കൊവാക്‌സിന് സ്വീകരിച്ച 926 പേരിലാണ് ഗവേഷകര് പഠനം. ഇതില്,635 കൗമാരക്കാരും 291 മുതിര്‍ന്നവരും ഉള്‍പ്പെട്ടിരുന്നു.50 ശതമാനത്തിനടുത്തോളം പേര്‍ക്ക് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമുള്ള ഒരു വര്‍ഷത്തിനിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി.വാക്‌സിന് സ്വീകരിച്ചവരില് ഒരു ശതമാനം പേര്‍ക്കാണ് ഗുരുതാരമായ പാര്‍ശ്വഫലം കണ്ടെത്തിയത്.ശ്വാസകോശ രോഗങ്ങള്, ത്വക്ക് രോഗങ്ങള്, നാഡീസംബന്ധ അസുഖങ്ങല് തുടങ്ങിയ പ്രശ്‌നങ്ങളാണ് കൗമാരക്കാരിലുണ്ടായത്.പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയവരുടെ മുന്‍കാല അസുഖ വിവരങ്ങള്‍ ഉള്‍പ്പെടെ വിശകലനം ചെയ്യണം. കൊവാക്‌സിന് സുരക്ഷിതമാണെന്നത് സംബന്ധിച്ച് നിരവധി പഠനങ്ങള് ജേണലുകള് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് പ്രതികരിച്ചു
]]>കേസുകളിൽ വർധനവ്:
എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൊവിഡ് കേസുകളില്‍ വര്‍ധനവുള്ളതെന്നും ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ആവശ്യത്തിന് ഐസൊലേഷന്‍,ഐസിയു ബെഡുകള് ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശം നല്‍കി. മരണകണക്കില്‍ ആശങ്ക വേണ്ടെന്നും യോഗം വ്യക്തമാക്കി. റാന്‍ഡം പരിശോധന നടത്തേണ്ടെന്നും രോഗലക്ഷണങ്ങൾ ഉള്ളവരിൽ മാത്രം പരിശോധന നടത്തിയാല് മതിയെന്നും ഉന്നത തല യോഗം നിര്‍ദേശിച്ചു.
അതേസമയം, അതിവേഗം പടരുന്ന കൊവിഡിന്‍റെ ജെ എൻ വൺ വകഭേദം കേരളത്തിന് ആശങ്കയായി തുടരുകയാണ്. ഇന്നലെ 115 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകളുട എണ്ണം 1749 ആയി ഉയർന്നു.
കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തില് സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസം കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. കൊവിഡ് കേസുകൾ ഉയരുന്നതിൽ നിതാന്ത ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. പരിശോധന ഉറപ്പാക്കണം, രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കണം, ഉത്സവക്കാലം മുന്നിൽ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.
പുതുക്കിയ കൊവിഡ് മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജില്ലാ തലത്തിൽ രോഗ ലക്ഷണങ്ങൾ കൂടുന്നത് നിരീക്ഷിക്കണം, ആർടി പിസിആർ – ആന്റിജൻ പരിശോധനകൾ കൂടുതൽ നടത്തണം, രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ Indian SARS COV-2 Genomics Consortium (INSACOG) ലബോറട്ടറികളിൽ ജനിതക ശ്രേണീ പരിശോധന നടത്തണം, ആശുപത്രികളിലെ സാഹചര്യം വിലയിരുത്തണം, ബോധവൽക്കരണം ശക്തമാക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തിലെ 89.38 ശതമാനം കൊവിഡ് കേസുകളും നിലവില് കേരളത്തിലാണ്.
]]>എറണാകുളം, തിരുവനന്തപുരം ജില്ലകളില് പ്രത്യേക ജാഗ്രത വേണമെന്നതും യോഗം നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സമീപകാലങ്ങളില്‍ 37 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലക്കാണ് ആശുപത്രികളിലെത്തുന്നവര് മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയത്.
