chandra shekhar asad – Chandrika Daily https://www.chandrikadaily.com Mon, 15 May 2023 13:30:59 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg chandra shekhar asad – Chandrika Daily https://www.chandrikadaily.com 32 32 ഗുസ്തി താരങ്ങളുടെ റാലിയില്‍ പങ്കെടുത്ത് ചന്ദ്രശേഖര്‍ ആസാദ്; സത്യപാല്‍ മാലിക്കും സമരപ്പന്തലില്‍ https://www.chandrikadaily.com/chandrasekhar-azad-attending-the-rally-of-wrestling-stars-satyapal-malik-is-also-on-the-campaign-trail.html https://www.chandrikadaily.com/chandrasekhar-azad-attending-the-rally-of-wrestling-stars-satyapal-malik-is-also-on-the-campaign-trail.html#respond Mon, 15 May 2023 13:30:59 +0000 https://www.chandrikadaily.com/?p=254011 ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കണ്ണോട്ട്‌പ്ലേസിലേക്ക് ഗുസ്തി താരങ്ങളുടെ പ്രതിഷേധ റാലി. റാലിയില്‍ ബിം ആര്‍മി നേതാവ് ചന്ദ്രശേഖരന്‍ ആസാദ് പങ്കെടുത്തു.

പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് മുന്‍ കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും സമരപ്പന്തലില്‍ എത്തിയിരുന്നു. അതേസമയം താരങ്ങളുടെ സമരം മൂന്നാഴ്ച പിന്നിട്ടു.

]]>
https://www.chandrikadaily.com/chandrasekhar-azad-attending-the-rally-of-wrestling-stars-satyapal-malik-is-also-on-the-campaign-trail.html/feed 0
ആസാദിന്റെ ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ല: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് https://www.chandrikadaily.com/ed-clarifies-bhim-army-no-links-with-pfi.html https://www.chandrikadaily.com/ed-clarifies-bhim-army-no-links-with-pfi.html#respond Fri, 09 Oct 2020 07:11:07 +0000 https://www.chandrikadaily.com/?p=160102 ന്യൂഡല്‍ഹി: ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മിയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും തമ്മില്‍ ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹത്രാസ് പ്രതിഷേധത്തനായി നൂറു കോടി രൂപ ഒഴുക്കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇഡി വ്യക്തമാക്കി. ഇഡി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഹത്രാസ് പെണ്‍കുട്ടിയെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഭീം ആര്‍മി അക്കമുള്ള സംഘടനകള്‍ ശ്രമിക്കുന്ന എന്ന മുന്‍ യുപി ഡിജിപി ബ്രിജ് ലാലിന്റെ ആരോപണത്തിന് പിന്നാലെയാണ് വിഷയത്തില്‍ ഇഡിയുടെ വിശദീകരണം വരുന്നത്. ഹത്രാസ് സംഭവത്തില്‍ പോപുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനും അതിലുണ്ട്. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

ഹത്രാസ് പ്രതിഷേധങ്ങള്‍ക്കായി നൂറു കോടി രൂപ ഒഴുക്കിയെന്നും യുപി എസ് സി-എസ്ടി കമ്മിഷന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന ബ്രിജ് ലാല്‍ ആരോപിച്ചിരുന്നു.

