ജമ്മു കശ്മീര്‍: ഗോ രക്ഷക് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഒന്‍പത് വയസുള്ള പെണ്‍കുട്ടിയടക്കം അഞ്ചു പേര്‍ക്ക് പരിക്ക്. ജമ്മു കശ്മീരില്‍ തല്‍വാര മേഖലയില്‍ ഒരു നാടോടി കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കന്നുകാലികളുമായി സഞ്ചരിക്കുമ്പോള്‍ ഒരു സംഘം ഗോ...
ലഖ്നൗ: ആട്ടിറച്ചിക്കടകള്‍ക്കും ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് ലഖ്നൗ മുന്‍സിപ്പല്‍ കോര്പറേഷന്. ഏപ്രില്‍ 15ഓടെ ലൈസന്‍സ് അവസാനിക്കുന്ന ഇറച്ചിക്കടകള്‍ക്ക് അനുമതി നീട്ടിനല്‍കേണ്ടതില്ലെന്നാണ് കോര്പറേഷന് തീരുമാനം. മാട്ടിറച്ചിക്കടകള്‍ക്ക് പൂട്ടിട്ടതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ മാട്ടിറച്ചിക്കടകള്‍ക്കും കൂച്ചിവിലങ്ങിടുന്നത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ഭരണത്തിലേറിയതിന് ശേഷമാണ്...
ന്യൂഡല്‍ഹി: ഗോവധ നിരോധനം രാഷ്ട്രമൊട്ടാകെ നടപ്പാക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പശുക്കടത്ത് നടത്തിയെന്ന പേരില്‍ രാജസ്ഥാനില്‍ ഒരാളെ തല്ലിക്കൊന്നത് വിവാദമായതിന് പിന്നാലെയാണ് ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന പുറത്തുവരുന്നത്. മഹാവീര്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍...
ന്യൂഡല്‍ഹി: ഗോവധ നിരോധന നിലപാടില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി ഓള് ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്്ലിമീന് നേതാവ് അസദുദിന്‍ ഉവൈസി. യുപിയില്‍ ബിജെപിക്ക് പശു മമ്മിയാണെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അത് യമ്മിയാണ് (രുചിയുള്ള) പശുവിറച്ചി ബിജെപിയെ സംബന്ധിച്ച്...
ന്യൂഡല്‍ഹി: പശുവിനെ അറുത്താല്‍ തൂക്കിക്കൊല്ലുമെന്ന കടുത്ത നിലപാടുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്. അറവുശാലകള്‍ക്കെതിരെ എന്ത് നിയമ നടപടിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന ഒരു സംഘം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഇങ്ങനെ പ്രസ്താവിച്ചത്....
ലക്നൗ: യു.പി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം യോഗി ആദിത്യനാഥ് ലോകസഭയില്‍ നടത്തിയ പ്രസംഗം സത്യമാവുകയാണ്. ‘നിങ്ങള്‍ നോക്കിക്കോളൂ, പലതും ഇവിടെ ഇല്ലാതാവാന്‍ പോവുകയാണെന്ന’ യോഗിയുടെ വാക്കാണ് അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് പ്രകടമാവുകുന്നത്. ഭക്ഷണ പ്രിയരുടെ സ്വര്‍ഗമായ ലക്നൗവിന്,...
മീററ്റ്: ഉത്തര്‍ പ്രദേശില്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ വീണ്ടും കൊലപാതകം. ബിജ്നോര്‍ ജില്ലയിലെ കല്‍കവാലി ദാഗ്രോളിയില്‍ പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നാലു പേരടങ്ങുന്ന സംഘം ഗ്രാമത്തില്‍ പശുക്കളെ...
അഹമ്മദാബാദ്: ഗോവധവും കന്നുകാലികളെ കടത്തുന്നതിനും ജീവപര്യന്തം തടവ് ശിക്ഷ നല്കുന്ന രൂപത്തില്‍ കടുത്ത നിയമം കൊണ്ടുവരാന്‍ ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനം. കന്നുകാലികളെ സംരക്ഷിക്കുന്നതിനെന്ന പേരിലാണ് ഏറ്റവും കഠിനമായ ശിക്ഷ ഗോവധത്തിനും കാലിക്കടത്തിനും ഏര്‍പ്പടുത്തുന്നത്. നിയമസഭയില്‍ ഇതു...
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പാക്കാനാവില്ലെന്ന് സുപ്രീംകോടതി. ഗോവധ നിരോധനം എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാനാവശ്യപ്പെട്ട് നല്കിയ പൊതു താല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. സംസ്ഥാനങ്ങള്‍ക്ക് ഗോവധം നിരോധിക്കാനും നിരോധിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. ഒരു...
ന്യൂഡല്‍ഹി: രാജ്യത്ത് പശുക്കള്‍ക്കും ആധാര്‍കാര്‍ഡിന് സമാനമായുള്ള തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. രാജ്യത്തുള്ള 88മില്യണ്‍ വരുന്ന പശുക്കള്‍ക്കും പോത്തുകള്‍ക്കും 12അക്ക നമ്പര്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാറിന്റെ പദ്ധതി. ഈ നമ്പര്‍ ഉപയോഗിച്ച് രാജ്യത്തെ പശുക്കളുടേയും പോത്തുകളുടേയും വിവരങ്ങള്‍ ഓണ്‍ലൈന്‍...