'ഇന്ത്യയിലെ സര്‍ക്കാര്‍ ശരിയായല്ല പ്രവര്‍ത്തിക്കുന്നത്, അത് ജനങ്ങള്‍ക്ക് നന്നായി അറിയാം. കോവിഡ് 19 ഗൗരവത്തിലെടുക്കണമെന്നും ഫെബ്രുവരി മാസത്തില്‍ തന്നെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അല്ലെങ്കില്‍ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്കി. അതിന്റെ ക്രെഡിറ്റ്...
കൊവിഡ് സാഹചര്യത്തില്‍ തൊഴില്‍മേഖലയില്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നത് ലക്ഷമിട്ട് ദുബൈ ടൂറിസം ആന്റ് കൊമേഴ്സ് മാര്‍ക്കറ്റിങ് വകുപ്പാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
തീരദേശ മേഖലയായ പൊഴിയൂരിലാണ് കോവിഡ് നെഗറ്റീവെന്നു കാണിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്
യുവതി ജൂലൈ 24നാണ് ആദ്യം കൊവിഡ് മുക്തയായി ആശുപത്രി വിട്ടതെന്ന് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടര്‍ പ്രതിക് പാട്ടീല്‍ പറഞ്ഞു. രോഗബാധയ്ക്ക് ശേഷം ആളുകളില്‍ കോവിഡ് പ്രതിരോധ ശേഷി വര്‍ധിക്കാത്തതാവും വീണ്ടും പോസിറ്റീവാകാന്‍ കാരണമെന്നും ഡോക്ടര്‍ പറഞ്ഞു.
അടുത്ത 14 ദിവസം അതീവ ജാഗ്രതപുലര്‍ത്തി രോഗവ്യാപനം തടയാനുള്ള ശ്രമം എല്ലാവരും നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ 20 ദിവസത്തിനിടെ 28,586 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഒരുദിവസം മാത്രമാണ് ആയിരത്തില്‍ താഴെ രോഗികളുടെ എണ്ണം വന്നത്.
സുഖം പ്രാപിച്ച ശേഷം കുടുംബാംഗങ്ങള്‍ക്ക് ആശുപത്രി ജീവനക്കാര്‍ ഊഷ്മളമായ വിടവാങ്ങലാണ് നല്‍കിയത്. 'ഞങ്ങള്‍ക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു. മെഡിക്കല്‍ സ്റ്റാഫ് കാണിച്ച അര്‍പ്പണബോധത്താലാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. ഇത് വലിയ അത്ഭുതമാണ്, 65 കാരനായ മകന് പ്രതികരിച്ചു.
രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ 14,492 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടില്‍ രോഗബാധിതര്‍ 3,61,435 ആയി. ആന്ധ്രയില്‍ 3.25 ലക്ഷം പേര്‍ക്കും കര്‍ണാടകയില്‍ 2.56 ലക്ഷം പേര്‍ക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച 461 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 131 പേര് രോഗമുക്തരായതായും രണ്ടുപേര്‍ മരണത്തിന് കീഴടങ്ങിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
977 പേര്‍ക്കാണ് ഇന്നലെ മാത്രം കൊവിഡ് മൂലം ജീവന് നഷ്ടപ്പെട്ടത്. ഇതോടെ കോവിഡ് മരണസംഖ്യ 53,866 ആയി. നിലവില്‍ 1.91 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.