭാഗം വാദിച്ചുവെങ്കിലും കേസിന്റെ ഗൗരവം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
ആക്ഷേപഹാസ്യ പംക്തിയില്‍ 'അജിത് കുമാറും ഓടുന്ന കുതിരയും' എന്ന പേരിലുള്ള കുറിപ്പിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്
നിയമപ്രകാരമല്ലാത്ത ഒരു കാര്യങ്ങളും ശശി ചെയ്യില്ല തന്നെ വഴിവിട്ട് സഹായിക്കാന്‍ അജിത് കുമാറിനല്ല ആര്‍ക്കും കഴിയില്ല. ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി അനുകൂലിച്ചു.
ജനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന പൊലീസുകാര്‍ ജനഹിതത്തിനെതിരായി പ്രവര്‍ത്തിച്ചാല്‍ അവരെ മറ്റ് ചുമതലകളിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം അത് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കുമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
സി.പി.ഐ അടക്കമുള്ള ഘടകകക്ഷി മന്ത്രിമാരും കാബിനറ്റ് യോഗത്തില്‍ വിഷയം ഉന്നയിച്ചില്ല.