]]>
https://www.chandrikadaily.com/ed-clarifies-bhim-army-no-links-with-pfi.html/feed 0
പെണ്‍കുട്ടിയുടെ കുടുംബത്തിന് ‘വൈ’ സുരക്ഷ വേണം, അതില്ലെങ്കില്‍ അവരെ ഞാന്‍ കൊണ്ടുപോകുമെന്ന് ചന്ദ്രശേഖര്‍ ആസാദ് https://www.chandrikadaily.com/bhim-army-chief-meets-family-of-hathras-victim-demands-y-security-for-them.html https://www.chandrikadaily.com/bhim-army-chief-meets-family-of-hathras-victim-demands-y-security-for-them.html#respond Sun, 04 Oct 2020 13:33:59 +0000 https://www.chandrikadaily.com/?p=158926 ലക്നൗ: ഹാത്രസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്. പൊലീസ് എതിര്‍പ്പ് വകവെക്കാതെയാണ് ആസാദ് ഹാത്രസിലെത്തിയത്. കുടുംബാംഗങ്ങളെ നേരില്‍ കണ്ട ഭീം ആര്‍മി തലവന്‍, അവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളെ കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പെണ്‍കുട്ടിയുടെ കുടുംബം ഇവിടെ സുരക്ഷിതരല്ല. അവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണം. സുരക്ഷ നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരെ ഞാന്‍ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും, ആസാദ് പറഞ്ഞു. നടി കങ്കണക്ക് വരെ വൈ പ്ലസ് സുരക്ഷയുണ്ട് പിന്നെന്തുകൊണ്ട് ഇവര്‍ക്ക് പാടിലെന്നും ആസാദ് ചോദിച്ചു. കേസന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാവിലെ 11 മണിയോടെ ഹാത്രസ് പെണ്‍കുട്ടിയുടെ വീട്ടിലെത്താനായിരുന്നു ഭീം ആര്‍മി തലവന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വഴിയില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെവെച്ചാണ് പൊലീസ് ഭീം ആര്‍മി സംഘത്തെ തടഞ്ഞത്. തുടര്‍ന്ന് ഹാത്രാസിലേക്ക് കാല്‍നടയായി യാത്ര ചെയ്യുകയായിരുന്നു ആസാദും സംഘവും.

]]>
https://www.chandrikadaily.com/bhim-army-chief-meets-family-of-hathras-victim-demands-y-security-for-them.html/feed 0
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഹാത്രാസിലേക്ക് https://www.chandrikadaily.com/chandrashekar-asad-hathras-news.html https://www.chandrikadaily.com/chandrashekar-asad-hathras-news.html#respond Sun, 04 Oct 2020 09:07:14 +0000 https://www.chandrikadaily.com/?p=158835 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും പിന്നാലെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും ഹത്രാസിലേക്ക്. ഹത്രാസില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആസാദ് സന്ദര്‍ശിക്കും. മാധ്യമങ്ങള്‍ക്കും പ്രതിപക്ഷപാര്‍ട്ടികള്‍ക്കും പ്രവേശനം വിലക്കിയ സാഹചര്യം മറികടന്നാണ് നേതാക്കളുടെ സന്ദര്‍ശനം. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് യുപി സര്‍ക്കാര്‍.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാര്‍ദ്ര, സി.പി.ഐ നേതാക്കള്‍ തുടങ്ങിയവര്‍ കുടുംബത്തെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖര്‍ ആസാദും എത്തുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ നേരത്തെ ആസാദ് ശ്രമിച്ചിരുന്നെങ്കിലും യു.പി പൊലീസ് അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു.

വെള്ളിയാഴ്ച ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലും ആസാദ് പങ്കെടുത്തിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് ജന്തര്‍ മന്തറില്‍ ആസാദ് പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായ പരിക്കുകളോടെ യുവതി മരിച്ച ദില്ലിയിലെ സഫ്ദര്‍ജംങ് ആശുപത്രിക്ക് പുറത്തും ഭീം ആര്‍മി നേരത്തെ പ്രതിഷേധിച്ചിരുന്നു.

 

]]>
https://www.chandrikadaily.com/chandrashekar-asad-hathras-news.html/feed 0
ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി തന്നാല്‍ ദളിതര്‍ സ്വയം പ്രതിരോധിച്ച് ജീവിച്ചുകൊള്ളാമെന്ന് ചന്ദ്രശേഖര്‍ ആസാദ് https://www.chandrikadaily.com/chandrasheker-asad-tweet.html https://www.chandrikadaily.com/chandrasheker-asad-tweet.html#respond Sun, 04 Oct 2020 08:33:27 +0000 https://www.chandrikadaily.com/?p=158815 ഡല്‍ഹി: രാജ്യത്ത് ദളിതര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ദളിതര്‍ക്ക് അതിക്രമങ്ങളെ നേരിടാന്‍ ആയുധം കൈവശം വയ്ക്കാന്‍ അനുമതി നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. സ്വയം പ്രതിരോധം തീര്‍ക്കാന്‍ രാജ്യത്തെ 20 ലക്ഷം വരുന്ന ദളിത് വിഭാഗങ്ങള്‍ക്ക് ഉടന്‍ ആയുധ ലൈന്‍സ് നല്‍കണം. തോക്കും പിസ്റ്റളുകളും വാങ്ങാന്‍ സര്‍ക്കാര്‍ 50 ശതമാനം സബ്‌സിഡി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങള്‍ക്ക് സ്വയം പ്രതിരോധിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നും ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു. ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കനത്ത പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് ആസാദിന്റെ ട്വീറ്റ്.

