ആര്‍ക്കും വേണ്ടാതിരുന്ന ഒരു ജനത അവഗണനയുടെ കെട്ടുപൊട്ടിച്ച് വീണ്ടെടുപ്പിന്റെ ആഘോഷങ്ങളിലേക്ക് ചുവടുവെച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വന്മലയായ ഖാഇദെ അഅ്സമില്‍നിന്നുള്ള ഊര്‍ജപ്രവാഹം മലബാറിന്റെ സിരകളെ ത്രസിപ്പിച്ചു.
സി.പി സൈതലവി മലപ്പുറം വണ്ടൂരില്‍ ഓടുമേഞ്ഞ കൊച്ചുവീടിന്റെ ചുവരില്‍ നാല്പത് വര്‍ഷമായി ഫോട്ടോ ഫ്രെയിം ചെയ്തെന്നപോലെ തൂങ്ങിക്കിടപ്പുണ്ട് നിറംമങ്ങിയ ചില്ലിനുള്ളില്‍ പഴയൊരു പത്രപംക്തി. ജന്മംകൊണ്ട് ആ വീട്ടിലെ ഒരംഗത്തിന്റെയും ജീവിതകഥയോ ബഹുമതി വാര്‍ത്തയോ അല്ലത്. പക്ഷേ...
സി.പി. സൈതലവി ഓര്മ തെളിയുമ്പോള്‍ കാണുന്നത് വെള്ളിയാഴ്ച ജുമുഅഃ നമസ്കാരം കഴിഞ്ഞ് ആളുകള്‍ ആസ്പത്രിയിലേക്കു വരുന്നതാണ്. ഉറക്കം നീണ്ടുപോയി ജുമുഅഃ നഷ്ടപ്പെട്ടല്ലോ എന്നു വെപ്രാളപ്പെടുമ്പോള്‍ ആരോ പറഞ്ഞു: മൂന്നാഴ്ചയായി ഒറ്റ ഉറക്കത്തിലായിരുന്നെന്ന്. ശരിയാണ്. ഒരു വെള്ളിയാഴ്ച...
സി.പി സൈതലവി പട്ടണപ്പകിട്ടിന്റെ മറുപുറം കാണാന്‍ മഹാരാഷ്ട്രയുടെ പ്രാന്തങ്ങളിലൂടെ നടന്നതാണ്. വഴി മറന്ന്, കാശ് തീര്‍ന്ന് അതൊരലച്ചിലായി. ദാഹം കലശലായപ്പോഴാണ് വഴിയരികിലെ വീടുകളിലൊന്നിലേക്കു കയറിച്ചെന്നത്. വാതില്‍ തുറന്ന വീട്ടമ്മയോട് ഇത്തിരി ദാഹജലം എന്നാംഗ്യം കാട്ടി. തിരികെ...
സി.പി സൈതലവിവെടിയുണ്ടകള് തുരുതുരാ ജനക്കൂട്ടത്തിനു നേര്‍ക്കുവരുന്നു. ആളുകള്‍ തലങ്ങും വിലങ്ങും വീഴുന്നു. ചീറ്റിത്തെറിക്കുന്ന ചോര. നെഞ്ചിനും തലക്കുമെല്ലാം വെടിയേല്‍ക്കുന്നുണ്ട്. അതിനിടയിലതാ വെടിയുതിര്‍ത്തുകൊണ്ടിരിക്കുന്ന പൊലീസിനു നേര്‍ക്കു നാലകത്ത് സൂപ്പി ധൃതിയില്‍ നടന്നു ചെല്ലുന്നു. ഒരു കയ്യില്‍ എം.എല്‍.എ...
സി.പി സൈതലവി നിലവിലുള്ള ഘടനയെ മുച്ചൂടും തകര്‍ക്കാനായി അതിസൂക്ഷ്മതയോടെ കയറിപ്പറ്റുന്ന മാരക വിഷാണു ആണ് ‘വൈറസ്’ എങ്കില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിനു ചാര്‍ത്തിയ ‘വിശേഷണം’ പൂര്‍വകാല പ്രാബല്യത്തോടെ തിരിച്ചെടുത്ത് സ്വന്തം...
സി.പി സൈതലവി കോഴിക്കോട് നഗരത്തില്‍ നിന്ന് അത്രയകലെയല്ലാത്ത കരിങ്കല്ലായ്കുന്നിലെ ഇരുപത്തെട്ട് ഏക്കര്‍ ഭൂമി, ഫാറൂഖ് കോളജിന്റെ അടിത്തറയായ റൗസത്തുല്‍ ഉലൂം അസോസിയേഷന് വഖഫ് ആയി രജിസ്റ്റര്‍ ചെയ്തു കൊടുക്കുമ്പോള്‍, ഫറോക്കിലെ പുളിയാളി അബ്ദുല്ലക്കുട്ടി ഹാജി നിയ്യത്ത്...
സി.പി സൈതലവി ഗ്രഹണസമയത്ത് ഞാഞ്ഞൂലും തലപൊക്കുമെന്നാണ് അക്കാര്യത്തില്‍ വിവരമുള്ളവരുടെ അഭിപ്രായം. ജന്മനാ പത്തിയും കൊത്തുമുള്ള മൂര്‍ഖന്റെ കാര്യം പിന്നെ പറയണോ. ഇത്രകാലവും മടിച്ചും മാളത്തിലൊളിച്ചും നിന്ന സകല പ്രതിഭാസങ്ങളും രക്ഷായാത്ര നടത്തിയും ശിക്ഷാവിധി കല്പ്പിച്ചും...
സി.പി സൈതലവി കോയമ്പത്തൂരിലെ ആസ്പത്രിയിലേക്ക് ഉമ്മയെ കാണാന്‍ പോവുന്നെന്നു പറഞ്ഞാണ് വിളിച്ചുണര്‍ത്തിയത്. കുളിപ്പിച്ചു ഉടുപ്പ് മാറ്റിത്തന്നത് അമ്മായിയാണ്. ബാപ്പ അവിടെയായിരുന്നു; ആസ്പത്രിയില്‍ ഉമ്മയുടെയടുത്ത്. മലപ്പുറത്ത് നിന്നും കോയമ്പത്തൂര്‍ ബസ് പുറപ്പെട്ടത് അതിരാവിലെ. ഇക്കാക്കമാരുണ്ട്. പിന്നെയും ആരൊക്കെയോ?...