കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് മാറ്റാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനുള്ള പുറപ്പാടായി വേണം കാണാന്‍.
സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും തമ്മിലുള്ള പോര് രൂക്ഷമായതോടെ ഇന്നത്തെ ദിവസം നിര്‍ണായകം.
മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടും. യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇടപെടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
.യൂത്ത് ലീഗ് അടക്കം യുവജനസംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.
കേന്ദ്ര നയത്തോടുള്ള വിയോജിപ്പ് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ എന്തുകൊണ്ട് യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ധൈര്യം കാണിച്ചില്ല എന്ന ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തെ ക്ഷണിക്കുമ്പോള്‍ ഉത്തരം നല്കാതിരിക്കാന് കഴിയില്ല എന്നാണ് മറുപടി. എങ്കില്‍ ഇതു...
ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന് തള്ളിയതയാണ് വിവരം.
ഇന്ന് പുലര്‍ച്ചയോടെയാണ് യൂറോപ്പ് സന്ദര്‍ശനത്തിന് മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ പുറപ്പെട്ടത്.
സമ്പദ്ഘടന വലിയ തകര്‍ച്ചയുടെ വക്കില്‍ എത്തിയിരിക്കുന്നു. എല്ലാം കോവിഡിന്റെ തലയില്‍ കെട്ടിവെച്ച് ഇനിയും മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് സാധിക്കില്ല. സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കണ്ണുതുറന്നേ തീരൂ. അല്ലാത്തപക്ഷം, കേരളം പാപ്പരാകുന്ന കാലം അധികം വിദൂരമല്ല.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിക്കായി ലക്ഷങ്ങള്‍ മുടക്കി ആഡംബര കാര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് നിരവധി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.
മറ്റൊരു രാജ്യത്തെ ഭരണാധികാരിയോട് സ്വകാര്യ ആവശ്യത്തിനായി ചര്‍ച്ച നടത്തുന്നത് ചട്ടലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്നിരിക്കെ സ്വര്‍ണക്കടത്തിന്റെ പിന്നാമ്പുറക്കഥകളുടെ ചുരുളഴിയുകയാണ്.