‘സ്വയം പ്രതിരോധം തീര്‍ത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടന എല്ലാവര്‍ക്കും ഉറപ്പു നല്‍കുന്നു. രാജ്യത്തെ 20 ലക്ഷം വരുന്ന ദളിതര്‍ക്ക് ഉടന്‍ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് നല്‍കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. തോക്കുകളും പിസ്റ്റളുകളും വാങ്ങാന്‍ സര്‍ക്കാര്‍ 50 ശതമാനം സബ്‌സിഡി അനുവദിക്കണം. ഞങ്ങള്‍ സ്വയം പ്രതിരോധം തീര്‍ത്തോളം’ ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു.

]]>
https://www.chandrikadaily.com/chandrasheker-asad-tweet.html/feed 0
തെരഞ്ഞെടുപ്പില്‍ ദളിതരുടെ കാല്‍ കഴുകിയ മോദി, ഇപ്പോള്‍ മിണ്ടുന്നില്ലെന്ന് ചന്ദ്ര ശേഖര്‍ ആസാദ് https://www.chandrikadaily.com/hathras-gangrape-protest-on-india-gate-called-by-bhim-army-chief-chandrashekhar-azad-questions-pm.html https://www.chandrikadaily.com/hathras-gangrape-protest-on-india-gate-called-by-bhim-army-chief-chandrashekhar-azad-questions-pm.html#respond Fri, 02 Oct 2020 09:27:25 +0000 https://www.chandrikadaily.com/?p=158288 ലക്‌നൗ: ഹാത്രസ് സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭീം ആര്‍മി മേധാവി ചന്ദ്ര ശേഖര്‍ ആസാദ്. തെരഞ്ഞെടുപ്പിന് മുമ്പ് ദളിതരുടെ കാല്‍ കഴുകുന്ന അതേ പ്രധാനമന്ത്രി യുപിയില്‍ ഒരു ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുമ്പോള്‍ മൗനം പാലിക്കുകയാണെന്ന് ആസാദ് വിമര്‍ശിച്ചു. വിട്ടുതടങ്കലില്‍ കഴിയവെ ട്വിറ്ററിലൂടെയായിരുന്നു ഭീം ആര്‍മി മേധാവിയുടെ പ്രതികരണം.

യുപിയില്‍ ഒരു ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുമ്പോള്‍ തെരഞ്ഞെടുപ്പിന് മുമ്പ് ദളിതരുടെ കാല്‍ കഴുകുന്ന അതേ പ്രധാനമന്ത്രി മൗനം പാലിക്കുന്നതന്തെന്ന്, ട്വിറ്ററില്‍ പുറത്തിറക്കിയ വീഡിയോയില്‍ ആസാദ് ചോദിച്ചു.

ദളിതരെ കൊല്ലരുത്, അത് എന്നെ കൊല്ലുന്നപൊലെയാണ് എന്ന് പ്രധാനമന്ത്രി പറയുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ദളിതരുടെ കാലുകള്‍ കഴുകുന്നു. പെണ്‍മക്കളെ രക്ഷിക്കുക – മകളെ പഠിപ്പിക്കുക എന്ന് പറയുന്നു. എന്നാല്‍ രണ്ടാം തവണയും അദ്ദേഹത്തെ അധികാരത്തിലേറ്റിയ അതേ യുപിയിലാണ് ഹാത്രസുള്ളത്, പ്രധാനമന്ത്രിക്ക് ഇത് അറിയില്ലേ? ഹാത്രസിന്റെ മൃഗീയതയെക്കുറിച്ച് മോദി ജി എന്തിനാണ് മൗനം പാലിക്കുന്നത്? എന്തുകൊണ്ടാണ് നമ്മുടെ സഹോദരിയെ മാലിന്യം പോലെ ചുട്ടുകളഞ്ഞത്?, ഭീം ആര്‍മി മേധാവി ചോദിച്ചു.

