ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി സി.പി.എം. സംസ്ഥാനത്തെ 26 മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന നിലപാടിലാണ് സി.പി.ഐ. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകളിലാണ് സി.പി.എം മത്സരിച്ചത്....
ന്യൂഡല്‍ഹി: കെ.എം മാണിയെ ഇടതു മുന്നണിയില്‍ എടുക്കേണ്ടെന്ന സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം. കേരള കോണ്‍ഗ്രസുമായി സഹകരിക്കേണ്ടെന്ന കാനം രാജേന്ദ്രന്റെ തീരുമാനത്തോട് പൂര്‍ണമായും യോജിക്കുന്നതാണ് പാര്‍ട്ടി നിലപാടെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി...
മലപ്പുറം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. ഒരു വിഭാഗം ഉയര്‍ത്തിയ ശക്തമായ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ്് കാനം രണ്ടാമതും കസേര ഉറപ്പിച്ചത്. വിഭാഗീയതയുടെ മൂര്‍ത്ത ഭാവം കണ്ട മലപ്പുറം സമ്മേളനത്തില്‍ എതിരില്ലാതെ തന്നെയാണ്...
ആശയസംഘട്ടനങ്ങളുടെ കൂടാരമാണ് എക്കാലത്തും കമ്യൂണിസ്റ്റ് സംഘടനകള്‍. സായുധ പോരാളികളുള്‍പ്പെടെ ഡസന്‍ കണക്കിന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉണ്ടെങ്കിലും ഇന്ത്യയിലെ കമ്യൂണിസത്തിന്റെ യഥാര്‍ത്ഥ വക്താക്കള്‍ എന്നവകാശപ്പെടുന്നത് കമ്യൂണിസ്റ്റ്് മാര്‍ക്സിസ്റ്റ്് പാര്‍ട്ടിയാണ്. മാതൃ സംഘടനയായ സി.പി.എമ്മിന്റെ ഇരുപത്തി രണ്ടാം...
സിപിഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സമ്മേളനം. മണ്ടന്മാര്,മന്ത്രിസഭയിലെ ഏറ്റവും കഴിവുകെട്ടവരര് എന്നീ പ്രയോഗങ്ങളാണ് സിപിഐ മന്ത്രിമാര്‍ക്കെതിരെ സി.പി.എം പ്രയോഗിച്ചത്. ഒരു കഴിവുമില്ലാത്തവരെയാണു സിപിഐ മന്ത്രിമാരാക്കിയതെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. കണ്ണൂരിലെ കൊലപാതകങ്ങള്‍ക്കെതിരെ ഭൂരിപക്ഷം...
പി.കെ.എ ലത്തീഫ് കൊച്ചി 2014ന് ശേഷം എറണാകുളം ജില്ലയില്‍ സിപിഎം വിട്ട് സിപിഐയില്‍ചേര്‍ന്നത് 2856 പേര്. ഇന്നലെ സിപിഐ ജില്ലാ സെക്രട്ടറി പി.രാജു പുറത്തുവിട്ട കണക്കാണിത്. ഇനിയും കൂടുതല്‍ പേര് സിപിഎം വിടാനൊരുങ്ങുന്നു. സിപിഎം വിട്ട്...
കൊല്ലം: പിണറായി സ്വേച്ഛാധിപതിയെന്ന് സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഇതിന്റെ തെളിവായിരുന്നു മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ സംഭവമെന്നും സി.പി.ഐ പറയുന്നു. റവന്യൂമന്ത്രിയോട് പോലും ആലോചിക്കാതെ സബ്കളക്ടറെ മാറ്റിയത് ഇതിന് അടിവരയിടുന്ന സംഭവമാണെന്നും സി.പി.ഐ വിമര്‍ശിക്കുന്നു....
കോട്ടയം: കേരള കോണ്‍ഗ്രസ്-എം വെന്റിലേറ്ററില്‍ കിടക്കുന്ന പാര്‍ട്ടിയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.എം. മാണി രംഗത്ത്. സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. കാനത്തിനെപോലുള്ളവര്‍ സിപിഐയുടെ പാരമ്പര്യം കളഞ്ഞുകുളിക്കരുതെന്നും മാണി പാലായില്‍...
സിപഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എംഎം.മണി രംഗത്ത്. ഇടുക്കി ജില്ലാ ഘടകത്തിനെതിരെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പാര്‍ട്ടിയെ ശക്തിപ്പെടുത്താതെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് മലര്‍ന്നുകിടന്നു തുപ്പുകയാണെന്ന് മന്ത്രി ആരോപിച്ചു. തിരുത്താന്‍ തയാറായില്ലെങ്കില്‍...
കോട്ടയം: കെ.എം മാണി വിഷയത്തിലും എം.എം മണി വിഷയത്തിലും സി.പി.എമ്മിനെതിരെ രൂക്ഷ പ്രതികരണവുമായി സി.പി.ഐ. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫുമായി അടുക്കുമെന്ന പ്രചരണത്തിനിടെയാണ് സി.പി.എമ്മിനെ കടന്നാക്രമിച്ച് സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ ശശിധരന് രംഗത്തെത്തിയത്. കോടിയേരി...