]]>അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില് ശക്തമായ കോവിഡ് അടുത്ത തരംഗമായി കേരളത്തിലേക്ക് എത്തിയേക്കാം എന്നാണ് യോഗത്തിലെ വിലയിരുത്തല്. നവംബര് മാസം രാജഗിരി ആശുപത്രിയില് നടത്തിയ 141 കോവിഡ് ടെസ്റ്റുകളില് പത്തെണ്ണം പോസിറ്റീവായി, അതായത് 7.1 %. കഴിഞ്ഞ മാസം ഇത് വെറും രണ്ടു ശതമാനവും ഓഗസ്റ്റില് ഒരു ശതമാനവും ആയിരുന്നു എന്ന് ഡോ. സണ്ണി പി. ഓരത്തേല് പറഞ്ഞു. തുടക്കത്തില് ക്രമേണ മാത്രം കൂടുകയും പിന്നീട് അതിവേഗം വ്യാപിക്കുകയും ചെയ്യുകയാണ് കോവിഡ് തരംഗങ്ങളുടെ രീതി. നിരന്തര ജനിതക വ്യതിയാനം മൂലം ആവര്‍ത്തിച്ചു വരാന്‍ ഇതിനു കഴിവുണ്ട്. ഇപ്പോള് BA.2.86 ഉപശാഖയായ JN.1 ആണ് വിദേശ രാജ്യങ്ങളില് അതിവേഗം വര്‍ദ്ധിക്കുന്നത്. ഇന്ത്യയില്‍ അടുത്തകാലത്ത് നിന്നുള്ള ജീനോമിക് സീക്വെന്‌സിങ് ലഭ്യമല്ല.
മുതിര്‍ന്നവരില്‍ കോവിഡ് ചിലപ്പോള് ഗുരുതരമായേക്കാം. ചെറുപ്പക്കാരില് പതിവു ചുമ, തൊണ്ടയില് അസ്വസ്ഥത, ഇതോടൊപ്പം എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം കടുത്ത ക്ഷീണം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതുവരെയുള്ള കേസുകള് കുറവായതിനാലാകാം മരണങ്ങള് ഇക്കുറി കേരളത്തില് നടന്നതായി അറിവില്ല. കോവിഡ് ടെസ്റ്റുകള് ഇന്ത്യയില് ചുരുക്കമായി മാത്രം ചെയ്തുവരുന്നതിനാല് മുമ്പുുള്ളതു പോലെയുള്ള കൃത്യമായ കണക്കുകള് ലഭ്യമല്ല.
ഫ്‌ളൂ അഥവാ ഇന്‍ഫ്‌ളുന്‍സ കേരളത്തില്‍ ധാരാളമുണ്ട്. കുട്ടികളിലും ഇത് വ്യാപകമാണ്. ചിലരില് കഠിനമായ ലക്ഷണങ്ങള് ഉണ്ടാകുന്നു. അപൂര്‍വമായി മരണങ്ങളും സംഭവിക്കാം. ചൈനയില്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഫ്‌ളൂ ആണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എല്ലാ വര്‍ഷവും വാക്‌സിന്‍ എടുക്കുന്നത് കാഠിന്യം കുറയ്ക്കാന് ഉപകാരപ്പെടും. കോവിഡിനെ അപേക്ഷിച്ച് ഇതിന് ഫലപ്രദമായ ആന്റിവൈറല് ചികിത്സ ലഭ്യമാണ്.പുകയൂര് ലൈവ്
ഡെങ്കിപ്പനി കേരളത്തില് ശക്തമായി തുടരുന്നു, ശ്രീലങ്കയില്‍ റെക്കോര്‍ഡ് ഡെങ്കിപ്പനിയാണ് ഈ സീസണില് ഉണ്ടായത്. കൊതുകുനിവാരണമാണ് പ്രധാന പ്രതിരോധം. ആശുപത്രികളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് കെട്ടിടനിര്‍മാണം നടക്കുന്ന ഇടങ്ങളില് സ്റ്റാഫിന് ഡെങ്കിപ്പനി കൂടുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. എല്ലാവരും ആഴ്ചയില് ഒരിക്കലെങ്കിലും കൊതുകു നിവാരണ പ്രവര്‍ത്തികളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം എന്ന് ഡി.എം.ഒ ഡോ.സക്കീന വ്യക്തമാക്കുന്നു.
കഠിനമായ പനിയും മറ്റും വന്നാല് സ്വയം ചികിത്സ ഒഴിവാക്കണം എന്നും അവര് പറഞ്ഞു, കാരണം പനിയുടെ കാരണം കണ്ടെത്തി അതനുസരിച്ചാണ് ചികിത്സിക്കേണ്ടത്. പനിയുണ്ടാക്കുന്ന മിക്ക അണുബാധകളുടെയും തുടക്കത്തിലെ ലക്ഷണങ്ങള് ഏകദേശം സമാനമാണ്. ഉദാഹരണത്തിന് എലിപ്പനിയും മറ്റും ആദ്യദിവസങ്ങളില് ചികിത്സിച്ചില്ലെങ്കില് ചിലപ്പോള് മരണം വരെ ഉണ്ടാകാനിടയുണ്ട്.
