സംസ്ഥാനത്ത് ഇന്ന് 1164 രോഗികളുമായി കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ സ്ഥിരീകരണം. തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474,...
മോദി ഭരണകൂടത്തെ പ്രത്യക്ഷത്തില്‍ വിമര്‍ശിക്കുന്ന രീതിയില്‍ ട്രംപ് ആദ്യമായാണ് രംഗത്തെത്തുന്നത്. രണ്ടു തവണയാണ് പ്രസംഗത്തില്‍ ട്രംപ് ഇന്ത്യയെ പരാമര്‍ശിച്ചത്. കൊറോണ വൈറസിന്റെ കാര്യത്തില്‍ ട്രംപ് വീണ്ടും ചൈനയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്ത്യയ്ക്കു പുറമേ ചൈനയും റഷ്യയും...
സംസ്ഥാനത്ത് അതീവ ഗുരുതരമായ സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെപ്റ്റംബറിൽ രോഗികളുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവുണ്ടായി. സമ്പർക്കത്തിലൂടെയാണ് 96 ശതമാനം പേർക്കും രോഗം ബാധിക്കുന്നത്. ഈ നില തുടർന്നാൽ വലിയ അപകടത്തിലെത്തും....
തദ്ദേശ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് നടപ്പാക്കാനുള്ള ഓര്‍ഡിനന്‍സിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്കി. കിടപ്പ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും കോവിഡ് രോഗികള്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്പ്പെടുത്താനാവുന്നതാണ് ഓര്‍ഡിനന്‍സ്.
നാട്ടിലേക്ക് മടങ്ങിവരും വഴിയോ വീട്ടിലെത്തിയ ശേഷമോ മരിച്ച അതിഥി തൊഴിലാളുകളുടെ വിവരങ്ങളൊന്നും സൂക്ഷിക്കാത്ത ഒരുപ്രത്യേകതരം രാജ്യമാണ് ഇന്ത്യ എന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും വിമര്‍ശനം ഉന്നയിച്ചു.
''കൊറോണ ഇല്ലാതായി. ഇപ്പോള്‍ അതുണ്ടെന്ന് മമത വെറുതെ വരുത്തിതീര്‍ക്കുകയാണ്. അതുവഴിയാണ് അവര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പു റാലികള്‍ തടയുകയാണ് ഇവര്‍ ലക്ഷ്യംവെക്കുന്നത്'' ബംഗാള്‍ ബിജെപി അധ്യക്ഷ ദിലീപ് ഘോഷ് പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഏറ്റവും കൂടുതല്‍ പുതിയ മരണങ്ങള് രേഖപ്പെടുത്തുന്നതും ഇന്ത്യയിലാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി 1000ത്തിലധികം മരണങ്ങളാണ് ഇന്ത്യയില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ കേസുകളും മരണവുമുണ്ടായിരുന്ന യുഎസ്സിലും ബ്രസീലീലിലും ഇത് 500 ന് താഴെ...
യുവതി ജൂലൈ 24നാണ് ആദ്യം കൊവിഡ് മുക്തയായി ആശുപത്രി വിട്ടതെന്ന് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടര്‍ പ്രതിക് പാട്ടീല്‍ പറഞ്ഞു. രോഗബാധയ്ക്ക് ശേഷം ആളുകളില്‍ കോവിഡ് പ്രതിരോധ ശേഷി വര്‍ധിക്കാത്തതാവും വീണ്ടും പോസിറ്റീവാകാന്‍ കാരണമെന്നും ഡോക്ടര്‍ പറഞ്ഞു.
രോഗ ലക്ഷണമുള്ളവരെ മാത്രമായിരുന്നു ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നത്. ഇനിമുതല്‍ വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ പരിശോധന നടത്താന്‍ തയ്യാറാകണമെന്നാണ് പുതിയ നിര്‍ദ്ദേശം. ദേശീയ കോവിഡ് ടാസ്ക് ഫോഴ്സിന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.