യുപിയിലെ ഹാത്രാസില്‍, ഒരു മകള്‍ക്കെതിരെ കൊടുംക്രൂരത നടക്കുന്നു, അവളുടെ നട്ടെല്ല് ഒടിക്കുന്നുു, നാവ് മുറിച്ചെടുക്കുന്നു, പിന്നീട് പൊലീസ് അവളുടെ കുടുംബത്തെ ബന്ദികളാക്കി ഭീഷണിപ്പെടുത്തുന്നു്. യോഗിയുടെ യുപിയില്‍ മനുഷ്യത്വം ലജ്ജിക്കുകയാണ്. എന്നാല്‍ പ്രധാനമന്ത്രി മോദി ഒന്നും മിണ്ടുന്നില്ല. ഇരയുടെയും കുടുംബത്തിന്റെയും നിലവിളി പ്രധാനമന്ത്രി കേള്‍ക്കുന്നില്ല. അതു ശരിയല്ല, നീതിയുമല്ല, ചന്ദ്ര ശേഖര്‍ ആസാദ് തുടര്‍ന്നു.

നിങ്ങള്‍ എത്രത്തോളം മൗനിയായ പ്രധാനമന്ത്രിയായി തുടരും? നിങ്ങളുടെ മൗനം പെണ്‍മക്കള്‍ക്ക് ഭീഷണിയാണ്. നിങ്ങള്‍ സംസാരിക്കണം. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കുന്നതിന് ഞങ്ങള്‍ ഇന്ന് വൈകുന്നേരം ഞങ്ങള്‍ ഡല്‍ഹിലേക്ക് വരുന്നു. 5 മണിക്ക് ഇന്ത്യാ ഗേറ്റിലെത്തും നിങ്ങള്‍ ഉത്തരം നല്‍കുകയും നീതി നടപ്പാക്കുകയും വേണം, ഭീം ആര്‍മി മേധാവ് മുന്നറിയിപ്പു നല്‍കി.

]]>
https://www.chandrikadaily.com/hathras-gangrape-protest-on-india-gate-called-by-bhim-army-chief-chandrashekhar-azad-questions-pm.html/feed 0
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും അറസ്റ്റില്‍ https://www.chandrikadaily.com/chandra-shekhar-asad-again-arrested-news.html https://www.chandrikadaily.com/chandra-shekhar-asad-again-arrested-news.html#respond Tue, 12 Mar 2019 10:15:51 +0000 http://www.chandrikadaily.com/?p=120983 ലക്‌നൗ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കാസിംപുരയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്. മാര്‍ച്ച് 15ന് ഡല്‍ഹിയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപകന്‍ കാന്‍ഷിറാമിന്റെ ജന്മവാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം തിരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ചന്ദ്രശേഖറിന് അനുമതി നിഷേധിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഭീം ആര്‍മി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. ഇതോടെ മുസഫര്‍ നഗര്‍ സഹരണ്‍പൂര്‍ ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്കുണ്ടാവുകയും ചെയ്തു. ചന്ദ്രശേഖറുമായി പോവുകയായിരുന്ന പൊലീസ് വാഹനം തടയാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു.

2017 ജൂണിലാണ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തത്. സഹരണ്‍പൂരില്‍ 2017 മെയിലുണ്ടായ കലാപത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. അന്നത്തെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേശീയ സുരക്ഷാ നിയമം ചുമത്തിയായിരുന്നു അറസ്റ്റ്. 2018 സെപ്തംബറിലാണ് അദ്ദേഹം ജയില്‍മോചിതനായത്.

]]>
https://www.chandrikadaily.com/chandra-shekhar-asad-again-arrested-news.html/feed 0