ക്ഷയരോഗം കൂടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ലക്ഷണങ്ങള്‍ ഉള്ളവരില് എക്‌സ് റേ പരിശോധന കണിശമായി ചെയ്യണം എന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു. കോവിഡ് വന്നതിനു ശേഷം പലര്‍ക്കും ഏറെക്കാലം ചുമ ഉള്ളതിനാല് കോവിഡ് മൂലമാണ് എന്ന് ചിന്തിക്കാനിടയുണ്ട്. മരുന്നുകള് ഫലിക്കാത്തയിനം ബാക്ടീരിയ നിലവിലുണ്ട് എന്നുള്ളതാണ് ടിബിയെ കടുപ്പമുള്ളതാക്കുന്നത്. അതിനാല് എത്രയും നേരത്തെ രോഗം കണ്ടെത്തുകയും വ്യാപനം തടയാന് നടപടികള് കൈക്കൊള്ളുകയും വേണം. എലിപ്പനി, മലേറിയ, ഭക്ഷ്യ വിഷബാധ, ടൈഫോയ്ഡ് എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
നിര്‍ദേശങ്ങള്‍
പനി, ചുമ എന്നിവയുള്ളവര് രോഗം മാറിയ ശേഷം മാത്രം മാത്രം ക്ലാസിലോ ഓഫീസിലോ ഒത്തുകൂടലിനോ പോകുക.
തിരക്കുള്ള, അടഞ്ഞ, വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളില് മാസ്‌ക് ധരിക്കുന്നത് പലവിധ അണുബാധകള് തടയും.
പുറത്തുപോയി വന്നു കഴിഞ്ഞാലും ഭക്ഷണത്തിന് മുമ്പുും, ഭക്ഷണം പാകം ചെയ്യാന് തുടങ്ങുമ്പോഴും കൈകള് വൃത്തിയായി സോപ്പുപയോഗിച്ചു കഴുകണം. ഫ്‌ളൂ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ അണുക്കള് ഒരാളില് നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത് ഇത് മൂലം തടയാന് സാധിക്കും.
ശുദ്ധജലം ഏറെ പ്രധാനം. വെള്ളത്തിന്റെ നിലവാരത്തില് സംശയം തോന്നിയാല് തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക. ഹോട്ടലില് നിന്ന് ഭക്ഷണം കഴിക്കുമ്പോള് കുടിക്കുന്ന ജലത്തിന്റെ കാര്യത്തില് പ്രത്യേക ശ്രദ്ധ വേണം.
പാര്‍സല്‍ ഡെലിവറി എടുത്താല് ഒട്ടും വൈകാതെ ഭക്ഷണം കഴിച്ചു തീര്‍ക്കണം.
തുടക്കത്തില്‍ അല്‍പം അണുബാധയുള്ള ഭക്ഷണമാണെങ്കില് വൈകിപ്പിച്ചാല് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതില്‍ അനവധി അണുക്കള് ഉണ്ടായിവരു. വിഷബാധയ്ക്കുള്ള സാധ്യത ഇക്കാര്യം കൊണ്ടുതന്നെ വര്‍ധിക്കാനിടയുണ്ട്.
ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങള് കണ്ടാല് വൈദ്യസഹായം തേടുക. ചികിത്സ വൈകിയാല് ഗുരുതര പ്രശ്‌നങ്ങള് ഉണ്ടാകാനിടയുണ്ട്.
മാർഗ്ഗനിർദ്ദേശങ്ങൾ വിശദമായി:
1. പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവര് തുടങ്ങി മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര് എന്നിവര് പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്.
2. 60 വയസിന് മുകളില് പ്രായമുള്ളവര്, പ്രമേഹം, രക്താതിമര്‍ദ്ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി മറ്റു അസുഖമുള്ളവര്‍ എന്നിവര്‍ക്ക് കോവിഡ് ഇന്‍ഫ്‌ളുവന്‍സാ രോഗലക്ഷണമുണ്ടെങ്കില്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ചികിത്സ ലഭ്യമാക്കുകയും വേണം.
3. ആശുപത്രിയില് എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.
4. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ആശുപത്രിയ്ക്കുള്ളില്‍ മാസ്‌ക് ധരിക്കേണ്ടതാണ്. ഇത് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഉറപ്പുവരുത്തേണ്ടതാണ്.
5. ഇന്‍ഫ്‌ളുവന്‍സ രോഗലക്ഷണങ്ങളുള്ള ഗര്‍ഭിണികളെ കണ്ടെത്തുവാന്‍ ആശാ പ്രവര്‍ത്തകര്‍, ഫീല്‍ഡ് ജീവനക്കാര്‍ മുഖേന പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതാണ്. ഗര്‍ഭിണികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില് കോവിഡ് പരിശോധന നടത്തേണ്ടതാണ്.
