കൊട്ടിക്കലാശവും കഴിഞ്ഞ് പാലക്കാട് നാളെ വിധിയെഴുതുകയാണ്. കാടടക്കിയുള്ള പ്രചരണങ്ങള്‍ക്കും സംഭവബഹുലമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കുമൊടുവില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാനെത്തുന്ന ജനങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വികാരം വര്‍ഗീയതയോടും ദുര്ഭരണത്തോടുമുള്ള അടങ്ങാത്ത വിരോധമാണെന്നത് സംശയങ്ങള്‍ക്കതീതമായ തെളിയിക്കപ്പെട്ടതാണ്. ഫാസിസ്റ്റ് സമീപനങ്ങള്‍ കൊണ്ടും...
അദാനിയുമായി നീണ്ട കാലത്തെ ആത്മബന്ധം സൂക്ഷിക്കുന്ന മോദിയുടെ ചങ്കിടിപ്പേറുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നതെല്ലാം. അയല്‍വാസിക്കാദ്യം എന്ന പദ്ധതി മോദി തുടങ്ങിയത് അദാനിയെ കണ്ടിട്ടായിരുന്നു.
വൈദ്യുതി നിരക്ക് കുത്തനെ കൂട്ടണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം ഏറ്റവും ബാധിക്കുക വീടുകളെയാണ്. വാണിജ്യ വ്യവസായ ഉപഭോക്താക്കളെ തലോടുന്ന കെ.എസ്.ഇ.ബി, വീട്ടുവൈദ്യുതി നിരക്കും ഫിക്സഡ് ചാര്‍ജും വര്‍ധിപ്പിക്കണമെന്നാണ് റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ടത്
ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് എതിരാളികളെ ഉന്മൂലനം ചെയ്ത ശേഷം മാന്യതയുടെ മൂടുപടം അണിഞ്ഞ് നടക്കുന്ന സി.പി.എം നേതാക്കളുടെ വികൃതം കൂടുതല്‍ വ്യക്തതയോടെ കാണണമെങ്കില്‍ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഒരാവര്‍ത്തി വായിച്ചാല്‍ മതി.
സംസ്ഥാനത്തെ ജനങ്ങള്‍ ഇപ്പോഴുള്ളത് വലിയ അഗ്നിപരീക്ഷണങ്ങളുടെ മുഖത്താണ്. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില മാസങ്ങള്‍ക്കുമുമ്പ് തന്നെ കുതിച്ചുയര്‍ന്നിട്ടുണ്ട്.
ആളുമാറിയെന്നറിഞ്ഞിട്ടും മാപ്പു പറഞ്ഞ് പിന്നോട്ടുപോകുന്നതിന് പകരം നിങ്ങള്‍ കോടതിയെ സമീപിച്ചുകൊള്ളൂയെന്ന് ഒരു കൂസലുമില്ലാതെ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ നടപടി എങ്ങിനെ അബദ്ധമായി കാണാന്‍ കഴിയും
മോദിയുമായി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍ നല്ല ബന്ധമുണ്ടെന്നും അദാനിയുമായി അടുത്ത ബന്ധമാണെന്നും പറയുന്ന തോമസ് മാഷില്‍നിന്നും പിണറായിക്കും സി.പി.എമ്മിനും വേറെയും ഉണ്ട് പ്രതീക്ഷിക്കാന്‍.
അടിമുടി മാറിക്കൊണ്ടിരിക്കുന്ന ഭക്ഷ്യസംസ്കാര, ശീലങ്ങള്‍ പണം വാരാനുള്ള ചാകരയാകുമ്പോള്‍ ബിസിനസുകാരും ആ വഴിക്കാണ് ചിന്തിക്കുന്നത്. വിശക്കുന്ന വയറുകളിലേക്ക് ഏത് വിഷം തള്ളിക്കൊടുത്തായാലും പണം വാരണമെന്ന സ്വാര്‍ത്ഥ വിചാരം വിപണിയിലും സജീവമാണ്. ഭരണകൂടങ്ങള്‍ ഉറക്കംനടിക്കുക കൂടി ചെയ്യുമ്പോള്‍...
എല്ലാം കഴിഞ്ഞ ശേഷം ഹോട്ടല്‍ തല്ലിപ്പൊളിക്കാന്‍ ഡി.വൈ.എഫ്.ഐക്കാരെത്തിയതും ശുഭ സൂചനയല്ല. ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്താനാണ് ഡി.വൈ.എഫ്.ഐക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചെയ്യേണ്ടിയിരുന്നത്. അവര്‍ അവരുടെ കടമ കൃത്യമായി നിര്‍വഹിച്ചിരുന്നുവെങ്കില്‍ സംസ്ഥാനം ഇങ്ങനെയൊരു ഗതിയില്‍ വരില്ലായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് ഒക്ടോബര്‍ മാസത്തില്‍ നടത്തിയ യൂറോപ്യന്‍ പര്യടനത്തിന്റെ ചിലവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ വിദേശ യാത്രാ ധൂര്‍ത്തിന്റെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുകയാണ്.