കോണ്‍ഗ്രസ് അധ്യക്ഷനായി 26ന് ചുമതലയേല്‍ക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മുന്നില്‍ വെല്ലുവിളികള്‍ ചെറുതല്ല. ആദ്യ കടമ്പ പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പാണ്.
മല്ലിഗാര്‍ജുന ഖാര്‍ഗെയുടെ വിജയത്തോടെ കോണ്‍ഗ്രസിന് പുതിയ ഉണര്‍വ് കൈവന്നിരിക്കുകയാണ്. ഇതോടെ പാര്‍ട്ടിക്കകത്തെ വിമതനീക്കത്തിനും തിരിച്ചടിയായി.
രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാറിന്റെ ഭിന്നിപ്പിക്കല്‍ നയങ്ങളില്‍നിന്നും ഭരണക്കാരുടെ സൗഹൃദ മുതലാളിത്ത സമ്പദ് വ്യവസ്ഥയില്‍നിന്നും വിലക്കയറ്റത്തില്‍നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ ഖാര്‍ഗെയുടെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ഊര്‍ജം പകരുമെന്ന് വിശ്വസിക്കാം. നെഹ്റുവിയന്‍ രാഷ്ട്രീയത്തിനൊപ്പം എന്നും അച്ചടക്കത്തോടെ നിലയുറപ്പിച്ചിരുന്ന പരാതിയില്ലാത്ത...
കോണ്‍ഗ്രസിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും സി.പി.എം പോലുള്ള പാര്‍ട്ടികളും പലപ്പോഴും കുറ്റപ്പെടുത്താറുള്ളത് അത് കുടുംബാധിപത്യത്തിനകത്ത് ഞെരുങ്ങിക്കഴിയുകയാണെന്നാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം പരസ്യമുദ്രാവാക്യമായി ഉന്നയിക്കാന്‍ ധൈര്യം കാട്ടിയ ബി.ജെ.പിയെ യഥാര്‍ഥത്തില്‍ ഉത്തരം മുട്ടിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ്.
മത്സരത്തിനിറങ്ങാനുള്ള ശശി തരൂരിന്റെ തീരുമാനം പാര്‍ട്ടിക്ക് നല്കിയ ഉന്മേശം ചെറുതല്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഇത്രയും ശ്രദ്ധേയമാക്കുന്നതിലും കുറ്റമറ്റതാക്കുന്നതിലും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വലിയ പങ്കുണ്ട്. 1072 വോട്ട്, ചുരുങ്ങിയ കാലയളവു കൊണ്ട് കോണ്‍ഗ്രസിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും തരൂരുണ്ടാക്കിയ...
രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് കോണ്‍ഗ്രസില്‍ തെരെഞ്ഞെടുപ്പിന് വഴിതെളിഞ്ഞത്.
കോണ്‍ഗ്രസ് ഇനി ഖാര്‍ഗെയുടെ കരങ്ങളിലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത് മുതല്‍ കേരളത്തിലെ സി.പി.എം വലിയ ബേജാറിലാണ്. ആരെയും നാണിപ്പിക്കുംവിധമുള്ള വിമര്‍ശനങ്ങളാണ് ജാഥക്കെതിരെ പാര്‍ട്ടി അഴിച്ചുവിടുന്നത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞ് രണ്ടുവര്‍ഷം മുമ്പ് 23 നേതാക്കളുടെ കൂട്ടായ്മ രൂപീകരിച്ചവരിലെ (ജി-23) നേതാവാണ് ആരോരുമറിയാതെ (അറിഞ്ഞവര്‍ പറയാതെ) ഒറ്റ രാത്രികൊണ്ട് എതിര്‍പാളയത്തില്‍ ചേക്കേറിയിരിക്കുന്നത്.
സാരമായി പരുക്കേറ്റ നൗഷാദിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.