6. കോവിഡ് വാക്‌സിന് രണ്ട് ഡോസും മുന്‍കരുതല്‍ ഡോസും എടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി അവബോധം നടത്തണം.
7. പ്രമേഹം, രക്തസമ്മര്‍ദം മുതലായ ജീവിതശൈലി രോഗങ്ങളുള്ളവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും 60 വയസിന് മുകളില് പ്രായമുള്ളവരും, ഗര്‍ഭിണികളും, കുട്ടികളും, അമിത വണ്ണമുള്ളവരും കോവിഡ് രോഗം വരാതിരിക്കുന്നതിനുള്ള പ്രത്യേകമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇവര്‍ക്ക് കോവിഡ് രോഗലക്ഷണമുണ്ടെങ്കില് അടിയന്തര ചികിത്സ തേടേണ്ടതാണ്. വീട്ടിലുള്ള കിടപ്പ് രോഗികള്‍ക്കും സാന്ത്വന പരിചരണത്തിലുള്ള രോഗികള്‍ക്കും കോവിഡ് വരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
8. കോവിഡ് ബാധിച്ച് ചികിത്സ ആവശ്യമുള്ള ഒരു രോഗിക്കും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്. കിടത്തി ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികള്‍ക്കായി എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം ബെഡുകള് പ്രത്യേകമായി മാറ്റിവച്ച് ചികിത്സ ലഭ്യമാക്കേണ്ടതുമാണ്.
9. ഏതെങ്കിലും ആശുപത്രിയില് ചികിത്സയില്‍ കഴിയുന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല് അതേ ആശുപത്രിയില് തന്നെ കോവിഡ് രോഗികള്‍ക്കായി പ്രത്യേകമായി മാറ്റിവച്ചയിടത്ത് തുടര് ചികിത്സ ഉറപ്പാക്കേണ്ടതാണ്.
10. മേല്‍പ്പറഞ്ഞ പ്രകാരമുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികളില് ഒരുക്കുന്നുണ്ടെന്നും രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്.
]]>
7000 പരിശോധനയാണ് ഇപ്പോള് സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആവശ്യത്തിന് ഓക്‌സിജന് ഉത്പാദനം നടക്കുന്നു. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്‌സിജന് പ്ലാന്റുകള് സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകള്, മാസ്‌ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ ലഭ്യമാക്കാന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മോണിറ്ററിംഗ് സെല് പുനരാരംഭിച്ചതായും അറിയിച്ചു.
കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അതേ രീതിയില് നടപ്പാക്കാന് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
]]>പ്രതിരോധ ശേഷി പൂര്‍ണ്ണമായി നശിച്ചാല്‍ മാത്രമാണ് ഇത് പുതിയ തരംഗത്തിന് കാരണമാകൂ. ഒരാളില് നിന്ന് 5ല് കൂടുതല് ആളുകളിലേക്ക് രോഗം വ്യാപിച്ചല് മാത്രമാണ് തരംഗത്തിന് കാരണമാകൂ എന്നും വാക്‌സിന് കുത്തിവെപ്പ് തരംഗത്തിന്റെ ശക്തി കുറക്കുന്നതായും പഠനത്തില് പറയുന്നു.
]]>ഡല്‍ഹിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസിനെ സാന്നിധ്യം കണ്ടെത്തിയത്. ജില്ലയില് കൂടുതല് ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
]]>
ശരീരത്തിലെ മണത്തിലുടെ കോവിഡ് ബാധിതരെ ഈ ഉപകരണം തിരിച്ചറിയും. ഉപകരണത്തിന് സ്രവ പരിശോദന ഇല്ലാതെ തന്നെ കോവിഡ് രോഗികളെ തിരിച്ചറിയാന് കഴിയുമെന്ന് ഗവേഷകര് പറയുന്നു.
90 മുതല് 100 ശതമാനം വരെ കൃത്യതയോടെ 20 മിനിറ്റില് പരിശോദന ഫലം ലഭ്യമാകും. ഈ ഉപകരണത്തിന്റെ അന്തിമ ഘട്ട പരീക്ഷണത്തിലാണ് ശാസ്ത്രജ്ഞര്
]]>
വിഷയത്തില് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കോടതി നോട്ടിസ് അയച്ചു. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന് കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.
നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് ശേഷം ഡല്‍ഹില്‍ കടകളിലും, വാണിജ്യകേന്ദ്രങ്ങളിലും മറ്റും വലിയ തിരക്കാണ് ഉണ്ടാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ കടകള്‍ക്കും മാളുകള്‍ക്കും മറ്റും സര്‍ക്കാര്‍ പ്രവര്‍ത്തന അനുമതി നല്‍കിയത്
]]>